ഫോണില്‍ സല്ലപിയ്ക്കുന്ന ബസ് ഡ്രൈവര്‍മാര്‍ പെടും: ഫോട്ടോ എടുക്കുന്നവർക്ക് സമ്മാനം,ഇത് ക്ലിക്കാവും!!

  • Posted By:
Subscribe to Oneindia Malayalam

ലഖ്നൊ: ഉത്തർപ്രദേശില്‍ റോഡപകടങ്ങൾ കുറയ്ക്കാൻ പുതിയ നീക്കവുമായി ഉത്തര്‍പ്രദേശ് ഗതാഗതവകുപ്പ്. ഡ്രൈവിംഗിനിടെ ഫോണിൽ സംസാരിക്കുന്ന ഡ്രൈവർമാരുടെ ഫോട്ടോ എടുത്ത് അയയ്ക്കുന്നവർക്ക് സമ്മാനം നൽകാനാണ് സർക്കാർ തീരുമാനം. ഫോണിൽ സംസാരിച്ച് വാഹനമോടിക്കുന്നത് മൂലമുള്ള റോഡപകടങ്ങൾ വര്‍ധിച്ച സാഹചര്യത്തിലാണ് സർക്കാർ നീക്കം.

ഡ്രൈവിംഗിനിടെ ഫോണിൽ സംസാരിക്കുന്ന ബസ് ഡ്രൈവർമാരുടെ ഫോട്ടോ എടുത്ത് വാട്സ്ആപ്പ് വഴി അയയ്ക്കാനാണ് ഗതാഗത മന്ത്രാലയത്തിന്‍റെ നിർദേശമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഡ്രൈവർമാരുടെ അശ്രദ്ധമായ ഡ്രൈവിംഗ് ശ്രദ്ധയില്‍പ്പെടുത്തുന്നവർക്ക് സർക്കാർ സമ്മാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെങ്കിലും ഇതൊന്നും കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഗതാഗത മന്ത്രാലയത്തിന്‍റെ ഇടപെടലെന്ന് ഗതാഗത മന്ത്രി സ്വതന്ത്ര ദേവ് സിംഗ് പറഞ്ഞു.

കോഴിക്കോട് ടിപ്പർ ലോറിയിടിച്ച് അദ്ധ്യാപികയായ അമ്മയും മകളും മരിച്ചു; നാട്ടുകാർ റോഡ് ഉപരോധിക്കുന്നു...

phone-

ഫോട്ടോ ലഭിച്ച ശേഷം കുറ്റക്കാരായ ഡ്രൈവര്‍മാരിൽ നിന്ന് പിഴ ഈടാക്കുമെന്നും ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഈ നീക്കം ഡ്രൈവറുടെ അശ്രദ്ധ മൂലം സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വകുപ്പിന്‍റെ വിലയിരുത്തൽ. ഗതാനിയമം ലംഘിക്കുന്നതുകൊണ്ടാണ് മിക്ക അപകടങ്ങൾ ഉണ്ടാകുന്നതെന്നും സിംഗ് ചൂണ്ടിക്കാണിക്കുന്നു.

English summary
The Uttar Pradesh Road Transport Department has taken a new initiative aimed at bringing down the number of mishaps caused due to non-attentive drivers, who talk over phone while driving.
Please Wait while comments are loading...