കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാന്‍ തൂത്ത് വാരിയ കോണ്‍ഗ്രസ്: നാലില്‍ ല്‍ മൂന്ന് ജില്ലാ പഞ്ചായത്തുകളും സ്വന്തം

Google Oneindia Malayalam News

ജയ്പൂർ: രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏറ്റവും വലിയ സംസ്ഥാനമാണ് രാജസ്ഥാന്‍. പഞ്ചാബും ഛത്തീസ്ഗഢുമാണാണ് രാജസ്ഥാന് പുറമെ കോണ്‍ഗ്രസിന് അധികാരമുള്ള മറ്റ് സംസ്ഥാനങ്ങള്‍. പഞ്ചാബില്‍ അടുത്ത വർഷവും രാജസ്ഥാനിലും ഛത്തീസ്ഗഡിലും 2023 ലും തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നു. പഞ്ചാബില്‍ പാർട്ടി വലിയ വെല്ലുവിളി നേരിടുന്നുണ്ടെങ്കിലും മറ്റ് രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വലിയ മുന്‍തൂക്കമാണുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളും ഇതിന് അടിത്തറയിടുന്നു. രണ്ടിടത്തും മികച്ച വിജയമായിരുന്നു കോണ്‍ഗ്രസ് സ്വതമാക്കിയത്. പ്രാധന എതിരാളിയായ ബി ജെ പി ഏറെ പിന്നില്‍ പോവുകയും ചെയ്തു. രാജസ്ഥാനില്‍ 4 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 3 എണ്ണത്തിലായിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്. ശേഷിച്ച ഒരെണ്ണത്തില്‍ ബി ജെ പിക്കും തങ്ങളുടെ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായി.

ഒന്ന് സഹകരിക്ക്, കേരളം ഒന്ന് രക്ഷപ്പെടട്ടെ മക്കളെ: കെ റെയിലിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടിഒന്ന് സഹകരിക്ക്, കേരളം ഒന്ന് രക്ഷപ്പെടട്ടെ മക്കളെ: കെ റെയിലിനെ പിന്തുണച്ച് നടന്‍ ഹരീഷ് പേരടി

ബാരൻ, കരൗലി, ഗംഗാനഗർ എന്നീ ജില്ലാ പരിഷത്തുകളിലാണ്

ബാരൻ, കരൗലി, ഗംഗാനഗർ എന്നീ ജില്ലാ പരിഷത്തുകളിലാണ് (ജില്ലാ പഞ്ചായത്ത്) എന്നിവിടങ്ങളിലാണ് കോൺഗ്രസ് ഭരണം പിടിച്ചത്. ഇവിടെ പാർട്ടി സ്ഥാനാർത്ഥികളായ ഊർമിള ജെയിൻ, ഷിംല ബൈർവ, കുൽദീപ് ഇൻഡോര എന്നിവർ യഥാക്രമം ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍മാരായി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഫലമനുസരിച്ച് ബി ജെ പിയുടെ മുകേഷ് കുമാർ കോട്ടയിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി.

അതേസമയം, ക്രോസ് വോട്ടിംഗ് മൂലമാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഊർമിള

അതേസമയം, ക്രോസ് വോട്ടിംഗ് മൂലമാണ് കോൺഗ്രസ് സ്ഥാനാർത്ഥി ഊർമിള ജെയിൻ വിജയിച്ചതെന്ന് ആരോപിച്ച് ബി ജെ പി പ്രവർത്തകർ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകനും ജലവാർ-ബറാൻ എംപിയുമായ ദുഷ്യന്ത് സിങ്ങിന്റെ ഓഫീസ് അടിച്ചു തകർത്തു. സംഘടിച്ചെത്തിയ ഒരു സംഘം ഓഫീസിന് നേരെ കല്ലെറിയുകയും പരിസരത്തെ കസേരകൾ നശിപ്പിക്കുകയും ചെയ്തതായി എസ്എച്ച്ഒ കോട്വാലി മദൻ യാദവ് പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ തിരിച്ചറിയപ്പെടാത്ത ആളുകള്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ

സംഭവത്തിൽ തിരിച്ചറിയപ്പെടാത്ത ആളുകള്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ പരിഷത്തിലെ പ്രമുഖ് സ്ഥാനത്തേക്കും നാല് ജില്ലകളിലെ ബ്ലോക്ക്തല പഞ്ചായത്ത് സമിതികളുടെ പ്രധാൻ സ്ഥാനത്തേക്കും വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പ് ഫലം വൈകീട്ടോടെയാണ് പുറത്ത് വന്നത്. ഈ നാല് ജില്ലകളിലെ 30 പഞ്ചായത്ത് സമിതികളിലെ പ്രധാൻ തിരഞ്ഞെടുപ്പിന്റെ ഫലവും പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 19 പഞ്ചായത്ത് സമിതികളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളും 10 ൽ ബി ജെ പി സ്ഥാനാർത്ഥികളും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചു.

വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പി സി സി അധ്യക്ഷൻ ഗോവിന്ദ് സിംഗ്

വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെ പി സി സി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതസ്ര അഭിനന്ദിച്ച് രംഗത്ത് എത്തി. ബാരൻ, കരൗളി, ഗംഗാനഗർ, കോട്ട എന്നിവിടങ്ങളിലെ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഡിസംബർ 12, 15, 19 തീയതികളിൽ മൂന്ന് ഘട്ടങ്ങളിലായട്ടാണ് നടന്നത്. ഫലം ഡിസംബർ 21 പ്രഖ്യാപിക്കിക്കുയം ചെയ്തു. രാജസ്ഥാനിൽ ജില്ലാതലത്തിൽ ആകെ 33 ജില്ലാ പരിഷത്തും ബ്ലോക്ക് തലത്തിൽ 352 പഞ്ചായത്ത് സമിതികളുമാണുള്ളത്. അവയിൽ 21 ജില്ലകളില്‍ (21 ജില്ലാ പരിഷത്തും 222 പഞ്ചായത്ത് സമിതികളും) കഴിഞ്ഞ വർഷം നവംബർ-ഡിസംബർ മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു.

19 പുതിയ മുനിസിപ്പാലിറ്റികൾ രൂപീകരിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തതിനാൽ

ഈ ജില്ലകളിൽ 19 പുതിയ മുനിസിപ്പാലിറ്റികൾ രൂപീകരിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്‌തതിനാൽ ബാക്കി 12 ജില്ലകളിലെ ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പുകൾ അന്ന് നടത്താന്‍ സാധിച്ചിരുന്നില്ല. ഈ വർഷം ഫെബ്രുവരിയിൽ ഡീലിമിറ്റേഷൻ പ്രക്രിയയിലെ വ്യവഹാര പ്രശ്നം പരിഹരിച്ചതിന് ശേഷം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയ്ക്ക് അന്തിമരൂപം നൽകുകയും ഭരത്പൂർ, ദൗസ, ജയ്പൂർ, ജോധ്പൂർ, സവായ് മധോപൂർ, സിരോഹി എന്നീ ആറ് ജില്ലകളിലെ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു.

ആൽവാർ, ധോൽപൂർ എന്നീ രണ്ട് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒക്ടോബറിലും ബാക്കി നാല്

ആൽവാർ, ധോൽപൂർ എന്നീ രണ്ട് ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒക്ടോബറിലും ബാക്കി നാല് ജില്ലകളായ ബാരൻ, കരൗലി, കോട്ട, ഗംഗാനഗർ എന്നിവിടങ്ങളിൽ ഈ മാസവും തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. പഞ്ചായത്ത് സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 278 സീറ്റുകള്‍ നേടി മുന്നിലെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. നാല് ജില്ലകളിലെ 30 പഞ്ചായത്ത് സമിതികളിലെ 568 സീറ്റുകളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം കോൺഗ്രസ് 278 സീറ്റും

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം കോൺഗ്രസ് 278 സീറ്റും ബിജെപി 165 സീറ്റും സ്വതന്ത്രർക്ക് 97 സീറ്റും ബിഎസ്പി 14 സീറ്റും സിപിഐഎമ്മിന് 13 സീറ്റും ലഭിച്ചു. നാല് ജില്ലാ പരിഷത്തുകളിലായി 106 അംഗങ്ങൾക്കായുള്ള വോട്ടെടുപ്പും നടന്നു. ഇതിൽ 57 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചപ്പോൾ ബിജെപി 35 സീറ്റുകളിൽ വിജയിച്ചു. ബിഎസ്പി സ്ഥാനാർത്ഥി ഒരു സീറ്റിലും സിപിഐ എം സ്ഥാനാർത്ഥി രണ്ട് സീറ്റിലും സ്വതന്ത്ര സ്ഥാനാർത്ഥികൾ അഞ്ച് സീറ്റിലും വിജയിച്ചു.

ഗംഗാനഗർ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ചരിത്രത്തിലാദ്യമായി സി പി ഐ എമ്മിന്

ഗംഗാനഗർ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ചരിത്രത്തിലാദ്യമായി സി പി ഐ എമ്മിന് 13 ബ്ലോക്ക് പഞ്ചായത്ത് സീറ്റുകൾ ലഭിക്കുകയും ചെയ്ത്. ഇതിന് പുറമെ രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റുകളും പാർടിക്ക് വിജയിക്കാൻ സാധിച്ചിട്ടുണ്ട്. അനൂപ് ഗഡ്, റായ്‌സിങ്‌നഗര്‍, ശ്രീ വിജയനഗര്‍ എന്നീ പഞ്ചായത്ത് സമിതികളിൽ പാർടി പ്രതിപക്ഷ സ്ഥാനം നേടിയെടുത്തിട്ടുണ്ട്.

Recommended Video

cmsvideo
Eyes of PT Thomas donated; funeral to be held without religious ceremonies | Oneindia

English summary
Congress also won three out of four district panchayat presidents in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X