കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സെല്‍ഫി എടുക്കൂ; പെണ്‍കുട്ടിയെ രക്ഷിക്കൂ' ശ്രദ്ധേയമായൊരു മത്സരം

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഡ്: പെണ്‍ഭ്രൂണഹത്യയ്ക്ക് പേരുകേട്ട ഉത്തരേന്ത്യയില്‍ പെണ്‍കുട്ടികളെ രക്ഷിക്കാനായി തുടക്കമിട്ട പുതിയ പരിപാടി ശ്രദ്ധേയമാകുന്നു. 'സെല്‍ഫി എടുക്കൂ, പെണ്‍കുട്ടിയെ രക്ഷിക്കൂ' എന്ന വ്യത്യസ്തമായ പരിപാടിയുമായി രംഗത്തെത്തിയിരിക്കുന്നത് ഹരിയാണയിലെ ജിന്ദിലെ ബിബിപൂര്‍ വില്ലേജ് പഞ്ചായത്താണ്.

ആണ്‍ പെണ്‍ അനുപാതത്തില്‍ പെണ്‍കുട്ടികള്‍ പിറകിലുള്ള സംസ്ഥാനമാണ് ഹരിയാണ. സംസ്ഥാനത്ത് പെണ്‍കുട്ടികളുടെ ഉന്നമനത്തിനായാണ് പരിപാടി അവതരിപ്പിക്കുന്നത്. പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ മകള്‍ക്കൊപ്പം അവരുടെ ഒരു സെല്‍ഫി എടുത്ത് പ്രത്യേക വാട്‌സ് ആപ്പ് നമ്പരിലേക്ക് അയക്കുകയാണ് പരിപാടി.

girls-selfie

മികച്ച മൂന്നു ചിത്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. ട്രോഫി, സര്‍ട്ടിഫിക്കറ്റ്, കാഷ് അവാര്‍ഡ് തുടങ്ങിയവയാണ് വിജയികള്‍ക്ക് ലഭിക്കുകയെന്ന് വില്ലേജ് ഉദ്യോഗസ്ഥന്‍ സുനില്‍ ജഗ്‌ലന്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട സ്ത്രീകളും അംഗന്‍വാടി ജീവനക്കാരുമാണ് ചിത്രം തെരഞ്ഞെടുക്കുക. സമൂഹത്തിലും വീടുകളിലും പെണ്‍കുട്ടികള്‍ക്കുള്ള പ്രാധാന്യം വര്‍ധിപ്പിക്കുകയാണ് പരിപാടിയുടെ പ്രധാന ഉദ്ദേശമെന്ന് സുനില്‍ വ്യക്തമാക്കി.

മൂന്നുദിവസംകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇതിനകം തന്നെ നൂറുകണക്കിന് ചിത്രങ്ങള്‍ ലഭിച്ചുകഴിഞ്ഞു. വീടുകളില്‍ നിന്നും പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോലും ഇല്ലാതായിക്കൊണ്ടിക്കുന്ന കാലത്ത് ഇത്തരം പരിപാടികള്‍ തീര്‍ച്ചയായും പെണ്‍കുട്ടികളുടെ പ്രാധാന്യം വിളിച്ചോതുമെന്ന് സുനില്‍ പ്രത്യേശ പ്രകടിപ്പിച്ചു.

English summary
Click selfie save girl child; Haryana village impresses with new initiative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X