Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി ഒപ്പുവെച്ചു: പൗരത്വ ഭേദഗതി ബില്‍ ഇനി നിയമം, പ്രതിഷേധത്തിന് അയവില്ലാതെ വടക്ക് കിഴക്ക്

ദില്ലി: പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. വ്യാഴാഴ്ച്ച രാത്രി വൈകിയാണ് ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയത്. ഇത് സംബന്ധിച്ച വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച്ച മുതല്‍ രാജ്യത്ത് നിയമം പ്രാബല്യത്തില്‍ വന്നു.

2014 ഡിസംബര്‍ 31-നുമുമ്പ് പാകിസ്താന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പുതിയ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വം ലഭിക്കും.

 ramnathgovind

അതേസമയം, പൗരത്വ ബില്ലിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം അയവില്ലാതെ തുടരുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ഏറ്റവും ശക്തം. അസമിലെ ഗുവാഹട്ടില്‍ പ്രതിഷേധകാര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കര്‍ഫ്യൂ ലംഘിച്ച് പ്രക്ഷോഭവുമായി തെരുവിലിറങ്ങിയവര്‍ക്ക് നേരെയാണ് വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ബില്ലിനെതിരേയുള്ള പ്രതിഷേധം മേഘാലയിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ട്. ഇതോടെ അസമിനും ത്രിപുരയ്ക്കും പുറുമെ മേഘാലയിലേയും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. 48 മണിക്കൂര്‍ നേരത്തെക്കാണ് ഇന്‍റര്‍നെറ്റ് റദ്ദാക്കിയത്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പത്ത് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+