കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമിനിമം പരിപാടി മറാത്തികള്‍ക്ക് അനുകൂലം... തൊഴില്‍ മേഖലയില്‍ 80 ശതമാനം സംവരണം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ശിവസേന, കോണ്‍ഗ്രസ്-എന്‍സിപി കക്ഷികളുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടി തയ്യാറാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് വലിയ തലവേദനയാണ് ഇതിലൂടെ ഉണ്ടാവാന്‍ പോകുന്നത്. 80 ശതമാനം തൊഴില്‍ സംവരണം മറാത്തകള്‍ക്ക് നല്‍കുന്നതാണ് പൊതുമിനിമം പരിപാടിയിലെ പ്രധാന നിര്‍ദേശം. ഇത് കോണ്‍ഗ്രസ് അംഗീകരിച്ചിരിക്കുകയാണ്. എന്നാല്‍ അത് കോണ്‍ഗ്രസിന്റെ സുപ്രധാന നയങ്ങള്‍ക്കെതിരെയാണ്.

1

ശിവസേന രൂപീകരിച്ച കാലം മുതല്‍ മറാത്തകളുടെ പ്രത്യേക അവകാശങ്ങള്‍ വേണ്ടി വാദിക്കാറുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഒരു പ്രത്യേക വിഭാഗത്തിന് മാത്രം സംവരണമോ തൊഴില്‍ മേഖലയിലെ സൗകര്യമോ ഒരുക്കുന്നതിന് എതിരാണ്. കര്‍ണാടകത്തില്‍ ഈ നീക്കത്തിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ ഇതേ രീതി നടപ്പാക്കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ് കടുത്ത ആശയക്കുഴപ്പത്തിലാണ്. ഇത്തരം പ്രാദേശികവാദത്തെ എതിര്‍ക്കാനും കോണ്‍ഗ്രസിന് സാധിക്കില്ല.

അതേസമയം പൊതുമിനിമം പരിപാടി ബിജെപിക്ക് വന്‍ തിരിച്ചടിയാവും. തൊഴിലില്ലായ്മയാണ് സര്‍ക്കാര്‍ ഉയര്‍ത്തി കാണിക്കുന്നത്. ഇത് മറികടക്കാന്‍ വിവിധ കാര്യങ്ങളും നടപ്പാക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ഒഴിവുള്ള എല്ലാ തസ്തികകളിലേക്കും പുതിയ നിയമനം നടത്തും. തൊഴിലില്ലാത്തവര്‍ മാസവരുമാനം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിന് പുറമേ മറാത്ത തൊഴില്‍ സംവരണത്തിന് നിയമം കൊണ്ടുവരിക.

പൊതുമിനിമം പരിപാടി മതേതരത്വത്തില്‍ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുക. അതേസമയം തൊഴിലില്ലായ്മ അടക്കമുള്‌ള കാര്യങ്ങള്‍ ശിവസേന ഇനി പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ തുടങ്ങും. അത് മോദി സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. അതേസമയം മഹാരാഷ്ട്രയില്‍ നിരവധി മില്ലുകള്‍ അടക്കം പൂട്ടിപ്പോയതും, തൊഴില്‍ മേഖലയിലെ സ്തംഭനവുമെല്ലാം പുതിയ സര്‍ക്കാരിന് അതിലേറെ വെല്ലുവിളിയാണ്. ഇതെല്ലാം നല്ല രീതിയില്‍ പോയിട്ടില്ലെങ്കില്‍ അത് സര്‍ക്കാരിനെ തന്നെ താഴെ വീഴ്ത്തും.

കർണാടകപ്പേടിയിൽ കോൺഗ്രസ്! മഹാരാഷ്ട്രയിൽ സർക്കാരാകും മുൻപേ മന്ത്രിയാകാൻ ലോബിയിംഗ്!കർണാടകപ്പേടിയിൽ കോൺഗ്രസ്! മഹാരാഷ്ട്രയിൽ സർക്കാരാകും മുൻപേ മന്ത്രിയാകാൻ ലോബിയിംഗ്!

English summary
common minimum programme include job reservation for maratha domiciles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X