Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം വന്‍ പ്രതിസന്ധിയിലേക്ക്... കേരളത്തെ കൈവിട്ട് യെച്ചൂരി; യെച്ചൂരിയെ കൈവിട്ട് കേരളവും

കൊല്‍ക്കത്ത: സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടെടുപ്പില്‍ തള്ളിയത് വലിയ വിവാദങ്ങളിലേക്കാണ് നീങ്ങുന്നത്. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വോട്ടെടുപ്പ് നടന്ന എന്ന കാര്യം സീതാറാം യെച്ചൂരി തന്നെ സ്ഥിരീകരിക്കുകയും ചെയ്തു.

കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പിന്തുണു പ്രകാശ് കാരാട്ടിനായിരുന്നു എന്നാണ് സൂചനകള്‍. ഇതോടെ കേരളത്തിനെതിരെ യെച്ചൂരി രംഗത്ത് വരുന്നതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

Sitaram Yechury

കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യച്ചൂരി കേരളത്തെ ഇകഴ്ത്തിയും ത്രിപുരെയ പുകഴ്ത്തിയും സംസാരിച്ചു എന്നാണ് പറയുന്നത്. സാക്ഷരതയില്‍ ത്രിപുര കേരളത്തെ മറികടന്നു എന്നായിരുന്നു യച്ചൂരി പറഞ്ഞത്. രാജ്യത്ത് ഏറ്റവും മികച്ച ഭരണം നടക്കുന്നത് ത്രിപുരയില്‍ ആണ് എന്നും അദ്ദേഹം പറഞ്ഞു.

Prakash Karat

ബിജെപിയെ മുഖ്യശത്രുവായി പരിഗണിക്കുമ്പോഴും മുന്നണിക്കപ്പുറത്തുള്ള ധാരണകള്‍ക്ക് കോണ്‍ഗ്രസ്സുമായി സഹകരിക്കണം എന്നതായിരുന്നു യച്ചൂരി അവതരിപ്പിച്ച രേഖയുടെ സംക്ഷിപ്തം. എന്നാല്‍ കോണ്‍ഗ്രസ്സുമായി ഒരു സഹകരണവും ആവശ്യമില്ലെന്നതായിരുന്നു കാരാട്ടിന്റെ രേഖ. കേന്ദ്ര കമ്മിറ്റിയില്‍ കാരാട്ടിന്റെ രേഖയായിരുന്നു അംഗീകരിക്കപ്പെട്ടത്. ഇത് തന്നെ ആയിരിക്കും അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ്സിലും മുന്നോട്ട് വക്കുക.

കേരളത്തിലെ പാര്‍ട്ടി നേതാക്കള്‍ക്ക് മുമ്പും യച്ചൂരിയോട് അനുകൂല നിലപാട് ഉണ്ടായിരുന്നില്ല എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. വിഎസ് അച്യുതാനന്ദനെതിരെ കേരളത്തിലെ ഘടകം ശക്തമായി നിലകൊണ്ടപ്പോഴെല്ലാം വിഎസിനെ പിന്തുണച്ചെത്തിയത് യച്ചൂരി ആയിരുന്നു.

നിലവിലെ സാഹചര്യത്തില്‍ യച്ചൂരിയുടെ നിലപാടുകളേക്കാള്‍ പാര്‍ട്ടിയില്‍ അംഗീകരിക്കപ്പെടുന്നത് കാരാട്ടിന്റെ നിലപാടുകള്‍ തന്നെയാണ്. കേരള ഘടകത്തിന്റെ പിന്തുണയും കാരാട്ടിനാണ്. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ കേരള ഘടകം പിന്തുണച്ച എസ് രാമചന്ദ്രന്‍ പിള്ളയെ മറികടന്നായിരുന്നു സീതാറാം യെച്ചൂരി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+