മഷിപ്രയോഗം : കെജ്രിവാളിനെതിരെ വന്‍ വെളിപ്പെടുത്തലുമായി യുവതി, കേട്ടാല്‍ നിങ്ങളും ഞെട്ടും...
ദില്ലി: അഴിമതിക്കെതിരെ പോരാടുന്ന വ്യക്തിയാണ് കെജ്രിവാള്ർ. ഒട്ടേറെ അഴിമതിക്കെതിരെ പ്രതികരിച്ചിട്ടുമുണ്ട്. എന്നാലിപ്പോള്ർ കെജ്രിവാളിനെതിരെയും ആരോപണം ഉയർന്നിരിക്കുകയാണ്. ദില്ലിയില്‍ നടപ്പിലാക്കിയ ഒറ്റ- ഇരട്ട നമ്പര്‍ വാഹന നിയന്ത്രണത്തില്‍ വന്‍ തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കെജ്രിവാളിനെതിരെ മഷിയെറിഞ്ഞ യുവതിയുടെ വെളിപ്പടുത്തല്‍. ഇതിനുള്ള തെളിവുകള്‍ തന്റെ കൈയ്യുലുണ്ടെന്ന് ഭാവന അറോറ പറഞ്ഞു. ഈ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും ഭാവന വ്യക്തമാക്കി.
ദില്ലിയില്‍ നടന്നത് പ്രകൃതി വാതക അഴിമതിയുടെ ഭാഗമായി നടന്നതാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും ഗതാഗത മന്ത്രി ഗോപാല്‍ റായ്‌നെയും കാണണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഭാവന പറഞ്ഞു. എന്നാല്‍ ഇരുവരും കാണാനുള്ള അനുവാദം നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നും യുവതി വ്യക്തമാക്കി. ഈ വിഷയത്തില്‍ അന്വഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

യുവതിയുടെ വെളിപ്പെടുത്തലുകള്‍
കെജ്രിവാളിനെതിരെ അഴിമതി ആരോപണവുമായി യുവതി രംഗത്ത്. ദില്ലിയില്‍ നടന്ന ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം പ്രകൃതി വാതക അഴിമതിയുടെ ഭാഗമായാണ്. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ഭാവന അറോറ വ്യക്തമാക്കി. ഇതേ യുവതി തന്നെയാണ് കഴിഞ്ഞ ദിവസം കെജ്രിവാളിനെതിരെ മഷി പ്രയോഗം നടത്തിയത്.

കോടതിയില്‍ ഹാജരാക്കും
അഴിമതിയുമായി ബന്ധപ്പെട്ട വലിയ തെളിവുകളാണ് തന്റെ പക്കലുള്ളത്. ഇത് കോടതില്‍ ഹാജരാക്കും. ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ഭാവന അറോറ വ്യക്തമാക്കി.

സിഎന്‍ജി അഴിമതി
ഷീല ദീക്ഷിത് മന്ത്രിസഭയുടെ കാലത്താണ് സി എന്‍ ജി വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്ക്റ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടതാണ് അഴിമതി. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ എഎപി സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു.

അനുവാദം ചോദിച്ചത്
ദില്ലിയില്‍ നടന്നത് പ്രകൃതി വാതക അഴിമതിയുടെ ഭാഗമായി നടന്നതാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും ഗതാഗത മന്ത്രി ഗോപാല്‍ റായ്‌നെയും കാണണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഭാവന പറഞ്ഞു. എന്നാല്‍ ഇരുവരും കാണാനുള്ള അനുവാദം നിഷേധിക്കുകയായിരുന്നു.

മഷി പ്രയോഗം നടത്തിയത്
നഗരത്തില്‍ ഒറ്റ- ഇരട്ട നമ്പറുകളുടെ വാഹന നിയന്ത്രണ വിജയം ആഘോഷിക്കാന്‍ മോഡേണ്‍ ടൗണ്‍ ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ എത്തിയപ്പോഴായിരുന്നു യുവതിയുടെ മഷിപ്രയോഗം. സി എന്‍ജി അഴിമതിയില്‍ കെജ്രിവാളിന് പങ്കുണ്ടെന്ന് പറഞ്ഞാണ് യുവതി മഷിപ്രയോഗം നടത്തിയത്.

കെജ്രിവാളിന്റെ വാക്കുകള്‍ ഇങ്ങനെ
മഷിപ്രയോഗം നടത്തിയ യുവതിയെ വെറുതെ വിടുക ,സി എന്‍ ജി അഴിമതിയെ കുറിച്ചുള്ള തെളിവുകള്‍ കടലാസില്‍ എഴുതി വാങ്ങുക എന്നായിരുന്നു കെജ്രിവാള്‍ പറഞ്ഞത്.

എഎപി രംഗത്തെത്തിയത്
പരിപാടി കഴിഞ്ഞ ഉടനെ ദില്ലി പോലീസിനും ആഭ്യന്തര മന്ത്രാലയത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എഎപി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications