മമതയുടെ ലീഡര്‍ഷിപ്പ്, കോണ്‍ഗ്രസ്-എഎപി പ്രശ്നം പരിഹരിച്ചേക്കും; പ്രതിപക്ഷ യോഗത്തിലെ നിര്‍ദേശം ഇങ്ങനെ
ന്യൂഡല്‍ഹി: പ്രതിപക്ഷ നിരയിലെ പ്രശ്നം പരിഹരിക്കാന്‍ മമത ബാനര്‍ജി നിര്‍ണായക നിലപാടെടുത്തുവെന്ന് റിപ്പോര്‍ട്ട്. ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ വലിയ പ്രശ്നങ്ങളാണ് യോഗത്തിലുണ്ടായത്. ഇരുവരും ഒന്നിച്ച് പോകാനാവില്ലെന്ന നിലപാടെടുത്തപ്പോള്‍ അത് അനുനയിപ്പിച്ച്, പുതിയൊരു നിര്‍ദേശവും മമത നല്‍കിയിട്ടുണ്ട്. ഡല്‍ഹി ഓര്‍ഡിനന്‍സായിരുന്നു പ്രതിപക്ഷ യോഗത്തില്‍ ചര്‍ച്ചയായത്.
എന്നാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, കെജ്രിവാളും തമ്മില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി. ഈ സമയത്താണ് മമത ബാനര്‍ജി ഇടപെട്ടതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇരു നേതാക്കളെയും അനുനയിപ്പിച്ചത് മമതയാണ്. ഇരുവരോടും അടുത്ത മാസം ഡല്‍ഹി വെച്ച് ചര്‍ച്ച നടത്താനാണ് മമത നിര്‍ദേശിച്ചത്. നിങ്ങള്‍ രണ്ടുപേരും ഡല്‍ഹിയില്‍ തന്നെ ഉള്ളവരല്ലേ എന്നും മമത ചോദിച്ചു.

കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് പട്നയിലെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. രാജ്യത്തെ ഭരണഘടനാ വിരുദ്ധമായ എല്ലാ നിയമങ്ങള്‍ക്കും എതിരാണ് ഞങ്ങള്‍. പക്ഷേ ഏത് നിയമമായാലും അതില്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച വേണം. അതിന് ശേഷം മാത്രമേ പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കാന്‍ പറ്റൂ. അടുത്ത പാര്‍ലമെന്ററി സെഷന് മുമ്പായി പാര്‍ട്ടി ഒരു തീരുമാനത്തിലെത്തുമെന്നും രാഹുലും ഖാര്‍ഗെയും അറിയിച്ചു.
മറ്റ് പാര്‍ട്ടികളും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഞങ്ങളെല്ലാം ഓര്‍ഡിനന്‍സില്‍ എഎപിയെ പിന്തുണച്ചു. അതുപോലെ കോണ്‍ഗ്രസ് അവരുടെ സംഘടനയിലെ രീതികള്‍ പ്രകാരം തീരുമാനിക്കട്ടെ എന്നും കെജ്രിവാളിന് മാറ്റ് പാര്‍ട്ടികള്‍ പറഞ്ഞു.നിലവില്‍ പ്രതിപക്ഷ സഖ്യവുമായി എഎപി ശക്തമായ ബന്ധമുണ്ടാക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കോണ്‍ഗ്രസിന്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും അവര്‍ നിലപാടെടുക്കുക.
അതേസമയം കെജ്രിവാള് വാര്‍ത്താസമ്മേളനം ബഹിഷ്കരിക്കുമെന്ന് നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നില്ല. നാല് മണിക്കൂര്‍ നീണ്ട യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ ആശയങ്ങള്‍ പങ്കുവെച്ചു. എന്നാല്‍ യോഗത്തില്‍ ആദ്യം സംസാരിക്കാനില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഏറ്റവും അവസാനം സംസാരിക്കാമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. നിതീഷ് കുമാര്‍ തന്നെയാണ് ആദ്യം സംസാരിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് നിന്നാല്‍ ബിജെപിയുടെ സീറ്റുകള്‍ 150 ആയി കുറയുമെന്നായിരുന്നു നിതീഷ് പറഞ്ഞത്.
അടുത്ത രണ്ട് മൂന്ന് യോഗങ്ങള്‍ക്ക് ശേഷം മാത്രം മതി പ്രതിപക്ഷത്തിന്റെ നയരൂപീകരണം എന്ന നിലപാടാണ് നിതീഷ് സ്വീകരിച്ചത്. ഇനിയും പാര്‍ട്ടികള്‍ ഇവര്‍ക്കൊപ്പം ചേരുമെന്ന ആത്മവിശ്വാസത്തിലാണ് നിതീഷ്. എല്ലാവരും തുറന്ന മനസ്സോടെ പിന്തുണ നല്‍കണമെന്നും, ഓരോ സംസ്ഥാനത്തെയും ഏറ്റവും വലിയ പാര്‍ട്ടി അവിടെ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കണമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
ഇതിനെ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഒമര്‍ അബ്ദുള്ള പിന്തുണച്ചു. ഓരോ സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്തമായ രീതികളാണ് വേണ്ടതെന്ന് എംകെ സ്റ്റാലിന് പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയില്‍ ഫോക്കസ് ചെയ്യേണ്ടെന്നും, രാജ്യ താല്പര്യമാണ് പ്രധാനമെന്നും മമത പറഞ്ഞു. ഏകാധിപത്യത്തിനെതിരെയുള്ള മത്സരമാണിതെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications