കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപി അധികാരം പിടിക്കും പോലും, ആ മോഹവുമായി ഇങ്ങോട്ട് വരണ്ട': അമിത് ഷായ്ക്ക് മറുപടി

Google Oneindia Malayalam News

2024ൽ ഒഡീഷയിൽ ബി ജെ പി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെ പരിഹാസവുമായി ഭരണകക്ഷിയായ ബി ജെ ഡിയും പ്രതിപക്ഷമായ കോൺഗ്രസും. സംസ്ഥാനത്ത് ബി ജെ പിയെ അധികാരത്തില്‍ എത്തിക്കാമെന്നത് അമിത് ഷായുടെ ഒരു ദിവാ സ്വപ്നം മാത്രമാണെന്നാണ് ബി ജെ ഡിയും കോണ്‍ഗ്രസും പരിഹസിക്കുന്നത്.

'ഒഡീഷയിൽ അടുത്ത സർക്കാർ രൂപീകരിക്കാനുള്ള അമിത് ഷായുടെ അവകാശവാദം നടക്കാത്ത കാര്യമാണ്'-ബി ജെ ഡിയുടെ മുൻ മന്ത്രി സുദം മാർണ്ടി മാധ്യമപ്രവർത്തകരോടായി പറഞ്ഞു.

'സിനിമയില്ലാത്ത ശങ്കറും ജയിലില്‍ പോയ ശാലുവും ദിലീപിനെ വെളുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്: വന്‍ പിആർ''സിനിമയില്ലാത്ത ശങ്കറും ജയിലില്‍ പോയ ശാലുവും ദിലീപിനെ വെളുപ്പിക്കാന്‍ ഇറങ്ങിയിട്ടുണ്ട്: വന്‍ പിആർ'

ബി ജെ പിക്ക് സംസ്ഥാനത്ത് അധികാരത്തിൽ വരാൻ കഴിയില്ല,

"മുഖ്യമന്ത്രി നവീൻ പട്‌നായിക് നമ്മുടെ നേതാവായി തുടരുന്നിടത്തോളം കാലം ബി ജെ പിക്ക് സംസ്ഥാനത്ത് അധികാരത്തിൽ വരാൻ കഴിയില്ല," അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ‘മിഷൻ 120' അപ്രാപ്യമാണെന്നും തള്ളിക്കളഞ്ഞ മാർണ്ടി, 2019ലെ തിരഞ്ഞെടുപ്പിൽ ഒഡീഷ നിയമസഭയിലെ 147ൽ 120 സീറ്റുകളെങ്കിലും നേടുമെന്ന് ബി ജെ പി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഫലം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്

ഒ പി സി സി പ്രസിഡന്റ് ശരത് പട്ടനായക് മാധ്യമങ്ങളോട്

ഇതിന് പിന്നാലെയാണ് ഒഡീഷ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും (ഒ പി സി സി) ബി ജെ പി മുന്‍ ദേശീയ അധ്യക്ഷന് മറുപടിയുമായി രംഗത്ത് എത്ത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ എന്താണ് സംഭവിച്ചത്. തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോള്‍ ബി ജെ പി നടത്തുന്ന സ്ഥിരം പ്രചരണ തന്ത്രം മാത്രമാണിതെന്നും ഒ പി സി സി പ്രസിഡന്റ് ശരത് പട്ടനായക് മാധ്യമങ്ങളോട് പറഞ്ഞു.

 ഒ പി സി സി അധ്യക്ഷൻ, 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി

സംസ്ഥാനത്ത് കോൺഗ്രസ് ഇപ്പോൾ തിരിച്ചു വരവിന്റെ പാതയിലാണെന്ന് പറഞ്ഞ ഒ പി സി സി അധ്യക്ഷൻ, 2024ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ബി ജെ പിയേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്നും പറഞ്ഞു. ബ്രജ്‌രാജ്‌നഗർ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി പ്രധാന പ്രതിപക്ഷമായി കോണ്‍ഗ്രസ് ഉയർന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ചയായിരുന്നു അമിത് ഷാ ബിഹാറില്‍ എത്തിയത്

തിങ്കളാഴ്ചയായിരുന്നു അമിത് ഷാ ബിഹാറില്‍ എത്തിയത്. 2024-ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷം കേന്ദ്രത്തിലും സംസ്ഥാനത്തും യഥാക്രമം ബി ജെ പി സർക്കാരുകൾ രൂപീകരിക്കുമെന്നാണ് അമിത് ഷാ അവകാശപ്പെട്ടത്. അതിശക്തമായ പ്രവർത്തനമാണ് സംസ്ഥാനത്ത് ബി ജെ പി നേതൃത്വം നടത്തുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
ദേശിയ പതാകയുമായുള്ള ബന്ധം ആഴത്തിലാകണം: PM Modi | *Politics

English summary
Congress and BJD have responded to Amit Shah's claim power in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X