കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി: യുപിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് നിരോധനം; ദില്ലിയില്‍ ഇന്നും പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സ്ഥലത്ത് ഇന്‍റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി. തലസ്ഥാനമായ ലഖ്നൗവില്‍ ശനിയാഴ്ച്ച വരെ ഇന്‍റര്‍നെറ്റ് നിയന്ത്രണം തുടരം. പ്രയാഗ് രാജ്, പിലിബിത്ത് എന്നിവിടങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഖ്നൗവില്‍ ഇന്നലെ നടന്ന പ്രതിഷേധത്തിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ചിരുന്നു.

എന്താണ് ദേശീയ പൗരത്വ ഭേദഗതി നിയമം? പ്രതിഷേധങ്ങൾ രണ്ട് തരം, അറിയേണ്ടതെല്ലാംഎന്താണ് ദേശീയ പൗരത്വ ഭേദഗതി നിയമം? പ്രതിഷേധങ്ങൾ രണ്ട് തരം, അറിയേണ്ടതെല്ലാം

എന്നാല്‍ പോലീസ് വെടിവെച്ചിട്ടില്ലെന്നാണ് യുപി ഡിജിപി അവകാശപ്പെടുന്നത്. പ്രതിഷേധക്കാര്‍ ഒരു പോലീസ് ഔട്ട് പോസ്റ്റ് കത്തിക്കുകയും പോലീസ് വാന്‍ ഉള്‍പ്പടെ മുപ്പതോളം വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. വിവിധ മാധ്യമസ്ഥാപനങ്ങളുടെ നാല് ഒബി വാനുകളും കത്തിച്ചു. സംഭലിലിലും പ്രതിഷേധം അക്രമാസക്തമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഉത്തര്‍പ്രദേശിലെ സ്ഥിതി വിലയിരുത്തിയിട്ടുണ്ട്.

cab

Recommended Video

cmsvideo
Delhi university students protest against CAA: VIRAL VIDEO | Oneindia Malayalam

മധ്യപ്രദേശിലും പ്രതിഷേധം കണക്കിലെടുത്ത് പോലീസ് ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ 44 ഇടങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അതേസമയം, ദില്ലിയില്‍ ഇന്ന് പ്രതിഷേധങ്ങള്‍ക്ക് ആഹ്വനം ചെയ്തിട്ടുണ്ട്. പഴയ ദില്ലി കേന്ദ്രീകരിച്ചും ജാമിയ ഉള്‍പ്പടെ ക്യാമ്പസുകളിലും ഇന്ന് പ്രതിഷേധം നടക്കും. പ്രക്ഷോഭങ്ങളുടെ ഏകീകൃത രൂപത്തിനായി വിവിധ സംഘടനകളുടെ യോഗം വിളിക്കുമെന്ന് സ്വരാജ് അഭയാന്‍ നേതാവ് യോഗേന്ദ്ര യാദവ് വ്യക്തമാക്കിയിട്ടുണ്ട്.

മംഗലാപുരത്ത് പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ്, 2 പേർ കൊല്ലപ്പെട്ടു, യുപിയിൽ ഒരു മരണംമംഗലാപുരത്ത് പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ്, 2 പേർ കൊല്ലപ്പെട്ടു, യുപിയിൽ ഒരു മരണം

പിന്നോട്ടില്ലെന്ന് ബിജെപി, പൗരത്വ നിയമ ഭേദഗതി മാത്രമല്ല, എൻആർസിയും നടപ്പിലാക്കുമെന്ന് ജെപി നദ്ദപിന്നോട്ടില്ലെന്ന് ബിജെപി, പൗരത്വ നിയമ ഭേദഗതി മാത്രമല്ല, എൻആർസിയും നടപ്പിലാക്കുമെന്ന് ജെപി നദ്ദ

English summary
citizenship amendment act: internet restriction in more places in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X