കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമം ഇന്ത്യന്‍ മുസ്ലിങ്ങളെ ബാധിക്കില്ലെന്ന് ദില്ലി ഇമാം; എന്‍ആര്‍സിയിലും ഭയം വേണ്ട

Google Oneindia Malayalam News

ദില്ലി: രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ നടക്കവെ സമാധാനത്തിന് ആഹ്വാനം ചെയ്ത് ദില്ലി ജുമാ മസ്ജിദ് ഇമാം. പുതിയ പൗരത്വ നിയമം ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലിങ്ങളെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്‍ആര്‍സി സംബന്ധിച്ചും ആശങ്ക ആവശ്യമില്ല. എന്‍ആര്‍സി ഇതുവരെ നിയമം ആയിട്ടില്ലെന്നും ദില്ലി ഇമാം പറഞ്ഞു. ദില്ലിയിലും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും നിയമത്തിനെതിരെ പ്രതിഷേധം നടക്കവെയാണ് ദില്ലി ഇമാമിന്റെ പ്രസ്താവന.

Shah

പ്രതിഷേധിക്കുക എന്നത് ജനാധിപത്യ ഇന്ത്യയിലെ പൗരന്‍മാരുടെ അവകാശമാണ്. അതാര്‍ക്കും തടയാന്‍ സാധ്യമല്ല. എന്നാല്‍ പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ട ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരിയുടെ വീഡിയോയില്‍ പറയുന്നു.

പുതിയ പൗരത്വ നിയമം ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലിങ്ങളെ ബാധിക്കില്ല. പകരം പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്ന മുസ്ലിം അഭയാര്‍ഥികളെയാണ് ബാധിക്കുക. സിഎഎയും എന്‍ആര്‍സിയും വ്യത്യസ്തമാണ്. സിഎഎ നിയമമായി. എന്നാല്‍ എന്‍ആര്‍സി പ്രഖ്യാപിച്ചിട്ടേയുള്ളൂ, നിയമമായിട്ടില്ല. സിഎഎ പ്രകാരം മുസ്ലിം അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം കിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലിങ്ങളെ അത് ബാധിക്കുകയുമില്ല- ദില്ലി ഇമാം വിശദീകരിച്ചു.

Recommended Video

cmsvideo
Actress Anaswara Rajan opposes Citizenship amendment act | Oneindia Malayalam

ദില്ലി ജുമാ മസ്ജിദിലെ ഏറ്റവും മുതിര്‍ന്ന പണ്ഡിതനാണ് ഇമാം അഹമ്മദ് ബുഖാരി. അക്രമങ്ങളില്‍ നിന്ന് എല്ലാവരും പിന്‍മാറണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച ദില്ലിയിലെ ജാമിയ മില്ലിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് അതിക്രമമുണ്ടായത് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചൊവ്വാഴ്ച കിഴക്കന്‍ ദില്ലിയിലെ സീലംപൂരിലും പ്രതിഷേധമുണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു.

English summary
Citizenship Law Has Nothing To Do With India's Muslims: Delhi Imam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X