കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തരമന്ത്രി രാജിവെക്കില്ല, രവിയുടെ മരണം സിബിഐ അന്വേഷിക്കും

Google Oneindia Malayalam News

ബെംഗളൂരു: ഐ എ എസ് ഓഫീസര്‍ ഡി കെ രവിയുടെ മരണം സിബിഐ അന്വേഷിക്കും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതാണ് ഇക്കാര്യം. പ്രതിപക്ഷത്തിന്റെയും മറ്റ് കക്ഷികളുടെയും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് സിദ്ധരാമയ്യ ഈ പ്രഖ്യാപനം നടത്തിയത്. ഡി കെ രവിയുടെ മരണം സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബെംഗളൂരുവിലും മറ്റിടങ്ങളും പ്രക്ഷോഭങ്ങളും പ്രകടനങ്ങളും നടക്കുകയാണ്.

dk-ravi

ഏകാധിപതിയെപ്പോലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പെരുമാറുന്നതെന്ന് ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെഡിയൂരപ്പ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ വാക്കുകള്‍ മുഖ്യമന്ത്രി ചെവിക്കൊള്ളുന്നില്ല. മറ്റ് നിവൃത്തിയില്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി കേസ് സി ബി ഐക്ക് വിട്ടത്. ഇത് കൊണ്ടും കഴിഞ്ഞില്ല. പകുതി യുദ്ധം മാത്രമേ ജയിച്ചുള്ളൂ.

siddaramaiah

ഡി കെ രവിയുടെ മരണവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ് രാജിവെക്കണമെന്നും ബി ജെ പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. സി ഐ ഡിയാണ് കേസ് ഇതുവരെ അന്വേഷിച്ചിരുന്നത്. ദില്ലിയില്‍ രൂപീകരിക്കുന്ന സി ബി ഐ ടീമിന് ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കൈമാറും.

yeddyurappa

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് സി ബി ഐ ടീമിനെ രൂപപ്പെടുത്തുക. മൂന്ന് മുതല്‍ അഞ്ച് അംഗങ്ങളായിരിക്കും ഡി കെ രവിയുടെ മരണം അന്വേഷിക്കാനുള്ള സംഘത്തിലുണ്ടാകുക എന്നാണ് അറിയുന്നത്. ബെംഗളൂരുവില്‍ വാണിജ്യനികുതി അഡീഷണല്‍ കമ്മീഷണറായി പ്രവര്‍ത്തിക്ക കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡി കെ രവിയെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

English summary
Chief Minister of Karnataka Siddaramaiah has ordered a CBI probe into the death of IAS officer, D K Ravi. The Chief Minister made the announcement on the floor of the house today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X