Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ലമെന്റിലെ സംഘര്‍ഷം; രാഹുലിനെതിരായ കേസ് ക്രൈംബ്രാഞ്ചിന്, വനിതാ കമ്മീഷനും ഇടപെടുന്നു

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സംഘര്‍ഷങ്ങളില്‍ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കേസാണ് ക്രൈബ്രാംഞ്ച് ഏറ്റെടുത്തിരിക്കുന്നത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും എം പിമാരുടെ പ്രതിഷേധത്തിനിടെ പാര്‍ലമെന്റിന് പുറത്ത് നടന്ന സംഘര്‍ഷത്തിന്റെ അന്വേഷണമാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുന്നത്.

വാക്കേറ്റത്തിനിടെ ശാരീരികമായി മര്‍ദിച്ചെന്നും പരിക്കേല്‍പ്പിച്ചെന്നും ആരോപിച്ചാണ് ഇരുവിഭാഗവും പരസ്പരം പരാതി നല്‍കിയത്. സംഭവത്തില്‍ രണ്ട് ബിജെപി എംപിമാര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗിയുടെ നെറ്റിയില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ബി ജെ പി നേതാവ് ഹേമാംഗ് ജോഷി രാഹുല്‍ ഗാന്ധിക്കെതിരെ പരാതി നല്‍കിയിരുന്നു.

Rahul Gandhi

പിന്നാലെ പൊലീസ് രാഹുലിനെതിരെ കേസെടുക്കുകയായിരുന്നു. അതേസമയം ബിജെപി അംഗങ്ങള്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തള്ളിയെന്നും അദ്ദേഹത്തിന് കാല്‍മുട്ടിന് പരിക്കേറ്റെന്നും ആരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിപക്ഷവും ഭരണപക്ഷവും ആരോപണ പ്രത്യാരോപണവുമായി എത്തിയത്.

പിന്നാലെ ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രതിനിധികള്‍ പരാതി നല്‍കുകയായിരുന്നു. അതിനിടെ രാഹുല്‍ ഗാന്ധി വന്ന് അടുത്ത് നില്‍ക്കുകയും ആക്രോശിക്കുകയും ചെയ്തപ്പോള്‍ തനിക്ക് അസ്വസ്ഥത തോന്നിയെന്ന് ബിജെപി വനിതാ എംപി ഫാങ്നോണ്‍ കൊന്യാക് ആരോപിച്ചു. കൊന്യാകിന്റെ പരാതിയില്‍ പ്രതിപക്ഷ രാഹുലിനെതിരെ നടപടിയെടുക്കാന്‍ ലോക്സഭാ സ്പീക്കറോടും രാജ്യസഭാ ചെയര്‍മാനോടും ആവശ്യപ്പെട്ടതായി ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു.

വ്യാഴാഴ്ച നടന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും അത്തരം സംഭവങ്ങള്‍ അഭിസംബോധന ചെയ്യപ്പെടുന്നുണ്ടെന്നും വനിതാ പാര്‍ലമെന്റംഗങ്ങളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ വേഗത്തില്‍ നടപടിയെടുക്കണമെന്നും വനിതാ കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിഷയത്തില്‍ വനിതാ കമ്മീഷന്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി.

പാര്‍ലമെന്റ് അംഗങ്ങള്‍ പരസ്പര ബഹുമാനവും സമത്വവും മാതൃകയാക്കണമെന്ന് കമ്മീഷന്‍ പറഞ്ഞു. വനിതാ പാര്‍ലമെന്റേറിയന്‍മാരുടെ അന്തസിനും അവകാശത്തിനും നേരെയുള്ള നേരിട്ടുള്ള അവഹേളനം എന്നാണ് വനിതാ കമ്മീഷന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്നും ആവശ്യപ്പെട്ടു.

അതേസമയം കൊന്യാകിന്റെ ആരോപണങ്ങള്‍ കോണ്‍ഗ്രസും രാഹുലും തള്ളിക്കളഞ്ഞു. തന്നെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഭരണകക്ഷി എംപിമാരാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+