അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ മുസ്ലിംകള്‍ അനുകൂലം; ഭൂമി വാഗ്ദാനം ചെയ്തു, ഇതാണ് സമയം!!

  • Written By:
Subscribe to Oneindia Malayalam

ലഖ്‌നൗ: അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് മുസ്ലിംകള്‍ അനുകൂലമാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. രാമക്ഷേത്ര നിര്‍മാണത്തിന് ചില മുസ്ലിം സംഘടനകള്‍ ഭൂമി വാഗ്ദാനം ചെയ്തുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഒരു വിഭാഗം മുസ്ലിംകള്‍ രാമക്ഷേത്ര നിര്‍മാണത്തിന് അനുകൂലമാണ്. ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കേണ്ട സമയമാണിത്. ഇതാണ് അനുകൂല സമയമെന്നും യോഗി പറഞ്ഞു.

Xbjpflag

ചര്‍ച്ചകള്‍ക്ക് സഹായം ചെയ്യുന്നതില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് സന്തോഷമേയുള്ളു. 84-കോസി പരികര്‍മ യാത്ര ഉടന്‍ പുനരാരംഭിക്കും. 2013ല്‍ വിശ്വഹിന്ദു പരിഷത്ത് ആരംഭിച്ചതാണിത്. എന്നാല്‍ അഖിലേഷ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ യാത്ര നിലയ്ക്കുകയായിരുന്നുവെന്നും യോഗി പറഞ്ഞു.

അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രം യോഗി ആദിത്യനാഥ് ബുധനാഴ്ച സന്ദര്‍ശിച്ചിരുന്നു. അവിടെ പ്രാര്‍ഥന നടത്തിയ അദ്ദേഹം വിഎച്ച്പി, സന്ന്യാസി നേതാക്കളുമായി അല്‍പ്പ നേരം ചര്‍ച്ച നടത്തി.

അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്നും രാം ലീല എപ്പോഴും ഇവിടെ നടക്കുമെന്നും യോഗി പറഞ്ഞു. അയോധ്യയില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ യോഗിക്കൊപ്പം ധരം ദാസുമുണ്ടായരുന്നു. കഴിഞ്ഞ ദിവസം ലഖ്‌നൗ കോടതി ഇദ്ദേഹത്തിനെതിരേ ബാബറി മസ്ജിദ് കേസില്‍ കുറ്റം ചുമത്തിയിരുന്നു.

English summary
Uttar Pradesh chief minister Yogi Adityanath on Wednesday once again stirred the pot, saying that many Muslim organisations were coming forward offering the land for the construction of Ram Temple.
Please Wait while comments are loading...