കഠിന പ്രയത്നത്തിനൊടുവിൽ അവൾ അവനായി!! സിഐഎസ്എഫ് കോൺസ്റ്റബിളിന് നേരിടേണ്ടി വന്നത് അഗ്നി പരീക്ഷണം!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പെണ്ണായി ജനിച്ചു എന്നാൽ ആണായി ജീവിക്കാൻ ആഗ്രഹിച്ച സിഐഎസ്എഫ് കോൺസ്റ്റബിളിന് ഒടുവിൽ അംഗീകരാം. ഇനി മുതൽ അവൾ അല്ല അവനാണ്.

2008 ൽ ജോലിക്കു പ്രവേശിക്കുമ്പോൾ സ്ത്രീ ആയിരുന്നു ഇവർ. എന്നാൽ നാലു വർഷത്തെ നിരന്തരമായ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ഫെബ്രുവരിയിൽ സിഐഎസ്എഫിന്റെ മെഡിക്കൽബോഡും ഓൾ ഇന്ത്യ മെഡിക്കൽ സയൻസും അവളാണെന്നും വിധിയെഴുതിയിരുന്നു. പക്ഷെ അതിനു വേണ്ടി ബീഹാർ സ്വദേശി കഠിനമായി പ്രയത്നിച്ചു.

cisf

എന്നാൽ ആണാണെന്നും തെളിക്കാൻ കഠിനമായ വെല്ലുവിളികൾ നേരിടേണ്ടി വന്നു. കഠിനമായ വൈദ്യപരിശോധനയും കാര്യക്ഷമത തെളിക്കാനുള്ള വ്യായമമുറകളിലും  അനുഷ്ടിക്കേണ്ടി വന്നു. കൂടാതെ ലിംഗമാറ്റ ശസ്ത്രക്രീയക്കും വിധോയമാകേണ്ടി വന്നു. ഇതിനായി ഏകദേശം 10 ലക്ഷം രൂപയോളം ചെലിവഴിക്കേണ്ടി വന്നു.

ആണായി മാറിയെങ്കിലും ഇവർക്ക് സഹപ്രവർത്തകരുടെ ഭാഗത്തു നിന്നും ഏതിർപ്പും അവഗണനയുമായിരുന്നു. വിവാഹം കഴിക്കുന്നതിനു പോലും ഇവർക്ക് തടസമായിരുന്നു. ഇന്ത്യയിൽ സ്ത്രീകൾ തമ്മിൽ വിവാഹം കഴിക്കാൻ നിയമം അനുവദിക്കുകയില്ല. അതുകൊണ്ടാണ് താൻ ലിംഗമാറ്റ ശസ്ത്രക്രീയക്ക് വിധോയമായതെന്നും , ഇത്തരം കഠിനതകളും വെല്ലുവിളികളും നേരിട്ടതെന്നും ഇവർ പറ‍ഞ്ഞു. ചെറുപ്പം മുതലെ ആണായി ജീവിക്കാനായിരുന്നു ഇഷ്ടമെന്നും ഇവർ കൂട്ടിച്ചേർത്തു.

English summary
The Central Industrial Security Force (CISF) has officially recognised as male a woman constable who underwent surgery to change her sex and beat laws that don’t allow gay marriages in India.
Please Wait while comments are loading...