• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപി പിടിക്കാന്‍ രാജീവ് ഗാന്ധിയേയും 'കളത്തിലിറക്കി' കോണ്‍ഗ്രസ്; ലക്ഷ്യം 20 ലക്ഷം യുവാക്കള്‍

ദില്ലി: കഴിഞ്ഞ തിരഞ്ഞെടുപ്പിലെ തിരിച്ചടികളെല്ലാം മറന്ന് 2022 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അധികാരം പിടിക്കുക എന്നതിനേക്കാള്‍ ഇത്തവണ പാര്‍ട്ടിയുടെ കെട്ടുറപ്പ് ശക്തമാക്കുക എന്നതിനാണ് കോണ്‍ഗ്രസ് മുന്‍ തൂക്കം നല്‍കുന്നത്. എസ്പി, ബിഎസ്പി എന്നീ പ്രതിപക്ഷത്തെ ശക്തരില്‍ ആരുമായും ഇത്തവണ സഖ്യമുണ്ടാവില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2017 ല്‍ ലഭിച്ച 7 സീറ്റില്‍ നിന്നും വലിയൊരു തിരിച്ചു വരവാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്‍ നിര്‍ത്തി വേണം തിരഞ്ഞെടുപ്പിനെ നേരിടാനെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനം ആയില്ലെങ്കിലും നിലവില്‍ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി തന്നെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുകയെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നത്.

പാര്‍ട്ടി സമിതികള്‍

പാര്‍ട്ടി സമിതികള്‍

പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിന്‍റെ ഭാഗമായി വിവിധ പാര്‍ട്ടി സമിതികള്‍ക്ക് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് രൂപം നല്‍കിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയുടെ മേല്‍നോട്ടത്തിലായിരുന്നു രൂപീകരണം. മുതിര്‍ന്ന നേതാക്കള്‍ക്കും യുവാക്കള്‍ക്കും കൃത്യമായ പരിഗണന നല്‍കിയാണ് കമ്മിറ്റികള്‍ രൂപീകരിച്ചത്. അതേസമയം, സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍ ഉള്‍പ്പെട്ട ജിതിന്‍ പ്രസാദിനേയും രാജ് ബബ്ബാറിനേയും ഈ സമിതികളിലേക്ക് പരിഗണിച്ചില്ല.

ചുമതലകള്‍

ചുമതലകള്‍

തിരഞ്ഞെടുപ്പ് പ്രകടനപത്രിക, മെമ്പര്‍ഷിപ്പ്, മീഡിയ, പരിപാടികള്‍ നടപ്പാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമിതികളാണ് രൂപീകരിച്ചിട്ടുള്ളത്. പ്രകടന പ്രതിക സമിതിയുടെ നേതൃത്വം സല്‍മാന്‍ ഖുര്‍ഷിദിനാണ് നല്‍കിയിരിക്കുന്നത്. റാഷിദ് ആല്‍വിയുടെ നേതൃത്വത്തിലാണ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപദേശക സമിതി. പിസിസി അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു എല്ലാ സമിതികളുടേയും മേല്‍നോട്ടം വഹിക്കും.

ജനവികാരം മനസ്സിലാക്കി

ജനവികാരം മനസ്സിലാക്കി

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്തി ജനവികാരം മനസ്സിലാക്കി കൂടിയാവും പ്രകടനപത്രിക തയ്യാറാക്കുന്നു. ഓരോ ജില്ലയുടേയും മണ്ഡലങ്ങളുടേയും ആവശ്യം പ്രത്യേകം പ്രത്യേകം പഠിക്കും. സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് എഐസിസി കൂടി പരിശോധിച്ചാവും പ്രകടപത്രിക തയ്യാറാക്കുക. തിരഞ്ഞെടുപ്പിന് 8 മാസം മുമ്പെങ്കിലും പ്രകടനപത്രിക പുറത്തിറക്കണമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്.

കളത്തിലിറങ്ങി

കളത്തിലിറങ്ങി

കമ്മറ്റികള്‍ രൂപീകൃതമായതിന് പിന്നാലെ കളത്തിലിറങ്ങിയുള്ള പ്രവര്‍ത്തനവും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്. അതിനായി അവര്‍ 'രാജീവ് ഗാന്ധിയെ തന്നെയാണ് രംഗത്തിറക്കിയിരിക്കുന്നത്'. രാജീവ് ഗാന്ധിയെ സംബന്ധിച്ചുള്ള ക്വിസ് പ്രോഗ്രാം സംസ്ഥാനത്തുടനീലം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് സംസ്ഥാന സമിതി തീരുമാനിച്ചിരിക്കുന്നത്.

രാജീവ് ഗാന്ധിയിലൂടെ

രാജീവ് ഗാന്ധിയിലൂടെ

യുവ വോട്ടര്‍മാരിലേക്ക് രാജീവ് ഗാന്ധിയിലൂടെ കോണ്‍ഗ്രസിന്‍റെ ആശയങ്ങള്‍ എത്തിക്കുക എന്നതാണ് തങ്ങല്‍ ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി വക്താവ് വ്യക്തമാക്കുന്നു. സെപ്തംബര്‍ 13,14 തിയതികളില്‍ ഓണ്‍ലൈനിലൂടെയാണ് ക്വീസ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതിന് മുന്നോടിയായി ജനങ്ങളിലേക്ക് എത്താനായി നൂതനമായ ആശയങ്ങള്‍ നടപ്പിലാക്കണമെന്ന നയത്തിന്‍റെ ഭാഗമയാണ് ക്വിസ് പ്രോഗ്രാം.

5 ലക്ഷത്തിലധികം പേർ

5 ലക്ഷത്തിലധികം പേർ

ക്വിസ് മത്സരത്തിലൂടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വ്യക്തിത്വത്തെയും നേട്ടങ്ങളെയും കുറിച്ച് കൂടുതൽ അറിയാൻ ജനങ്ങളെ പ്രാപ്തരാക്കും. 16-22 വയസ്സിനിടയിലുള്ള ചെറുപ്പക്കാരെയാണ് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നത്. ഇതുവരെ 5 ലക്ഷത്തിലധികം പേർ പരിപാടിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് യുപി കോൺഗ്രസ് വക്താവ് അശോക് സിംഗ് പറഞ്ഞത്.

20 ലക്ഷത്തിലധികം യുവാക്കൾ

20 ലക്ഷത്തിലധികം യുവാക്കൾ

പാർട്ടിയുടെ എല്ലാ പോഷക സംഘടനകള്‍ക്കും പരിപാടിയുടെ ഉത്തരവാദിത്തം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 20 ലക്ഷത്തിലധികം യുവാക്കൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ക്വിസ് മത്സരത്തിന് ശേഷം പാർട്ടി അവരുമായി ആശയവിനിമയം നടത്തും. ഇത് സ്ഥിരമായി തുടുരമെന്നും അദ്ദേഹം വ്യക്തമാക്കി.

 സര്‍ക്കാര്‍ നിലപാടിനെതിരായി

സര്‍ക്കാര്‍ നിലപാടിനെതിരായി

" സര്‍ക്കാര്‍ നിലപാടിനെതിരായി യുവാക്കൾ മുന്നോട്ട് വരണം എന്നാണ് പാർട്ടി നേതൃത്വത്തം ലക്ഷ്യം വെക്കുന്നത്. ബിജെപി സർക്കാരിന്റെ മോശം നയങ്ങൾ അവരില്‍ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങളിൽ യുവാക്കളുടെ ഭാവി കൂടുതല്‍ ദുഷകരമാകുന്നു"- എന്നായിരുന്നു

ക്വിസ് മത്സരത്തിന് പിന്നിലെ യുക്തി വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ സിംഗ് പറഞ്ഞത്.

 പ്രിയങ്ക ഗാന്ധിയുടെ ഇടപെടല്‍

പ്രിയങ്ക ഗാന്ധിയുടെ ഇടപെടല്‍

അതേസമയം, ബിജെപി വിരുദ്ധ പ്രാദേശിക കക്ഷികളുമായി മണ്ഡലം അടിസ്ഥാനത്തിലുള്ള സഹകരണവും കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡോ. കഫീല്‍ ഖാനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള നീക്കവും സജീവമാണ്. പ്രിയങ്ക ഗാന്ധിയുടെ കൂടെ ഇടപെടലിന്‍റെ ഫലമായിട്ടായിരുന്നു കഫീല്‍ ഖാന്‍റെ ജയില്‍ മോചനം സാധ്യമായത്.

cmsvideo
  List of modi made disasters in india | Oneindia Malayalam
  2017 ല്‍

  2017 ല്‍

  2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെയുള്ള 403 സീറ്റില്‍ 312 സീറ്റിലും ബിജെപിയായിരുന്നു വിജയിച്ചത്. 2012ലെ 47 സീറ്റില്‍ നിന്നായിരുന്നു ബിജെപിയുടെ വളര്‍ച്ച. അതേസമയം അധികാരത്തിലുണ്ടായിരുന്ന സമാജ് വാദി പാര്‍ട്ടിക്ക് 54 സീറ്റും മായാവതിയുടെ ബിഎസ്പിക്ക് 19 സീറ്റുമായിരുന്നു ലഭിച്ചത്

  കേരള കോണ്‍ഗ്രസിന് ആകെ 9 സീറ്റ്, 5 ഉം കോട്ടയത്ത്; ജോസിന്‍റെ ഇടത് പ്രവേശനം ഉടന്‍

  English summary
  Congress aims to win young voters by conducting quiz competition on Rajiv Gandhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X