Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലാം സംസ്ഥാനത്തും അധികാരം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; കർണാടകയില്‍ ഖാർഗയുടെ മാസ്റ്റർ പ്ലാന്‍

ബെംഗളൂരു: ബി ജെ പിയുടെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് ഹിമാചല്‍ പ്രദേശില്‍ ഭരണം നേടാന്‍ സാധിച്ചത് കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. വലിയ തർക്കങ്ങള്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും സമവായത്തിലൂടെ സുഖ് വിന്ദര്‍ സിങ് സുഖുവിനെ മുഖ്യമന്ത്രിയായും തിരഞ്ഞെടുത്ത് പാർട്ടി രാജ്യത്ത് മൂന്നാമതൊരു സംസ്ഥാനത്ത് കൂടി ഭരണം ഉറപ്പിക്കുകയാണ്.

രാജസ്ഥാനും ഛത്തീസ്ഗഡിനും പുറമെ ഹിമാചല്‍ കൂടി പിടിച്ച ബി ജെ പി അടുത്തതായി ലക്ഷ്യം വെക്കുന്നത് കർണാടകയാണ്. അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന സംസ്ഥാനത്ത് വലിയ ഒരുക്കങ്ങളാണ് പാർട്ടി നടത്തിക്കൊണ്ടിരിക്കുന്നത്.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കല്യാൺ കർണാടക മേഖലയുടെ വികസനത്തിന് 10 വാഗ്ദാനങ്ങളാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ശനിയാഴ്ച പ്രഖ്യാപിച്ചത്. കർണാടകയിൽ നിന്ന് ഒമ്പത് തവണ എം എൽ എയും മുൻ ഗുൽബർഗ എംപിയുമായ അദ്ദേഹം ഗുല്‍ബർഗയില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ

കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ, സംസ്ഥാന യൂണിറ്റ് മേധാവിയും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ, എ ഐ സി സി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല എന്നിവരുൾപ്പെടെ മുഴുവൻ സംസ്ഥാന ഘടക നേതാക്കളും എ ഐ സി സി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള മല്ലികാർജുൻ ഖാർഗയുടെ കർണാടകയിലെ ആദ്യ റാലിയില്‍ പങ്കെടുത്തു.

ഹൈദരാബാദ്-കർണാടക മേഖലയിലെ ജനനം

ആർട്ടിക്കിൾ 37-ജെയിലെ എല്ലാ ഭരണഘടനാ വ്യവസ്ഥകളും "പൂർണമായും നടപ്പിലാക്കുമെന്ന്" വാഗ്ദാനം ചെയ്ത ഖാർഗെ പ്രാദേശിക കേഡർ വഴി പൊതു ജോലിയിൽ സംവരണം നൽകുകയും ഹൈദരാബാദ്-കർണാടക മേഖലയിലെ ജനനം കൊണ്ടോ താമസം കൊണ്ടോ ഉള്ളവർക്ക് വിദ്യാഭ്യാസ, തൊഴിൽ പരിശീലന സ്ഥാപനങ്ങളിൽ സംവരണം നൽകുമെന്നും പ്രഖ്യാപിച്ചു.

Hair tips: ഉലുവ മുടികൊഴിച്ചിലിനും വളർച്ചയ്ക്കുമുള്ള അത്ഭുത മരുന്ന്: പക്ഷെ എങ്ങനെ ഉപയോഗിക്കണം

കല്യാൺ കർണാടക മേഖലയിലെ അടിസ്ഥാന

കല്യാൺ കർണാടക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി എല്ലാ വർഷവും 5,000 കോടി രൂപ അനുവദിക്കുമെന്നതാണ് മറ്റൊരു വാഗ്ദാനം. അധികാരമേറ്റ് ഒരു വർഷത്തിനകം ഈ മേഖലയിലെ ഒഴിവുള്ള സർക്കാർ തസ്തികകൾ നികത്തും, മേഖലയ്ക്കായി പ്രത്യേക "വ്യാവസായിക നയം", സ്വകാര്യ മേഖലയിൽ അഞ്ച് വർഷത്തിനിടെ മേഖലയിലെ യുവാക്കൾക്ക് 1,00,000 തൊഴിലവസരങ്ങൾ, 24 മാസത്തിനുള്ളിൽ കൃഷ്ണ, ഗോദാവരി നദീതടങ്ങളിലെ മുടങ്ങിക്കിടക്കുന്ന ജലസേചന പദ്ധതികൾ പൂർത്തീകരിക്കുകയും "പ്രത്യേക പാക്കേജ്" നടപ്പിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയുടെ മുഖ്യമന്ത്രി മുഖം ആരെന്ന

പാർട്ടിയുടെ മുഖ്യമന്ത്രി മുഖം ആരെന്ന കാര്യത്തില്‍ തർക്കം ഒഴിവാക്കി പാർട്ടിയെ സംസ്ഥാനത്ത് അധികാരത്തിലെത്തിക്കാനും പാർട്ടി നേതാക്കളോട് ഐക്യത്തോടെ പ്രവർത്തിക്കണമെന്നും മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡാണ് തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എനിക്ക് വ്യക്തമായും ശക്തമായും പറയാനുള്ളത്

'എനിക്ക് വ്യക്തമായും ശക്തമായും പറയാനുള്ളത് കോൺഗ്രസ് അധികാരത്തിൽ വരണമെന്നാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ഊഹാപോഹങ്ങൾ തുടരരുത്. ഹൈക്കമാൻഡ് അത് തീരുമാനിക്കും. നിങ്ങൾ ചെയ്യേണ്ടത് ഐക്യത്തോടെ സംസ്ഥാനത്ത് പാർട്ടിയുടെ വിജയം ഉറപ്പാക്കാൻ കഠിനാധ്വാനം ചെയ്യുക എന്നതാണ്,"- എ ഐ സി സി അധ്യക്ഷന്‍ പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ കേരളം കഴിഞ്ഞാല്‍ കോണ്‍ഗ്രസിന്

ദക്ഷിണേന്ത്യയില്‍ കേരളം കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് കർണാടക എന്നതാണ് അവരുടെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നത്.
2018ൽ സിദ്ധരാമയ്യയ്‌ക്കെതിരായ ഭരണ വിരുദ്ധതയും യെദ്യൂരപ്പയും തെരഞ്ഞെടുപ്പിന്റെ മുഖമായതും പ്രധാനമന്ത്രി മോദിയുടെ ആക്രമണോത്സുകമായ പ്രചാരണവും കൊണ്ടാണ് കർണ്ണാടക നിയമസഭയിലെ 224 സീറ്റുകളിൽ 104 സീറ്റുകൾ നേടാൻ ബി ജെ പിക്ക് സാധിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.

റിസല്‍ട്ട് വന്നതിന് പിന്നാലെയുള്ള ചടുല

റിസല്‍ട്ട് വന്നതിന് പിന്നാലെയുള്ള ചടുല നീക്കങ്ങളിലൂടെ ജെ ഡി എസുമായി ചേർന്ന് കോണ്‍ഗ്രസ് അധികാരം പിടിച്ചെങ്കിലും ഇരുപാർട്ടികളില്‍ നിന്നുമായി 25 ലേറെ എം എല്‍ എമാർ കൂറുമാറിയതോടെ സംസ്ഥാനത്തെ സഖ്യ സർക്കാർ വീഴുകയും ബി ജെ പി അധികാരത്തില്‍ വരികയുമായിരുന്നു. ഈ സാഹചര്യത്തില്‍ അധികാരത്തിലെത്താനുള്ള 113 എന്ന സഖ്യ ഒറ്റക്ക് മറികടക്കാനുള്ള ശ്രമത്തിലാണ് ഇത്തവണ കോണ്‍ഗ്രസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+