കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവസേനയുമായി എന്‍സിപി കൈക്കോര്‍ക്കുമോ? അജിത് പവാറിന്‍റെ മറുപടി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയെ പുറത്ത് നിര്‍ത്തി എന്‍സിപിയും ശിവസേനയും സഖ്യത്തില്‍ എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായതോടെ നിലപാട് വ്യക്തമാക്കി അജിത് പവാര്‍. എന്‍സിപിയും സഖ്യകക്ഷിയായ കോണ്‍ഗ്രസും പ്രതിപക്ഷത്ത് തന്നെ ഇരിക്കും. സംസ്ഥാനത്തെ ജനങ്ങള്‍ തങ്ങളോട് പ്രതിപക്ഷത്ത് ഇരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ശരദ് പവാര്‍ പ്രതികരിച്ചു.

sharadpawarajitpawar-

ശിവസേന എംപി സഞ്ജയ് റൗത്ത് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ചയുമായിരുന്നു കൂടിക്കാഴ്ച. ഇതോടെയാണ് ശിവസേന-എന്‍സിപി സഖ്യത്തിന് സാധ്യത തെളിയുകയാണെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ ശക്തമായത്.

അതിനിടെ ബിജെപിക്ക് മുന്നറിയിപ്പുമായി സഞ്ജയ് റൗത്ത് രംഗത്തെത്തി. ശിവസേന വിചാരിച്ചാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.പാര്‍ട്ടി ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറായിട്ടില്ല. ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാണെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അങ്ങനെ തന്നെ ആയിരിക്കും. ശിവസേനയില്‍ നിന്ന് മുഖ്യമന്ത്രി വേണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും സഞ്ജയ് റൗത്ത് പറഞ്ഞു.

അതേസമയം ശിവസേനയുടെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കോണ്‍ഗ്രസ്. മഹാരാഷ്ട്രയിലെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. 288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 സീറ്റുകളും ശിവസേനയ്ക്ക് 56 സീറ്റുകളുമാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവസേന നിലപാട് കടുപ്പിച്ചത്.

മഹാരാഷ്ട്രയില്‍ ട്വിസ്റ്റ്? ശരദ് പവാറുമായി ശിവസേന കൂടിക്കാഴ്ച, ബിജെപി പുറത്ത്?മഹാരാഷ്ട്രയില്‍ ട്വിസ്റ്റ്? ശരദ് പവാറുമായി ശിവസേന കൂടിക്കാഴ്ച, ബിജെപി പുറത്ത്?

പ്രശാന്തിന്‍റെ വിജയത്തിന് പിന്നിലെ 10 മുഖ്യകാരണങ്ങള്‍; എന്‍എസ്എസ് വെല്ലുവിളി വിദഗ്ധമായി മറികടന്നു

ബിനീഷിനോട് മാപ്പ്; അധിക്ഷേപിച്ചിട്ടില്ലെന്ന് സംവിധായകന്‍, ഓണ്‍ലൈന്‍ ട്രന്‍റ്, തെറിവിളി രൂക്ഷം

English summary
Congress and NCP will sit in Opposition says Ajith Pawar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X