'സഖ്യത്തിൽ മത്സരിച്ചപ്പോൾ നേരിട്ടത് വലിയ നഷ്ടം'; ലോക്സഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് മായാവതി
ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ തനിച്ച് മത്സരിക്കുമെന്ന് ബഹുജൻ സമാജ്‌വാദി പാർട്ടി (ബി എസ് പി) നേതാവ് മായാവതി. അതേസമയം തിരഞ്ഞെടുപ്പിനെ ശേഷം സഖ്യസാധ്യതകൾ പരിശോധിക്കുമെന്നും അവർ വ്യക്തമാക്കി. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
മറ്റ് പാർട്ടികളുമായി മത്സരിച്ചപ്പോൾ എല്ലാം പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഞങ്ങളുടെ വോട്ടുകൾ കൃത്യമായി മറ്റ് പാർട്ടികൾക്ക് ലഭിക്കും. എന്നാൽ സഖ്യകക്ഷികളുടെ വോട്ടുകൾ ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ട് ഇക്കുറി തനിച്ച് മത്സരിക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ സഖ്യത്തെക്കുറിച്ച് ആലോചിക്കാം', മായാവതി പറഞ്ഞു.

'സംസ്ഥാനത്തെ എസ് സി എസ് ടി , ഒ ബി സി വിഭാഗങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. അവർക്ക് സർക്കാർ ജോലിയോ മറ്റ് അവസരങ്ങളോ ലഭിക്കുന്നില്ല. അവരുടെ ഉന്നമനത്തിനായി ഞാൻ എന്റെ ജീവിതം മുഴുവൻ മാറ്റിവെച്ച് പ്രവർത്തിച്ചു. അവരുടെ ഉന്നമനത്തിനായി അവസാന ശ്വാസം വരേയും ഞാൻ രാഷ്ട്രീയത്തിലുണ്ടാകും', മായാവതി പറഞ്ഞു.
ബിജെപിയേയും അവർ രൂക്ഷമായി വിമർശിച്ചു. ബി ജെ പിയെ അധികാരത്തിലേറാൻ അനുവദിക്കില്ലെന്നും അവർ ജാതിയുടേയും വർഗീയതയുടേയും രാഷ്ട്രീയമാണ് പയറ്റുന്നതെന്നും മായാവതി കുറ്റപ്പെടുത്തി. വിലക്കയറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്വേഷം എന്നിവയുടെ രൂപത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന വലിയ അവകാശവാദങ്ങളാണ് ബി ജെ പി ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു.തൊഴിലവസരങ്ങൾ നൽകുന്നതിനുപകരം സൗജന്യ റേഷൻ നൽകി ആളുകളെ ആശ്രയിക്കുന്നവരാക്കി മാറ്റുകയാണ് അവർ ചെയ്യുന്നതെന്നും മായാവതി വിമർശിച്ചു.
അതിനിടെ, ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന 'പ്രാണപ്രതിഷ്ഠ' ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. 'എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പങ്കെടുക്കണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഒരു പരിപാടിക്കും ഞാൻ എതിരാല്ല. ഞങ്ങൾ അതിനെ സ്വാഗതം ചെയ്യുന്നു', മായാവതി പറഞ്ഞു. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിപാടി ഉണ്ടായാൽ ഞങ്ങൾ അതിനെയും സ്വാഗതം ചെയ്യും. ബിഎസ്പി ഒരു മതേതര പാർട്ടിയാണ്, ഞങ്ങൾ എല്ലാവരേയും ബഹുമാനിക്കുന്നു. ഞങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, മായാവതി കൂട്ടിച്ചേർത്തു.
2000 വരെ ഉത്തർപ്രദേശിലെ പ്രധാന രാഷ്ട്രീയ ശക്തിയായിരുന്നു ബി എസ് പി. എന്നാൽ സമീപകാലങ്ങളിൽ കനത്ത തിരിച്ചടിയാണ് ബി എസ് പി നേരിട്ടത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വെറും 12 ശതമാനം വോട്ടുകൾ നേടാൻ മാത്രമായിരുന്നു ബി എസ് പിക്ക് സാധിച്ചത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications