അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍-ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യന്‍-ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായി എ എന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപമായിരുന്നു സംഭവം.
ഇരുവശത്തേയും സൈനികര്‍ക്ക് നിസാര പരിക്കുകള്‍ ഏറ്റിട്ടുണ്ട് എന്നാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ( ഡിസംബര്‍ 9 ) സംഭവം. അതേസമയം ഏറ്റുമുട്ടലുണ്ടായ ഉടന്‍ തന്നെ സൈനികരെ പ്രദേശത്ത് നിന്ന് ഉന്നത ഇദ്യോഗസ്ഥര്‍ പിരിച്ചുവിടുകയും ചെയ്തു എന്ന് വൃത്തങ്ങള്‍ പറഞ്ഞു.

അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ചൈനീസ് സൈന്യം യഥാര്‍ത്ഥ നിയന്ത്രണരേഖ ലക്ഷ്യമാക്കി സമീപിച്ചപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ പ്രതിരോധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ 2020 ല്‍ ഉണ്ടായ ഏറ്റുമുട്ടലിനുശേഷം ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഇതാദ്യമായാണ് ഇത്തരം ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, സംഭവത്തിന്റെ തുടര്‍നടപടിയെന്ന നിലയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനുമായി ഇന്ത്യയുടെ കമാന്‍ഡര്‍ ചൈനീസ് കമാന്‍ഡറുമായി ചര്‍ച്ച നടത്തി












Click it and Unblock the Notifications