കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപിക്ക് തിരിച്ചടി!സഖ്യമുപേക്ഷിക്കാനൊരുങ്ങി രണ്ട് പാര്‍ട്ടികള്‍

  • By Aami Madhu
Google Oneindia Malayalam News

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവേ ഒട്ടും ആശ്വാസിക്കാവുന്ന കാര്യങ്ങളല്ല എന്‍ഡിഎയില്‍ നടക്കുന്നത്. നാല് വര്‍ഷത്തെ കാലയളവിനിടയില്‍ മുന്നണി ബന്ധം ഉപേക്ഷിച്ച് പോയത് പതിമൂന്ന് സഖ്യകക്ഷികളാണ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അനായാസ വിജയം സാധ്യമാകില്ലെന്ന ഭയം ബിജെപിക്കുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം ഉത്തരേന്ത്യയിലെ മണ്ണിളക്കിയപ്പോള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളാണ് ബിജെപി കണ്ണ് വെച്ചത്. എന്നാല്‍ മുന്നണി വിടുമെന്ന ഭീഷണിയുമായി സംസ്ഥാനങ്ങളിലെ സഖ്യകക്ഷികളും ബിജെപിക്കെതിരെ രംഗത്തെത്തി കഴിഞ്ഞു.

കേന്ദ്ര പൗരത്വ ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയാണ് സഖ്യകക്ഷികളെ ചൊടിപ്പിച്ചിരിക്കുന്നത്. മേഘാലയയിലേയും മിസോറാമിലേയും ബിജെപി സഖ്യകക്ഷികളാണ് പൗരത്വ ബില്ലിനെതിരെ ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

 വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ബിജെപിക്ക് കാലിടറുമെന്ന് പാര്‍ട്ടി തന്നെ കണക്ക് കൂട്ടന്നു. ഇതോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പരമാവധി സീറ്റുകളിലേക്ക് ജയിച്ചുകയറാമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. എന്നാല്‍ അത്തരം പ്രതീക്ഷകളെ അസ്ഥാനത്താക്കി ബിജെപിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സഖ്യകക്ഷികള്‍.

 മുന്നണി വിടുന്നു

മുന്നണി വിടുന്നു

ദേശീയ പൗരത്വ ബില്ല് ലോക്സഭയില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തില്‍ പ്രതിഷേധിച്ച് സഖ്യ കക്ഷിയായ അസം ഗണ പരിഷത്ത് എന്‍ഡിഎ ബന്ധം അവസാനിപ്പിച്ചിരുന്നു.പലപ്പോഴായി കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ബില്ലിനെതിരായി ചര്‍ച്ച നടത്തിയെങ്കിലും കേന്ദ്രം വഴങ്ങാന്‍ തയ്യാറായില്ലെന്നും അതോടെയാണ് സഖ്യം അവസാനിപ്പിക്കുന്നതെന്നുമായിരുന്നു എജിപി നേതൃത്വം അറിയിച്ചത്.

 ബില്ലില്‍ തട്ടി പാര്‍ട്ടികള്‍

ബില്ലില്‍ തട്ടി പാര്‍ട്ടികള്‍

ഇപ്പോള്‍ ബില്ലില്‍ തട്ടി സഖ്യം ഉപേക്ഷിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് മിസോറാമിലെ സഖ്യകക്ഷിയായ മിസോറാം നാഷ്ണല്‍ ഫ്രണ്ടും മേഘാലയയിലെ സഖ്യകക്ഷിയായ നാഷ്ണല്‍ പീപ്പിള്‍ പാര്‍ട്ടിയും.

 ശക്തമായ പ്രതിഷേധം

ശക്തമായ പ്രതിഷേധം

ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമാണെന്ന് മേഘാലയ മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കൊണാര്‍ഡ് സാങ്ങ് മ പ്രതികരിച്ചു. ബില്ലിനെതിരെ അസമിലില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാണ്.

 അവതരിപ്പിച്ചു

അവതരിപ്പിച്ചു

ബില്‍ ലോക്സഭയില്‍ പാസാക്കാനുള്ള തിരുമാനത്തിനെതിരെ തിങ്കളാഴ്ച അസമില്‍ ബ്ലാക്ക് ഡേ ആചരിച്ചിരുന്നു.എന്നാല്‍ പ്രതിഷേധങ്ങള്‍ എല്ലാം മറികടന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചു.ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംകളല്ലാത്തവര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് ബില്ല്.

 മുസ്ലീങ്ങള്‍ക്ക്

മുസ്ലീങ്ങള്‍ക്ക്

1955ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ പൗരത്വ ബില്ല് അവതരിപ്പിച്ചത്. പുതിയ ബില്ല് പ്രകാരം മുസ്ലീം ഇതരര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

 പൗരത്വം ലഭിക്കും

പൗരത്വം ലഭിക്കും

അഫ്ഗാനിസ്ഥാന്‍ ,പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന്‍, പാഴ്‌സി, ക്രിസ്ത്യന്‍ എന്നീ മതസ്തര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുക.

 എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍

എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍

2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ചവര്‍ക്കാണ് പൗരത്വം.പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് എന്‍ഡിഎ സഖ്യത്തിന് ഭൂരിപക്ഷമുള്ള ലോക്‌സഭയില്‍ ബില്ല് പാസാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങി പോയി.

 സഖ്യം വിടും

സഖ്യം വിടും

ബിജെപി നടപടി ചര്‍ച്ച ചെയ്യാന്‍ ഉടന്‍ തന്നെ പാര്‍ട്ടി യോഗം ചേരും. സഖ്യം വിടണമോയെന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും സാങ്ങ് ഷില്ലോങ്ങില്‍ മാധ്യമപ്രവര്‍ത്തകരോട് സാങ്ങ്മ പറ്ഞഞു.

 ഉടന്‍ യോഗം ചേരും

ഉടന്‍ യോഗം ചേരും

നിലവില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് സ്വാധീനമുണ്ട്. നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷം ഉടന്‍ തിരുമാനമെടുക്കുമെന്നും സാങ്ങ്മ വ്യക്തമാക്കി. അദ്ദേഹത്തിന് പിന്നാലെ ബില്ലിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് മിസോറാം നാഷ്ണല്‍ ഫ്രണ്ട് നേതാവും മുഖ്യമന്ത്രിയുമായ സോറാങ്ങ് താമയും രംഗത്തെത്തി.

 മതേതരത്വം

മതേതരത്വം

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വരുദ്ധമാണ് ഇതെന്ന് സോറാങ്ങ്താമ പ്രതികരിച്ചു. കഴിഞ്ഞ ദിവസം ബില്ലിനെതിരെ വടക്ക് കിഴക്കന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ ബന്ദിനെ അദ്ദേഹം അനുകൂലിച്ചിരുന്നു.

English summary
Citizenship Bill fallout: After AGP, will BJP lose another ally in Northeast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X