Get Updates
Get notified of breaking news, exclusive insights, and must-see stories!

ടീച്ചറേയും മകളേയും ബലാത്സംഗം ചെയ്തു കളയുമെന്ന് ഏഴാം ക്ലാസുകാരന്‍റെ ഭീഷണി

കുട്ടികുറ്റവാളികളുടെ എണ്ണം ദിനപ്രതി കൂടി വരുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ഗുരുഗ്രാമില്‍ പരീക്ഷ മാറ്റിവയ്ക്കാനായി ഏഴാം ക്ലാസുകാരന്‍ പ്രഥ്യുമാന്‍ ഠാഗുറിനെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കൊലപ്പെടുത്തിയതും സ്കൂള്‍ വേഗം വിടാന്‍ നാലാംക്ലാസുകരനെ ആറാം ക്ലാസുകാരി കത്തി ഉപയോഗിച്ച് നെഞ്ചില്‍ കുത്തിയതും ശകാരിച്ചതിന് പ്സസ് വണ്‍ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ വെടിവെച്ച് കൊന്നതുമൊക്കെയായ വാര്‍ത്തകള്‍ മനസാക്ഷിയെ തന്നെ ഞെട്ടിച്ചവയായിരുന്നു.

എന്തുകൊണ്ടാണ് വിദ്യാര്‍ത്ഥികളില്‍ ഇത്തരത്തില്‍ ആക്രമ വാസനകള്‍ വളരുന്നതെന്ന ചര്‍ച്ചകളില്‍ പ്രധാന പഴി സമൂഹമാധ്യമങ്ങള്‍ക്ക് തന്നെയാണ് . ഇതിന് അടിവരയിടുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തന്‍റെ അധ്യാപികയേയും മകളേയും പീഡിപ്പിക്കുമെന്ന് ഗുരുഗ്രാമിലെ ഒരു വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. എട്ടാം ക്ലാസുകാരന്‍ അധ്യാപികയോട് ആവശ്യപ്പെട്ടതാകട്ടെ ഡേറ്റിനും സെക്സിനും വരാനും.

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്ക് പേജിലൂടെയാണ് അധ്യാപികയേയും മകളേയും ബലാത്സംഗം ചെയ്യുമെന്ന് വിദ്യാര്‍ത്ഥി ഭീഷണി മുഴക്കിയത്. ഏഴാം ക്ലാസുകരാനായ വിദ്യാര്‍ത്ഥിയുടേതായിരുന്നു ഭീഷണി. ഈ കുട്ടിയുടെ സഹപാഠിയാണ് അധ്യാപികയുടെ മകള്‍.

ഡേറ്റിങ്ങിനും സെക്സിനും

ഡേറ്റിങ്ങിനും സെക്സിനും

അതേസമയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അധ്യാപികയോട് ആവശ്യപ്പെട്ടിരിക്കുന്നത് ഡേറ്റിങ്ങിനും സെക്സിനും വരാനാണ്.

ഭയം

ഭയം

സംഭവത്തിന് ശേഷം അധ്യാപിക സ്കൂളിലേക്ക് മടങ്ങിയെങ്കിലും ഭീഷണിയുടെ ഷോക്കില്‍ നിന്ന് മകള്‍ ഇതുവരെ മുക്തയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ കുട്ടി ഇതുവരെ സ്കൂളില്‍ എത്തിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

സസ്പെന്‍റ് ചെയ്തു

സസ്പെന്‍റ് ചെയ്തു

സംഭവം നടന്ന സ്കൂളോ വിദ്യാര്‍ത്ഥികളുടെ പേരോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തതായാണ് വിവരം.

കൗണ്‍സലിങ്ങ്

കൗണ്‍സലിങ്ങ്

സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ കൗണ്‍സലിങ്ങിന് വിധേയമാക്കിയതായും സ്കൂള്‍ അധികൃതര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

സ്വമേധയാ കേസെടുക്കും

സ്വമേധയാ കേസെടുക്കും

അതേസമയം സംഭവത്തില്‍ സ്കൂളിനും കുട്ടികള്‍ക്കും സ്വമേധയാ നോട്ടീസ് നല്‍കാനും കേസെടുക്കാനും തിരുമാനിച്ചതായി ശിശുക്ഷേമ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശകുന്തളാ ദള്‍ വ്യക്തമാക്കി.

ഒറ്റപെട്ട സംഭവമല്ല

ഒറ്റപെട്ട സംഭവമല്ല

എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. കുട്ടികളെ നേരായ വഴിയിലൂടെ നയിക്കാന്‍ അധ്യാപകര്‍ മാത്രം വിചാരിച്ചാല്‍ സാധിക്കില്ലെന്നും മാതാപിതാക്കളും ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു.

ഗാഡ്ജറ്റുകള്‍

ഗാഡ്ജറ്റുകള്‍

കുട്ടികളുടെ കൈയ്യില്‍ ഒട്ടേറെ ഗാഡ്ജറ്റുകള്‍ ഇന്ന് ലഭിക്കുന്നുണ്ടെന്നും മൊബൈലില്‍ ഇവര്‍ എന്തൊക്കെ കാണുന്നതെന്നോ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതെന്നോ മാതാപിതാക്കള്‍ക്ക് അറിയില്ലെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

കൗണ്‍സിലിങ് നിര്‍ബന്ധം

കൗണ്‍സിലിങ് നിര്‍ബന്ധം

സ്കൂളില്‍ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഇതോടെ ഉയരുന്നുണ്ട്. ഇന്നത്തെ കാലത്ത് കുട്ടികളുടെ സാഹചര്യം കൂടി മനസിലാക്കി മാത്രമേ അവരെ പഠിപ്പിക്കാവൂ എന്നും അവരുടെ അവസ്ഥ എന്താണെന്ന് കേള്‍ക്കാന്‍ അധ്യാപകര്‍ തയ്യാറാകണമെന്നും കൗണ്‍സിലേഴ്സും വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+