മിസോറാമില്‍ തിരഞ്ഞെടുപ്പ് മാറ്റണമെന്ന് പള്ളികള്‍
മിസോറാം: സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മാറ്റിവക്കണമെന്ന് ക്രിസ്ത്യന്‍ പളളികളുടെ സമിതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മിസോറാം കോഹ് റാന്‍ ഹൃത്‌യൂത് കമ്മിറ്റി(എംകെഎച്‌സി) ആണ് തിരഞ്ഞെടുപ്പ കമ്മീഷനോട് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.
സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപപ് കമ്മീഷണര്‍ അശ്വിനി കുമാറിനാണ് പള്ളി കമ്മിറ്റികളുടെ അപേക്ഷ കത്ത് ലഭിച്ചത്. മണിപ്പൂരിലെ പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ച് സിനോദിന്റേയും യുണൈറ്റഡ് പെന്തകോസ്തല്‍ ചര്‍ച്ചിന്റേയും സംസ്ഥാന തല സമ്മേളം നടക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 2013 ജിസംബര്‍ 4 ന് ആണിത്. ഇതേ ദിവസം തന്നെയാണ് സംസ്ഥാനത്തെ അസംബ്ലി തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുള്ളത്.

തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 9 നാണ്. അതൊരു ഞായറാഴ്ചയുമാണ്. ഭൂരിപക്ഷം ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കും ഞായറാഴ്ച പള്ളി സന്ദര്‍ശിക്കേണ്ട പുണ്യ ദിനമണെന്നും കത്തില്‍ പറയുന്നു. മധ്യ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 25 ന് തന്നെ മിസോറാമിലും തിരഞ്ഞെടുപ്പ് നടത്തണമെന്നതാണ് പള്ളിക്കാരുടെ ആവശ്യം.
എന്നാല്‍ വോട്ടെണ്ണല്‍ ഏത് ദിവസം നടത്തണമെന്ന് അപേക്ഷയില്‍ സൂചിപ്പിച്ചിട്ടില്ല. ശനിയോ ഞായറോ അല്ലാത്ത ഏത് ദിവസവും നടത്തിയാല്‍ കുഴപ്പമില്ലെന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.
പള്ളിക്കാരില്‍ നിന്ന് മാത്രമല്ല, പല രാഷ്ട്രീയ, സന്നദ്ധ സംഘടനകളില്‍ നിന്നും തിരഞ്ഞെടുപ്പ് മാറ്റിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള കത്തുകള്‍ കിട്ടിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശ്വിനി കുമാര്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.












Click it and Unblock the Notifications