ഫേസ്ബുക്കിൽ കളിച്ചതിന് സഹോദരൻ വഴക്കു പറഞ്ഞു; സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ചെയ്തത്...
പുതിയ മൊബൈല്‍ ഫോണ്‍ കിട്ടിയപ്പോള്‍ മുതല്‍ മകളുടെ ലോകം ഫോണിലായിരുന്നുവെന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.
കൊൽക്കത്ത: അമിതമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വിട്ടുകാരുടെ വഴക്കു കേട്ടതിന്റെ മനോവിഷമത്താൽ പതിനൊന്നാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. മരിക്കുന്നതിനും മുൻപ് കുട്ടി തന്റെ വാട്ട്സ് ആപ്പ് സ്റ്റാറ്റസ് ഞാൻ മരിച്ചു എന്നാക്കി മാറ്റിയിരുന്നു. കൂടാതെ ജീവിക്കാനുള്ള താൽപര്യം നഷ്ടപ്പെട്ടുവെന്ന് കുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
പശ്ചിമ ബംഗാളിലെ നോർത്ത് 24 പാരഗണാസ് ജില്ലയിലാണ് സംഭവം. മണിക്കൂറുകളോളും മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ കുട്ടിയുടെ മൂത്ത സഹോദരൻ വഴക്കു പറഞ്ഞിരുന്നു. തുടർന്നാണ് മുറിയിലെ ഫാനിൽ തുങ്ങിയത്. പുതിയ ഫോൺ കിട്ടപ്പോൾ മുതൽ പെൺകുട്ടി മുഴുവൻ സമയവും ഫോണിലായിരുന്നു. ആഹാരത്തിനോടു പഠനത്തിനോടുമുള്ള താൽപര്യ കുറഞ്ഞു. സ്കൂളിൽ പോകാനും വിമുകത കാണിച്ചു. ഇതിനെ തുടർന്നാണ് സഹോദരൻ വഴക്ക് പറഞ്ഞത്.

വൈകുന്നേരം വീട്ടിലുള്ളവർ ബന്ധുവനെ കാണാൻ ആശുപത്രിയിൽ പോയി ശേഷം വീട്ടിൽ വന്നപ്പോഴാണ് പെൺകുൺകുട്ടിയെ മരിച്ച നിലയിൽ കണ്ടത്. അനിയത്തി എന്തിനാണ് ഇത്രവലിയൊരു സാഹസം കാണിച്ചതെന്ന് തനിക്കിപ്പോഴും മനസ്സിലാവുന്നില്ലെന്ന് പെണ്‍കുട്ടിയുടെ മൂത്തസഹോദരി പറയുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരുകയാണെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications