പർദയും ഹിജാബും ധരിച്ച് വിദ്യാർത്ഥി കോളോജിൽ; ക്ഷമാപണം നടത്തി കത്ത് എഴുതണമെന്ന് കോളേജ് അതോറിറ്റി
പർദയും ഹിജാബും ധരിച്ച് വിദ്യാർത്ഥി കോളോജിൽ; ക്ഷമാപണം നടത്തി കത്ത് എഴുതണമെന്ന് കോളേജ് അതോറിറ്റി
ഭോപ്പാൽ: പർദയും ഹിജാബും ധരിച്ചതിന് കോളോജിൽ എത്തിയ മുസ്ലീം വിദ്യാർത്ഥിയോട് ക്ഷമാപണം നടത്താൻ ആവിശ്യപ്പെട്ട് കോളേജ് അതോറിറ്റി. സത്‌നയിലെ ഒരു സ്വയം ഭരണ സർക്കാർ കോളേജിലാണ് സംഭവം നടന്നത്. പർദയും ഹിജാബും ധരിച്ചാണ് മുസ്ലീം വിദ്യാർത്ഥി കോളേജിൽ എത്തിയത്.
ഇതിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ എതിർപ്പ് ഉന്നയിച്ചു. ഈ എതിർപ്പിനെ തുടർന്നാണ് ക്ഷമാപണ നടത്തി കത്ത് എഴുതാൻ കോളേജ് അതോറിറ്റി വിദ്യാർത്ഥിയെ നിർബന്ധിച്ചത്.മാസ്റ്റർ ഓഫ് കൊമേഴ്‌സ് പഠിക്കുന്ന 'റുഖ്‌സാന ഖാൻ' എന്ന മുസ്ലീം വിദ്യാർത്ഥിയാണ് പർദയും ഹിജാബും ധരിച്ചതിന് കോളോജിൽ എത്തിയത്.
അതേസമയം, അനാവശ്യമായി വിവാദം ഉണ്ടാക്കാനാണ് റുഖ്‌സാന പർദയും ഹിജാബും ധരിച്ചതിന് കോളോജിൽ എത്തിയതെന്ന് പ്രിൻസിപ്പൽ ഇൻചാർജ് എസ്പി സിംഗ് പറഞ്ഞു. ആദ്യമായാണ് വിദ്യാർത്ഥി ഇത്തരത്തിൽ വേഷം അണിഞ്ഞ് കോളോജിൽ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അഡ്‌മിറ്റ് കാർഡ്, കോളേജ് യൂണിഫോം മാസ്‌ക് എന്നിവ ധരിച്ച ശേഷം മാത്രമേ കോളോജിൽ എത്താകൂ എന്ന് വിദ്യാർത്ഥികൾക്ക് കോളോജ് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, കോളേജ് യൂണിഫോമിൽ ആണ് എന്നും റുഖ്‌സാന കോളോജിൽ എത്താറുളളത്. എന്നാൽ, ഇന്നലെ വിദ്യാർത്ഥി എത്തിയത് പർദ ധരിച്ചായിരുന്നു. ഇത് കണ്ട് ചില സഹപാഠികൾ ബഹളം ഉണ്ടാക്കുകയും വിദ്യാർത്ഥിക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും, ഞങ്ങൾ സ്ഥിതി ഗതികൾ നിയന്ത്രിച്ചു.

അച്ചടക്കം ഇല്ലായ്മയ്ക്ക് ക്ഷമാപണ കത്ത് എഴുതാൻ വിദ്യാർത്ഥിയോട് ആവശ്യപ്പെടുകയും ചെയ്തു. - പ്രിൻസിപ്പൽ ഇൻ-ചാർജ് പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച വൈകുന്നേരം സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ, സംഭവം പുറത്തറിഞ്ഞു. മുസ്ലീം പെൺകുട്ടിക്കെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥിയായ അജയ് ദ്വിവേദി പറഞ്ഞു, ഹിജാബ് വിവാദം തുടരുന്നതിനിടെ സാഹചര്യം മുതലെടുക്കാൻ റുഖ്‌സാന ഖാൻ ആഗ്രഹിക്കുന്നു.

കർണാടകയിലെ ഉഡുപ്പിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബിനെ ചൊല്ലിയുള്ള തർക്കം പൊട്ടിപ്പുറപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇതിനെ തുടർന്ന് കർണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. യൂണിഫോം നിർദ്ദേശിച്ച സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾ ഹിജാബ് അല്ലെങ്കിൽ മറ്റേതെങ്കിലും മതപരമായ വസ്ത്രം ധരിക്കുന്നത് വിലക്കിയായിരുന്നു കർണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

"ആവർത്തിച്ച് ശ്രമിച്ചിട്ടും, റുഖ്‌സാനയുടെ തീരുമാനത്തിൽ മാറ്റം ഉണ്ടായില്ല. ഞങ്ങൾ കോളേജ് അധികൃതരോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഞങ്ങൾ കാവി സ്കാർഫ് ധരിച്ച് കോളേജിലേക്ക് വരാൻ തുടങ്ങും. - ദ്വിവേദി പറഞ്ഞു.അതേസമയം, കോളേജ് പ്രിൻസിപ്പലിന് എതിരെ നടപടി വേണം എന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്ത് ധരിക്കണം എന്ന് തീരുമാനിക്കാൻ പ്രിൻസിപ്പൽ മറ്റ് വിദ്യാർത്ഥികളെ അനുവദിക്കരുത്. പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കണം," മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവ് അജയ് യാദവ് പറഞ്ഞു.

എന്നാൽ, ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹൻ യാദവ് പറഞ്ഞു. ഈ ആഴ്ച ആദ്യം, കർണാടക ഹിജാബ് വിവാദത്തോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമർ ഹിജാബ് ധരിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഹിജാബിനെ ചൊല്ലി വിവാദങ്ങൾ ഒന്നും ഇല്ലെന്നും സംസ്ഥാന സർക്കാർ ഹിജാബിൽ ഒന്നും ആസൂത്രണം ചെയ്യുന്നില്ലെന്നും ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞിരുന്നു.
Recommended Video

അതേസമയം, ഹിജാബ് വിവാദം ചർച്ചയാകുകയാണ്. കര്‍ണാടകയിലെ ഉഡുപ്പിയിലാണ് സംഭവം നടത്തത്. കോളജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ കോളേജില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഇതോടെ വിവാദങ്ങള്‍ക്ക് തുടക്കം ആകുകയായിരുന്നു. തുടർന്ന് മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം ആരംഭിച്ചു. എന്നാൽ, ഇതിന് പിന്നാലെ എ ബി വി പി പ്രവര്‍ത്തകര്‍ കാവി ഷാള്‍ അണിഞ്ഞ് കോളജുകളിൽ എത്തി പ്രതിഷേധം നടത്തി. ഈ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും പുറത്തേക്കും പ്രതിഷേധം ഉയരുകയായിരുന്നു. തുടർന്ന് പ്രതിഷേധം അക്രമാസക്തമായി. ഇതോടെ ഹിജാബ് വിഷയം കോടതിയില്‍ എത്തി.












Click it and Unblock the Notifications