രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷം; ഇന്ന് താഴ് വീണത് 16 താപനിലയങ്ങള്‍ക്ക്
മുംബൈ: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുള്ള പ്രതിസന്ധി മൂലം താപനിലയങ്ങള്‍ക്ക് താഴ് വീണ് കൊണ്ടിരിക്കുകയാണ്. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ പൂര്‍ണമായും ആശ്രയിക്കുന്ന താപ വൈദ്യുതി നിലയങ്ങളെയാണ്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്, പഞ്ചാബ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് പ്രധാനമായും താപ വൈദ്യുതി നിലയങ്ങളെ ആശ്രയിക്കുന്നത്. നിലവില്‍ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുള്ള പ്രതിസന്ധി കാരണം രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളിലായി 16 മൂന്ന് താപനിലയങ്ങളാണ് ഇന്ന് അടച്ച് പൂട്ടേണ്ടി വന്നത്. മഹാരാഷ്ട്രയില്‍ പതിമൂന്നും, പഞ്ചാബിര് മൂന്നും പ്ലാന്റുകളാണ് ഇന്ന് അടച്ച് പൂട്ടിയത്.

ക്ഷാമം രൂക്ഷമായത് മൂലം മഹാരാഷ്ട്ര സര്‍ക്കാര്‍ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ രാവിലെ 6 മുതല്‍ 10 വരേയും വൈകുന്നേരം 6 മുതല്‍ പത്ത് വരേയും വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കണമെന്നാണ് വൈദ്യുതി ഡിപ്പാര്‍ട്ട്മെന്റ് ജനങ്ങളോട് ആവശ്യപ്പെട്ടത്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ ഹൈഡ്രോപവര്‍ യൂണിറ്റുകളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മഹാരാഷ്ട്ര വൈദ്യുത സ്റ്റേറ്റ് ഇലക്ട്രിസിറ്റ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ 3330 മെഗാവാട്ടിന്റെ ക്ഷാമമാണ് ഇപ്പോള്‍ സംസ്ഥാനം നേരിടുന്നത്. പഞ്ചാബിലാണ് കൂടിതല്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്നത്. 2800 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് നിലവില്‍ ഉല്പാദിപ്പിക്കുന്നത്.കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് മൂന്ന് പ്ലാന്റുകളും സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടേണ്ടി വന്നുവെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി വിശദീകരിച്ചു. 5620 മെഗാവാട്ട് ആണ് പഞ്ചാബിലെ താപവൈദ്യുതി നിലയങ്ങളുടെ ആകെ ഉത്പാദനശേഷി. രൂപ്നഗര്‍, രജ്പുര, തല്‍വാണ്ടി സബോ, ഗോയിന്ദ്വാള് സാഹിബ് എന്നീ പ്ലാന്റുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.
ഏതാനും ദിവസങ്ങള്‍ക്കുളളില്‍ സംസ്ഥാനത്ത് സ്റ്റോക്ക് ചെയ്തുവച്ച കല്ക്കരിമെന്നും പഞ്ചാബിനുള്ള കല്‍ക്കരി വിതരണം വര്‍ധിപ്പിക്കണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം പഞ്ചാബില്‍ വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് മൂന്ന് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്പ്പറേഷന് ലിമിറ്റഡ് ചെയര്മാന് എ വേണുപ്രസാദ് പറഞ്ഞു. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നുമുയര്‍ന്നു വരുന്നത്. സര്‍ക്കാര്‍ ഭീമമായ തുക ചിലവഴിച്ച് വൈദ്യുതി ക്ഷാമത്തെ നേരിടാന്‍ ഇപ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നുമാണ് പഞ്ചാബ് വൈദ്യുതി വാങ്ങുന്നത്. 30 ദിവസത്തേക്കുള്ള കല്‍ക്കരി മുന്‍കൂറായി സംഭരിക്കാതെ ഗാര്‍ഹിക ഉപഭോക്താക്കളെ പ്രയാസപ്പെടുത്തുന്ന സ്വകാര്യ തെര്‍മല്‍ പ്ലാന്റുകാരെ ശിക്ഷിക്കണമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദു പറഞ്ഞു. വൈദ്യുതി ക്ഷാമത്തെപ്പറ്റി പശ്ചാത്തപിക്കുന്നതിനു പകരം പ്രതിരോധിക്കുകയും ഇതിനെതിരേ സജ്ജമാവുകയുമാണ് വേണ്ടത്. സോളാര്‍ പ്ലാന്റുകളിലേക്കും റൂഫ് ടോപ്പ് സോളാര്‍ ഗ്രിഡുകളിലേക്കും മാറേണ്ട സമയമാണിത് അദ്ദേഹം കൂട്ടിചേര്‍ത്തു.
പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്. മതിയായ വൈദ്യുതിയുണ്ടെന്നാണ് സര്‍ക്കാര്‍ വാദമെങ്കിലും പവര്‍കട്ട് രൂക്ഷമാണെന്നാണ് വാര്‍ത്തയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്. അതിനായി 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ജലത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതെങ്കിലും സംസ്ഥാനത്ത് ആകെ ഉപയോഗിക്കുന്നതിന്റെ 20 ശതമാനം മാത്രമാണ് കേരളത്തില്‍ നിന്നും ഉല്പാദിപ്പിക്കുന്നത്. അതിനാല്‍ തന്നെ കേരളതിതലും വൈദ്യുതി ക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയാണുള്ളതെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന് കുട്ടി പറഞ്ഞത്. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ കേരളത്തിലും ലോഡ്ഷഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതിനാല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്. എനര്‍ജി എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം തല്ക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്.
Recommended Video
കണക്കുകള്‍ പ്രകാരം മിക്ക താപനിലയങ്ങളിലും ആവശ്യത്തിന് കരുതല്‍ ശേഖരമായി കല്‍ക്കരി ഉണ്ടായിരുന്നില്ലന്നാണ് വ്യക്തമാകുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കല്‍ക്കരി ഖനനവും ചരക്ക് നീക്കവും തടസ്സപ്പെട്ടതും പ്രതിസന്ധിക്ക് കാരണമായെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി.പ്രതിസന്ധി ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം. ഉയര്‍ന്ന വിലയായതിനാല്‍ കല്‍ക്കരി ഇറക്കുമതി പ്രായോഗികമല്ല. കോള്‍ ഇന്ത്യയില്‍ നിന്നും സ്വന്തം ഉപയോഗത്തിന് മാത്രമായി ഖനനം ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും പരമാവധി കല്‍ക്കരി ശേഖരിക്കുവാനാണ് സര്‍ക്കാര്‍ നീക്കം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications