കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോംവര്‍ക്ക് ചെയ്യാത്തതിന് അധ്യാപകന്‍ പീഡിപ്പിച്ച കുട്ടി മരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

റാഞ്ചി: ഹോംവര്‍ക്ക് ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപകന്‍ ക്രൂരമായ ശിക്ഷ നല്‍കിയ പെണ്‍കുട്ടി മരിച്ചു. ജാര്‍ഖണ്ഡിലെ ലതേഹറിലെ ഒരു സ്‌കൂളിലാണ് സംഭവം. രൂപ്‌വന്തി എന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ച് അധ്യാപകന്‍ സത്യേന്ദ്ര യാദവ് ക്ലാസിന് പുറത്ത് വെയിലത്ത് നിര്‍ത്തുകയായിരുന്നു.

ഏറെനേരം അധ്യാപകന്റെ ശിക്ഷയ്ക്ക് ഇരയായ പെണ്‍കുട്ടിയെ വീട്ടില്‍ എത്തിയശേഷം ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് മരിക്കുകയുമായിരുന്നു. അധ്യാപകനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരനെന്നു കണ്ടാല്‍ ശിക്ഷാനടപടിയുണ്ടാകുമെന്ന് ഓഫീസര്‍ അറിയിച്ചു.

girl

പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയാണ് രൂപ്‌വന്തി. കുട്ടി ഹോംവര്‍ക്ക് ചെയ്യാതെയാണ് ക്ലാസില്‍ എത്തിയതെന്ന് കണ്ട അധ്യാപകന്‍, കടുത്ത ഭാഷയില്‍ ശകാരിക്കുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. വെയിലത്ത് മുട്ടുകുത്തി നിര്‍ത്തിച്ചശേഷം പെണ്‍കുട്ടിയുടെ പുറത്ത് ഇഷ്ടിക കഷ്ണവും വെച്ചു.

വൈകിട്ട് വീട്ടില്‍ എത്തിയതോടെ പെണ്‍കുട്ടി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. ഉടന്‍ അടുത്തുള്ള സദാര്‍ ആശുപത്രിയില്‍ എത്തിച്ചു. നല്ല ചികിത്സ നല്‍കാന്‍ പണമില്ലാത്തതിനാല്‍ കുട്ടിയെ രക്ഷിതാക്കള്‍ വീട്ടിലെത്തിച്ചതിന്റെ തൊട്ടുപിന്നാലെ മരിക്കുകയായിരുന്നു. അധ്യാപകനെ എത്രയും പെട്ടെന്ന് സ്ഥാനത്തുനിന്നും നീക്കണമെന്നും ശിക്ഷ നല്‍കണമെന്നും രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
class 7th girl dies after punishment at school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X