അധ്യാപകന്റെ ലൈംഗിക പീഡനം; പ്രിന്‍സിപ്പലും അറസ്റ്റില്‍, വിദ്യാര്‍ഥികള്‍ സമരം നിര്‍ത്തി
കോയമ്പത്തൂര്‍: പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്നതാണ് ചിന്‍മയ വിദ്യാലയ പ്രിന്‍സിപ്പല്‍ മീര ജാക്‌സണിനെതിരായ പോലീസ് നടപടിക്ക് കാരണം. ആറ് മാസമായി പെണ്‍കുട്ടിയെ അധ്യാപകന്‍ മിഥുന്‍ ചക്രവര്‍ത്തി പീഡിപ്പിക്കുകയയായിരുന്നുവത്രെ. കൊവിഡ് കാലത്ത് സ്‌കൂളില്ലാത്ത വേളയില്‍ സ്‌പെഷ്യല്‍ ക്ലാസുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് വിളിച്ചുവരുത്തിയാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി തുടര്‍ന്നു. പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അധ്യാപകന്റെ പെരുമാറ്റം പെണ്‍കുട്ടിയെ പൂര്‍ണമായും തളര്‍ത്തി. സ്‌കൂള്‍ മാറണമെന്ന് അവള്‍ വീട്ടുകാരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്താണ് കാരണം എന്ന് പറഞ്ഞതുമില്ല. അധ്യാപകന്‍ വിദ്യാര്‍ഥിനിയെ വിളിച്ച ഫോണ്‍ കോള്‍ ചോര്‍ന്നതും വാട്‌സ്ആപ്പ് ചാറ്റുമാണ് പെണ്‍കുട്ടി നേരിട്ടിരുന്ന മാനസിക പിരിമുറുക്കം എത്രത്തോളമായിരുന്നു എന്ന് പുറംലോകത്തെ അറിയിച്ചത്. സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലും സംഭവത്തില്‍ നടപടിയെടുത്തില്ല. ഇക്കാര്യങ്ങളെല്ലാം എഴുതിവച്ചാണ് പെണ്‍കുട്ടി വ്യാഴാഴ്ച ആത്മഹത്യ ചെയ്തത്. അധ്യാപകനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും ബന്ധുക്കളും സമരം നടത്തിയിരുന്നു. മിഥുന്‍ ചക്രവര്‍ത്തിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇന്ന് പ്രിന്‍സിപ്പലെയും.

തുടര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ ബന്ധുക്കളും വിദ്യാര്‍ഥികളും തീരുമാനിച്ചു. പെണ്‍കുട്ടിയുടെ വീട്ടുകാരെ തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അന്‍ബില്‍ മഹേഷ് സന്ദര്‍ശിച്ചു. കുട്ടിയുടെ മൃതദേഹം അവര്‍ ഏറ്റുവാങ്ങിയിരുന്നില്ല. പ്രിന്‍സിപ്പല്‍ക്കെതിരെ നടപടിയെടുത്താല്‍ മാത്രമേ മൃതദേഹം സംസ്‌കരിക്കൂ എന്നായിരുന്നു കുടുംബത്തിന്റെ നിലപാട്. ഇന്ന് രാവിലെ പോലീസ് പ്രിന്‍സിപ്പലെ കസ്റ്റഡിയിലെടുത്തു. കേസ് അന്വേഷണം തുടരുകയാണെന്നും മന്ത്രിപറഞ്ഞു. മിഥുന്‍ ചക്രവര്‍ത്തിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാള്‍ ഇപ്പോള്‍ ഉദുമല്‍പേട്ട് സബ്ജയിലിലാണ്. വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അറിയിച്ചു.
ലുങ്കി ഡാന്‍സുമായി ജാന്‍വി കപൂര്‍; നടിയുടെ പുതിയ ഫോട്ടോ വൈറല്‍
ആര്‍എസ് പുരം വനിതാ പോലീസിനാണ് അന്വേഷണ ചുമതല. ഐപിസി, പോക്‌സോ വകുപ്പുകള്‍ പ്രകാരം മിഥുന്‍ ചക്രവര്‍ത്തിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ ഭാര്യയും ഇതേ സ്‌കൂളില്‍ അധ്യാപികയാണ്. സ്‌കൂള്‍ മാറണമെന്ന് പെണ്‍കുട്ടി നിരന്തരം വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാരണം പറഞ്ഞിരുന്നില്ല. സെപ്തംബറിലാണ് സ്‌കൂള്‍ മാറ്റിയത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മിഥുന്‍ ചക്രവര്‍ത്തിയും സ്‌കൂള്‍ വിട്ടു. അധ്യാപകനെയും മറ്റു രണ്ടുപേരെയും പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. പീഡനം നടന്നത് അറിയില്ലായിരുന്നുവെന്നും സാമ്പത്തികമില്ലാത്തതിനാലാണ് സ്‌കൂള്‍ മാറുന്നതെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞതെന്നും മാനേജ്‌മെന്റ് വിശദീകരിച്ചു.












Click it and Unblock the Notifications