കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഗിംഗ്; വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമമാണ് നടന്നതെന്ന് കോളേജ് അധികൃതര്‍

  • By Anwar Sadath
Google Oneindia Malayalam News

ബെംഗളുരു: കര്‍ണാടകയിലെ സ്വകാര്യ നഴ്‌സിങ് കോളജില്‍ മലയാളി വിദ്യാര്‍ത്ഥിനി റാഗിംഗിന് ഇരയായ സംഭവം വിവാദമായതോടെ വിശദീകരണവുമായി കോളേജ് അധികൃതര്‍ രംഗത്തെത്തി. കോളജില്‍ റാഗിംഗ് നടന്നിട്ടില്ലെന്നും പെണ്‍കുട്ടി ആത്മഹത്യാ ശ്രമമാണ് നടത്തിയതെന്നും കോളേജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

ഗുല്‍ബര്‍ഗയിലെ അല്‍ ഖമര്‍ നേഴ്‌സിംഗ് കോളജ് വിദ്യാര്‍ത്ഥിനിയായ അശ്വതി(19)യാണ് റാഗിംഗിനിരയായത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. റാഗിംഗിനിടെ പെണ്‍കുട്ടിയെ ടോയ്‌ലറ്റ് ക്ലീനര്‍ കുടിപ്പിച്ചതിനാല്‍ ആമാശയത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

rape-girl

അതേസമയം, മെയ് 5ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നു. കുടുംബ പ്രശ്‌നങ്ങള്‍ മൂലമാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും റാഗിംഗ് പോലുള്ളവ കോളേജില്‍ നടന്നിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇടപെടല്‍ നടത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി.

English summary
College principal denied Kerala nursing student's ragging allegation in karanataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X