കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ മേഘവിസ്‌ഫോടനം നടത്തി മഴ പെയ്യിക്കുന്നത് വിദേശരാജ്യങ്ങളുടെ ഗൂഢാലോചന: തെലങ്കാന മുഖ്യമന്ത്രി

Google Oneindia Malayalam News

ഹൈദരാബാദ്: വിദേശ രാജ്യങ്ങളുടെ ഗൂഢാലോചനയുടെ ഫലമാണ് ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ മേഘവിസ്‌ഫോടനം ഉണ്ടായതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തെലങ്കാനയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയും തുടര്‍ന്നുള്ള വെള്ളപ്പൊക്കവും മൂലം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഭദ്രാചലം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''ഞങ്ങള്‍ മേഘസ്‌ഫോടനങ്ങളെ ഒരു പുതിയ രീതിയായി കാണുന്നു. ചില വിദേശ രാജ്യങ്ങള്‍ നമ്മുടെ രാജ്യത്ത് ബോധപൂര്‍വം മേഘവിസ്‌ഫോടനം നടത്തുന്നുവെന്ന അവകാശവാദമുണ്ട്. ലേ-ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഇത് നേരത്തെ നടന്നിരുന്നു,' ചന്ദ്രശേഖര്‍ റാവു പറഞ്ഞു.

ikcr

ഗോദാവരി തടത്തില്‍ ഈയിടെയായി ഇത് തന്നെയാണ് നടക്കുന്നതെന്ന് ഇപ്പോള്‍ തങ്ങള്‍ക്ക് വിവരമുണ്ട്, എന്നും ചന്ദ്രശേഖര്‍ റാവുപറഞ്ഞു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും കാലാവസ്ഥാ വ്യതിയാനവും ഇത്തരം പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

18 സെക്കന്റില്‍ നിസ്‌കാരം, ഒരാള്‍ തെറ്റായ ദിശയില്‍...ഗൂഢാലോചന?; ലുലുമാള്‍ വിവാദം ആന്റിക്ലൈമാക്‌സിലേക്ക്18 സെക്കന്റില്‍ നിസ്‌കാരം, ഒരാള്‍ തെറ്റായ ദിശയില്‍...ഗൂഢാലോചന?; ലുലുമാള്‍ വിവാദം ആന്റിക്ലൈമാക്‌സിലേക്ക്

അതേസമയം കെ സി ആറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. ഇത് തികച്ചും വിഡ്ഢിത്തവും അപക്വവും അശാസ്ത്രീയവുമായ ഒരു നിരുത്തരവാദപരമായ മുഖ്യമന്ത്രിയുടെ അഭിപ്രായമാണ്.

പ്രളയദുരിതാശ്വാസത്തിലെ പരാജയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് അദ്ദേഹം ശ്രമിക്കുന്നത്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നല്‍ഗൊണ്ട എം പിയുമായ ഉത്തം കുമാര്‍ റെഡ്ഡി പറഞ്ഞു. കെ സി ആറിന്റെ മാനസിക നില നഷ്ടപ്പെട്ടതായി തോന്നുന്നു, അദ്ദേഹത്തെ ഉടന്‍ തന്നെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണം, ബി ജെ പി നേതാവ് ബന്ദി സഞ്ജയ് പറഞ്ഞു.

ഇതാണല്ലേ ലെജന്റ്‌സ് ഓണ്‍ലി ചിത്രം; 'ഓളവും തീരവും' ലൊക്കേഷന്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

രാജ്യത്തെ ഏറ്റവും വലിയ ഗൂഢാലോചനക്കാരനാണ് കെ സി ആര്‍ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗോദാവരിയിലെ വെള്ളപ്പൊക്കത്തില്‍ ക്ഷേത്ര പരിസരം ഉള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നദിയിലെ ജലനിരപ്പ് വെള്ളിയാഴ്ച 71 അടിയായി ഉയര്‍ന്നിരുന്നു.

കോണ്‍ഗ്രസ് പാരമ്പര്യമുള്ള വീട്ടില്‍ നിന്ന് നാല് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ വരെ; ആരാണ് മാര്‍ഗരറ്റ് ആല്‍വ?കോണ്‍ഗ്രസ് പാരമ്പര്യമുള്ള വീട്ടില്‍ നിന്ന് നാല് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ വരെ; ആരാണ് മാര്‍ഗരറ്റ് ആല്‍വ?

അതേസമയം വെള്ളപ്പൊക്കത്തില്‍ അടിക്കടി ബുദ്ധിമുട്ടുന്ന പ്രദേശവാസികള്‍ക്ക് ശാശ്വതപരിഹാരം നല്‍കുന്നതിനും ക്ഷേത്രനഗരത്തിന് ചുറ്റുമുള്ള കായല്‍ ബലപ്പെടുത്തുന്നതിനുമായി 1000 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

പ്രളയബാധിത കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 10,000 രൂപയും അടുത്ത രണ്ട് മാസത്തേക്ക് 20 കിലോ സൗജന്യ അരിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍ രണ്ടാഴ്ചത്തേക്ക് ഉദ്യോഗസ്ഥരോടും പൊതുജനങ്ങളോടും ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

English summary
Cloudburst rains in India is foreign conspiracy says Telangana CM K Chandrasekhar Rao
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X