ഗോവയില്‍ കോണ്‍ഗ്രസിന്റെ കഥ കഴിഞ്ഞു!! ഇനി തൃണമൂലിന്റെ കാലം, ബാക്കിയുള്ളത് 2 പേര് മാത്രം
ദില്ലി: ഗോവയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ അന്ത്യത്തിലേക്ക്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേത് പോലെ കോണ്‍ഗ്രസ് സംസ്ഥാനത്ത് തകര്‍ന്ന് തരിപ്പണമായി നില്‍ക്കുകയാണ്. എംഎല്‍എമാര്‍ ഒന്നടങ്കം കൊഴിഞ്ഞുപോയിരിക്കുകയാണ്. ഇനി ശേഷിക്കുന്നത് രണ്ട് എംഎല്‍എമാരാണ്. 2017ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ കോണ്‍ഗ്രസാണ് ഇപ്പോള്‍ അവസാനത്തിലേക്ക് നടന്നടുക്കുന്നത്.
നാഗചൈതന്യയില്‍ നിന്ന് 50 കോടി തട്ടിയ സെക്കന്‍ഡ് ഹാന്‍ഡ് ഐറ്റം, കമന്റിന് ചുട്ടമറുപടിയുമായി സാമന്ത
ഹൈക്കമാന്‍ഡിന്റെ നയങ്ങളും ഇതിന് പ്രധാന കാരണമായിട്ടുണ്ട്. ദിഗ്വിജയ് സിംഗിനെ കഴിഞ്ഞ തവണ നിയമിച്ചത് അടക്കമുള്ള കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പിഴവാണ്. ഇത്തവണ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസാണ് ഒന്നടങ്കം കോണ്‍ഗ്രസിനെ തകര്‍ക്കുന്നത്.

ഗോവയില്‍ 17 സീറ്റുമായി അഞ്ച് വര്‍ഷം മുമ്പ് കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ബിജെപിക്ക് ആകെ കിട്ടിയത് 13 സീറ്റ്. ഭൂരിപക്ഷത്തിന് 21 സീറ്റ് വേണം. ബിജെപിയാണ് പക്ഷേ സംസ്ഥാനം ഭരിച്ചത്. സഖ്യത്തിനായി അന്ന് ശ്രമിക്കാതെ കോണ്‍ഗ്രസിനെ പ്രതിസന്ധയിലേക്ക് തള്ളിയിട്ടത് ദിഗ് വിജയ് സിംഗായിരുന്നു. ചെറുപാര്‍ട്ടികളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഇതോടെ അധികാരത്തിന് പുറത്താവുകയും ചെയ്തു. ബിജെപി കിട്ടിയ അവസരം മുതലെടുത്ത് വിജയിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് തുടകര് തോല്‍വിയോടെ നാമാവശേഷമായിരിക്കുകയാണ്.

എംഎല്‍എ റെജിനാള്‍ഡോ ലോറന്‍സോയാണ് അവാസനമായി രാജിവെച്ചത്. ലോറന്‍സോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാലസ് അതിന് മുമ്പ് കോണ്‍ഗ്രസ് മുന്നേറ്റത്തിന് കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ തിരിച്ചടിക്ക് കാരണമായിരിക്കുകയാണ് അലക്സോ. പ്രതിക്ഷ നേതാവ് ദിഗംബര്‍ കാമത്തും അലക്സോക്കെതിരെരംഗത്ത് വന്നു. കോണ്‍ഗ്രസ് വിടാന്‍ ആഗ്രഹമുള്ളവരെല്ലാം ഉടന്‍ തന്നെ പാര്‍ട്ടി വിടണമെന്നാണ് കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇത് ഉടനെ ഉണ്ടാവുമെന്നആണ് സൂചന. നേതാക്കള്‍ ഒരവസരം കിട്ടിയാല്‍ കോണ്‍ഗ്രസ് വിട്ട് മറ്റേതെങ്കിലും ഓപ്ഷന് പരിഗണിക്കാനാണ് സാധ്യത.

അലക്സോ എഎപിയിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ബിജെപിയുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടും നേതാക്കള്‍ അതെല്ലാം ക്ഷമിച്ച് അലക്സോ വര്‍ക്കിംഗ് പ്രസിഡന്റ് പദവി വരെ നല്കി. എന്നാല്‍ അദ്ദേഹം ചതിച്ചുവെന്ന് ദിഗംബര്‍ കാമത്തി പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിന് ഗോവയില്‍ അധികാരം നേടാന്‍ സാധിക്കാതെ വന്നത് തന്നെയാണ് ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം. അതിനുള്ള സാധ്യത മുന്നിലുണ്ടായിട്ടും ബിജെപി അധികാരത്തില്‍ വരാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുകയായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡിന്റെ ആവേശമില്ലായ്മ അധികാരം കൈവിടുന്നതിന് പ്രധാന കാരണമായി മാറി.

അതേസമയം കോണ്‍ഗ്രസിന് അഞ്ച് വര്‍ഷം മുമ്പ് സ്വതന്ത്ര എംഎല്‍എ പിന്തുണ പ്രഖ്യാപിച്ചിരുന്നു. വെറും രണ്ട് എംഎല്‍എമാരുടെ പിന്തുണ നേടിയെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. കെസി വേണുഗോപാലും ദിഗ് വിജയ് സിംഗും അടങ്ങുന്നവര്‍ നടത്തിയ ചര്‍ച്ചകളില്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറാവാതിരുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ആരാകണം നിയമസഭാ കക്ഷി നേതാവ് എന്ന തര്‍ക്കം വന്നതോടെ നേതാക്കളെല്ലാം അവകാശവാദം ഉന്നയിച്ചു. ഇത് പരിഹരിക്കാനായി നിര്‍ണായക സമയമാണ് കോണ്‍ഗ്രസ് പാഴാക്കിയത്. ബിജെപി അധികാരത്തിന്റെ ബലം നന്നായി ഉപയോഗപ്പെടുത്തി അധികാരം പിടിക്കുകയും ചെയ്തു. നിതിന്‍ ഗഡ്കരിയുടെ ഇടപെടലും അക്കാര്യം ഗുണം ചെയ്തു.

മനോഹര്‍ പരീക്കറിനെ മുഖ്യമന്ത്രിയായി തിരികെ കൊണ്ടുവന്ന് കാര്യങ്ങള്‍ പരിഹരിക്കുകയായിരുന്നു. കേന്ദ്ര നേതൃത്വത്തിന് കോണ്‍ഗ്രസിനെ അവസരത്തിനൊത്തുയര്‍ന്ന് അധികാരത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇതാണ് ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണം. ഇപ്പോള്‍ ആ തകര്‍ച്ച പൂര്‍ണമാക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്. ഇത്തവണ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് സഖ്യമുണ്ട്. എന്‍സിപിയും ശിവസേനയും കോണ്്ഗ്രസിനൊപ്പമുണ്ടാകും. നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി പട്ടികയിലെ എട്ട് പേരെ പ്രഖ്യാപിച്ച് ടിഎംസിയെയും എഎപിയെയും കോണ്‍ഗ്രസ് ഞെട്ടിച്ചിരിക്കുകയാണ്. മമതയെ നേരിടാന്‍ പ്രിയങ്കയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തിരിച്ചുവരിക കോണ്‍ഗ്രസിന് ദുഷ്കരമായ കാര്യമാണ്.
അമ്മ തിരഞ്ഞെടുപ്പിൽ നിവിൻ പോളിക്ക് നാണക്കേട്, 158 വോട്ട് മാത്രം, കൂടുതൽ വോട്ട് നേടിയത് ഈ താരം