കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരൂ.. ഞങ്ങള്‍ വിട്ടുവീഴ്ചയ്ക് തയ്യാറാണ്; ഇത് പ്രതിപക്ഷ പാർട്ടികള്‍ക്കുള്ള കോണ്‍ഗ്രസിന്റെ വലിയ സന്ദേശം

Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്ക് സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുന്നതിനുപകരം തൃണമൂൽ കോൺഗ്രസിന്റെ യശ്വന്ത് സിൻഹയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതും മുൻകാലങ്ങളിൽ ഗാന്ധി കുടുംബത്തിന്റെ വിമർശകരായിരുന്നെങ്കിലും പാർട്ടിയുടെ മുതിർന്ന നേതാവായ മാർഗരറ്റ് ആൽവയെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നിർത്താനുമുള്ള കോണ്‍ഗ്രസ് തീരുമാനം വലിയ രാഷ്ട്രീയ വിശകലനങ്ങള്‍ക്ക് കൂടിയാണ് വഴി തുറന്നിരിക്കുന്നത്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിന് പിന്നില്‍ മൂന്ന് പ്രധാന്യ കാര്യങ്ങളുണ്ടെന്നാണ് എന്‍ഡിടിവി ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തില്‍ ജാവേദ് എം അന്‍സാരി അഭിപ്രായപ്പെടുന്നത്.

മാധ്യമങ്ങളെ പോലും സ്വാധീനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വന്നതായി സംശയം: കെഎം ആന്റണിമാധ്യമങ്ങളെ പോലും സ്വാധീനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വന്നതായി സംശയം: കെഎം ആന്റണി

ജനതാ പാർട്ടിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച്

ജനതാ പാർട്ടിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് പിന്നീട് ബിജെപിയിലെത്തിയ യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തായിരുന്ന കാലത്ത് കോൺഗ്രസ് പാർട്ടിയുടെയും അതിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെയും കടുത്ത വിമർശകനായിരുന്നു. മാർഗരറ്റ് ആൽവയാവട്ടെ പലപ്പോഴും പാർട്ടിക്ക് അകത്ത് നിന്നുകൊണ്ട് നേതൃത്വത്തിനെതിരെ വ്യാപക വിമർശനമുയത്തി. ഇങ്ങനെയൊക്കെയാണെങ്കിലും ഞായറാഴ്ച എൻ സി പി അധ്യക്ഷൻ ശരദ് പവാർ വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ ഇരുവരുടേയും പേര് നിർദ്ദേശിച്ചത് കോൺഗ്രസാണ് എന്നതാണ് ശ്രദ്ധേയം

സിംപിള്‍ ലൂക്കില്‍ കല്യാണ വേദിയില്‍ നിറഞ്ഞാടി മഞ്ജു വാര്യർ: വൈറലായി ചിത്രങ്ങള്‍

രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ്

രാജ്യസഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലികാർജുൻ ഖാർഗെയായിരുന്നു യോഗത്തില്‍ യശ്വന്ത് സിന്‍ഹയുടേയും മാർഗരറ്റിന്റേയും പേര് അവതരിപ്പിച്ചത്. യോഗത്തിന് മുമ്പ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ഖാർഗെ ചർച്ച നടത്തുകയും ചെയ്തിരുന്നു.ഞായറാഴ്ചത്തെ യോഗത്തിന് മുന്പ് പ്രതിപക്ഷ നേതാക്കൾ അനൗപചാരികമായി നിരവധി പേരുകൾ ചർച്ച ചെയ്തിരുന്നു. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറൈഷിയെ നിരസിച്ചതിനെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചിരുന്നു. ഒരു ഘട്ടത്തിൽ മെഹബൂബ മുഫ്തിയുടെ പേരും ഉയർന്നുവെങ്കിലും അവരും മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറായില്ല.

രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ,

രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ, പ്രതിപക്ഷത്തിലെ മറ്റ് പാർട്ടികള്‍ അംഗീകരിച്ച ഏതെങ്കിലും സ്ഥാനാർത്ഥിയുമായി യോജിച്ച് പോകുന്നതിൽ സന്തോഷമുണ്ടെന്ന് കോൺഗ്രസ് തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. ഈ നീക്കം മമത ബാനർജിക്കും ശരദ് പവാറിനും കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്നതില്‍ ഏറെ നിർണ്ണായകമായി. തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) ആം ആദ്മി പാർട്ടിയും (എഎപി) കോൺഗ്രസുമായി വേദി പങ്കിടാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് മമത ബാനർജി വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും ഒടുവിൽ യശ്വന്ത് സിൻഹയ്ക്ക് വോട്ട് ചെയ്യാൻ ഇരു പാർട്ടികളും തയ്യാറായതും അനുകൂല ഘടകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് മുൻ ധനമന്ത്രി

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് മുൻ ധനമന്ത്രി തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെക്കണം എന്നത് മാത്രമായിരുന്നു കോൺഗ്രസും ഇടതുപക്ഷവും മുന്നോട്ട് വെച്ച ഏക വ്യവസ്ഥ. തൃണമൂൽ മേധാവി മമത ബാനർജിയുടെ അംഗീകാരത്തോടെ അദ്ദേഹം പാർട്ടിയിലെ പദവി രാജിവെക്കുകയും ചെയ്തു. മാർഗരറ്റ് ആൽവയ്ക്ക് തൃണമൂൽ പിന്തുണ പ്രഖ്യാപിക്കുകയോ അവരുടെ പേര് പ്രഖ്യാപിച്ച യോഗത്തിൽ അവരുടെ പ്രതിനിധി പങ്കെടുക്കുകയോ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മമത ബാനർജിയെ ഫോണിൽ ബന്ധപ്പെടാനുള്ള ശരദ് പവാറിന്റെ ശ്രമങ്ങളും വിജയിച്ചിട്ടില്ല. മുഖ്യമന്ത്രി പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നായിരുന്നു പാർട്ടിയുടെ വിശദീകരണം.

രണ്ട് തിരഞ്ഞെടുപ്പിലേയും സ്ഥാനാർത്ഥികളുടെ കാര്യത്തില്‍

രണ്ട് തിരഞ്ഞെടുപ്പിലേയും സ്ഥാനാർത്ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിന് പിന്നിലെ തന്ത്രവും ജാവേദ് അന്‍സാരി വിശദീകരിക്കുന്നു. ഒന്ന് രണ്ടിടത്തും എൻഡിഎ സ്ഥാനാർത്ഥിക്ക് അനുകൂലമായ നിലപാട് വർധിച്ച സാഹചര്യത്തില്‍. പ്രതിപക്ഷം ആരെ ഉയർത്തിയാലും പോരാട്ടം പ്രതീകാത്മകമായിരിക്കും. രണ്ട്, പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയാണെങ്കിലും തീരുമാനത്തിന്റെ കാര്യത്തില്‍ നിലപാട് കടുപ്പിക്കാനുള്ള അംഗബലം ഇല്ല. ഈ സഹാചരത്തിലാണ് സഹായകമായ പങ്ക് വഹിക്കുകയും മറ്റുള്ളവരെ നേതൃത്വം വഹിക്കാൻ അനുവദിക്കുകയും ചെയ്യുന്നതാണ് വിവേകമെന്ന് നേതൃത്വം കരുതിയത്. മൂന്നാമതായി, പ്രതിപക്ഷ ഐക്യത്തിന് വേണ്ടി കോണ്‍ഗ്രസ് വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാണെന്നും നേതൃത്വത്തിന്റെ കാര്യത്തില്‍ കടുംപിടുത്തം ഇല്ലെന്നുമുള്ള സൂചന പ്രതിപക്ഷത്തെ മറ്റ് പാർട്ടികള്‍ക്ക് നല്‍കുകയും ചെയ്യുന്നു.

മറുവശത്ത് യശ്വന്ത് സിൻഹയെയും ആൽവയെയും

മറുവശത്ത് യശ്വന്ത് സിൻഹയെയും ആൽവയെയും പിന്തുണക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം പ്രതിപക്ഷ പാർട്ടികൾക്കിടയിലും അവരുടെ സ്വാധീനം കുറയുന്നതിന്റെ സൂചനയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കോൺഗ്രസിന്റെ കാൽക്കീഴിൽ നിന്ന് മണ്ണ് വഴുതിപ്പോയതും കേന്ദ്രവും രാജ്യത്തിന്റെ വലിയ ഭാഗങ്ങളും ഭരിച്ചിരുന്ന ഒരു പ്രബല പാർട്ടിയുടെ ഏറ്റവും ദുർബലമായ പതിപ്പാണ് ഇപ്പോഴുള്ളത് എന്ന വസ്തുത നിഷേധിക്കാനാവില്ലെങ്കിലും പ്രതിപക്ഷത്തെ ഏറ്റവം വലിയ കക്ഷി കോണ്‍ഗ്രസ് തന്നെയാണ്.

അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് തങ്ങളുടെ

അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് തങ്ങളുടെ സ്വന്തമായഅഭിലാഷങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയാത്തത് കൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾക്ക് ഇതുവരെ ഒരുമിച്ചുനിൽക്കാനും യോജിച്ച ശക്തിയായി മാറാനും കഴിയാതെ പോവുന്നത് എന്നതും ശ്രദ്ധേയമാണ്. "പ്രതിപക്ഷ പാർട്ടികൾ തങ്ങൾക്ക് കൂടുതൽ പ്രധാനം എന്താണെന്ന് തീരുമാനിക്കണം, നിലവിലെ ഭരണത്തെ പരാജയപ്പെടുത്തുകയോ അല്ലെങ്കിൽ പരസ്പരം കലഹിക്കുകയോ ചെയ്യുക," പ്രതിപക്ഷത്തെ ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു മുതിർന്ന നേതാവിനെ ഉദ്ധരിച്ച് ലേഖനത്തില്‍ പറയുന്നു

അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും അതിജീവിതയെ അറിയിച്ചിട്ടില്ല; പലതും അറിയില്ല: ടിബി മിനിഅന്വേഷണ ഉദ്യോഗസ്ഥർ എല്ലാ കാര്യങ്ങളും അതിജീവിതയെ അറിയിച്ചിട്ടില്ല; പലതും അറിയില്ല: ടിബി മിനി

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Come on.. we are ready to compromise; This is Congress' big message to the opposition parties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X