Get Updates
Get notified of breaking news, exclusive insights, and must-see stories!

15 സംസ്ഥാനം, 400 സീറ്റുകള്‍, കോണ്‍ഗ്രസിന്റെ മെഗാ പ്ലാന്‍, രാഹുലും മമതയും പ്രിയങ്കയും അമരക്കാര്‍

ദില്ലി: പ്രതിപക്ഷത്തിന്റെ മെഗാ പ്ലാനിന് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസ്. ഒപ്പം യുപിഎയ്ക്ക് പുറത്ത് നിന്നുള്ള പ്രമുഖ നേതാക്കളെ കൂടി ഉള്‍പ്പെടുത്താനാണ് പ്ലാന്‍. അതേസമയം 15 സംസ്ഥാനം കേന്ദ്രീകരിച്ച് 15 നേതാക്കളെ ഇറക്കിയുള്ള പ്ലാനാണ് പ്രതിപക്ഷത്തിന് മുന്നിലുള്ളത്. കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് പേര്‍ക്കാണ് ഇത്തരമൊരു പുതിയ റോളുണ്ടാവുക.

ഇവര്‍ ജനപ്രീതിയില്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് പ്രതീക്ഷയുള്ളവരാണ്. ബാക്കിയുള്ളവരായിരിക്കും പ്രകടന പത്രിക അടക്കം തയ്യാറാക്കുന്ന ചുമതലയിലുണ്ടാവുക. പ്രതിപക്ഷത്തിന്റെ അജണ്ട തീരുമാനിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ പ്രശാന്ത് കിഷോറും നിര്‍ദേശിച്ചിട്ടുണ്ട്.

വയനാട്ടിൽ അവധിയാഘോഷിച്ച് നമിത പ്രമോദ്, എന്നാ ഒരു ചിരിയാന്നേ; വൈറലായി ചിത്രങ്ങള്‍

1

കേരളത്തിലായിരുന്നു രാഹുലിന്റെ മാറ്റത്തിന്റെ തുടക്കം. ഇത് രാഹുല്‍ മത്സരിക്കുമെന്ന് ഉറപ്പുള്ള സംസ്ഥാനമായത് കൊണ്ടാണ്. ഇവിടെ നിന്ന് 19 സീറ്റും അടുത്ത തവണയും നേടണമെന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. കെ സുധാകരനെ നിയമിച്ചത് കൊണ്ടുള്ള ആവേശം അണികളിലുമുണ്ട്. സിപിഎമ്മിനും ദേശീയ തലത്തില്‍ പിടിച്ചുനില്‍ക്കേണ്ടത് കൊണ്ട് കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകള്‍ക്കായുള്ള പോരാട്ടമാവും നടക്കുക. അതേസമയം മറ്റൊരു സംസ്ഥാനം തമിഴ്‌നാടാണ്. ഇവിടെ 39 സീറ്റും തൂത്തുവാരണമെന്നാണ് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം ടാര്‍ഗറ്റ് ചെയ്യുന്നത്. ഇവിടെ പത്ത് സീറ്റെങ്കിലും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്.

2

പ്രതിപക്ഷത്തിന് 400 സീറ്റെന്ന ടാര്‍ഗറ്റാണ് ഉള്ളത്. ഇത് വമ്പന്‍ കക്ഷികളെ ചേര്‍ത്ത് മാത്രമാണ്. 15 സംസ്ഥാനങ്ങളെ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. യുപി, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട്, ബംഗാള്‍, പഞ്ചാബ്, ഹരിയാന, ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ബീഹാര്‍, ഛത്തീസ്ഗഡ്, ഗോവ, എന്നിവയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്ന സംസ്ഥാനങ്ങള്‍. പിന്നെ ചെറിയ സംസ്ഥാനങ്ങളും ചേര്‍ത്ത് 400 സീറ്റെന്ന ടാര്‍ഗറ്റിലേക്ക് എത്തിക്കും. ഇതില്‍ ബിജെപി അതിശക്തമായ സീറ്റുകളില്‍ കോണ്‍ഗ്രസ് മാത്രമാണ് ഫോക്കസ് ചെയ്യുക. ഈ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിയാണ് ആരൊക്കെ നിയമിക്കണമെന്ന് തീരുമാനിക്കുക. ഇതില്‍ 75 സീറ്റ് കിട്ടിയാല്‍ വരെ ദേശീയ ബദലായി മാറാന്‍ കോണ്‍ഗ്രസിനാവും.

3

രാഹുല്‍ ഓരോയിടത്തായി പല പ്ലാനുകളാണ് പരീക്ഷിക്കുന്നത്. ഉത്തരാഖണ്ഡില്‍ പാര്‍ട്ടിയോടും കൂറും ജയസാധ്യതയും ഉള്ളവര്‍ക്ക് മാത്രമേ ഇനി ടിക്കറ്റ് നല്‍കൂ. ഹരീഷ് റാവത്തിനെ ഉത്തരാഖണ്ഡ് പിടിക്കാനായി രാഹുല്‍ ചുമതലയേല്‍പ്പിച്ചിരിക്കുകയാണ്. നിയമസഭ പിടിച്ചാല്‍ ലോക്‌സഭയിലും അത് ആവര്‍ത്തിക്കണമെന്ന് മാത്രമാണ് റാവത്തിനോട് രാഹുല്‍ വാങ്ങിയിരിക്കുന്ന ഉറപ്പ്. ദേശീയ തലത്തിലെ അതേ കാര്യങ്ങളാണ് സംസ്ഥാനത്തും പ്രകടന പത്രികയില്‍ ഉണ്ടാവുക. തൊഴിലില്ലായ്മ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, വിലക്കയറ്റം എന്നിവ അതിശക്തമായി ഉത്തരാഖണ്ഡിലുണ്ട്. ഇതായിരിക്കും 2024ലും ഉത്തരാഖണ്ഡ് കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനുള്ള കാരണങ്ങള്‍.

4

പ്രതിപക്ഷ സഖ്യത്തില്‍ രാഹുല്‍ വിചാരിച്ചിട്ടും കിട്ടാത്ത കുറച്ച് നേതാക്കളാണ് ഇപ്പോഴത്തെ പ്രശ്‌നം. ജെഡിഎസ്സ് യോഗത്തിലേക്ക് വന്നില്ല. ബിജു ജനതാദള്‍, ടിആര്‍എസ്, പിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, മജ്‌ലിസ് പാര്‍ട്ടി, എസ്ബിഎസ്പി എന്നിവരെയൊന്നും രാഹുല്‍ വിളിച്ച യോഗത്തിനെത്തിയില്ല. ജെഡിഎസ്സും പിഡിപിയും വരാതിരുന്നത് കുറച്ച് അമ്പരിപ്പിക്കുന്നതായിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സും യോഗത്തിന് വന്നില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിനിധികളൊന്നും വന്നില്ല. 30 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടികളില്‍ 21 പേരും ചടങ്ങിനെത്തിയിരുന്നില്ല. ഇവരില്‍ പകുതി പേരെയെങ്കിലും ചേര്‍ക്കാനായാല്‍ നേട്ടമായിട്ടാണ് രാഹുല്‍ കാണുന്നത്.

5

കോണ്‍ഗ്രസിനെ പോലെ തൃണമൂലും സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഒരുക്കമാണ്. 2024ല്‍ ബംഗാളില്‍ ഒരു സീറ്റ് പോലും ബിജെപിക്ക് കൊടുക്കാതിരിക്കാനാണ് നീക്കം. കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഇവിടെ തൃണമൂല്‍ കൂടെ ചേര്‍ക്കാന്‍ സാധ്യതയുണ്ട്. മറ്റൊന്ന് പാര്‍ട്ടിയിലേക്കും ത്രിപുരയിലേക്കും യുപിയിലേക്കും നടത്തുന്ന നീക്കങ്ങളാണ്. 42 സീറ്റ് ബംഗാളില്‍ നിന്ന് നേടിയാല്‍ തന്നെ മമത പ്രതിപക്ഷ നിരയില്‍ നിര്‍ണായക ശക്തിയാവും. ത്രിപുരയിലെ ലോക്‌സഭാ സീറ്റിലൊന്ന് കിട്ടിയാല്‍ എണ്ണം കൂട്ടുകയും ചെയ്യാം. ത്രിപുര പിടിക്കാനായി ഓരോ രണ്ടാഴ്ച്ച കൂടുമ്പോഴും അഭിഷേക് ബാനര്‍ജി സംസ്ഥാനത്തെത്തും.

6

മമതയുടെ നീക്കങ്ങള്‍ അതുകൊണ്ടും തീരില്ല. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് ത്രിപുരയില്‍ ക്യാമ്പ് ചെയ്ത് തുടങ്ങിയിരിക്കുകയാണ്. സമീര്‍ ചക്രവര്‍ത്തി ഇവിടെ തന്നെയുണ്ട്. ഇങ്ങനെ നേതാക്കളുടെ നിര തന്നെ ത്രിപുര പിടിക്കാനായി ടിഎംസി ഇറക്കിയിരിക്കുകയാണ്. അതേസമയം മഹാരാഷ്ട്രയില്‍ ശരത് പവാറും ഉദ്ധവും യുപിയില്‍ അഖിലേഷ് യാദവും ലോക്‌സഭാ തിരഞ്ഞെടുപ്പിനായും കൂടി ഒരുങ്ങുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുപിയിലെ രാഷ്ട്രീയം തിളച്ചുമറിയും. 350 സീറ്റ് വരെ യുപിയില്‍ നേടുമെന്നാണ് സമാജ് വാദി പാര്‍ട്ടിയുടെ സര്‍വേയില്‍ സൂചിപ്പിക്കുന്നത്. ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ അടിയൊഴുക്കുകള്‍ ശക്തമാണെന്ന് സൂചനയുണ്ട്.

7

മുഖ്യ പ്രതിപക്ഷമായിരുന്ന തെലങ്കാനയില്‍ കൈവിട്ട കോട്ടയിലേക്ക് തിരിച്ചെത്താനും കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചു. പാര്‍ട്ടിയിലെ നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെ പാര്‍ലമെന്റ് മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി നിയമിച്ചിരിക്കുകയാണ് രേവന്ത് റെഡ്ഡി. ഇവിടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇവരുടെ ജോലി. ഗീതാ റെഡ്ഡി, അഞ്ജാന്‍ കുമാര്‍ യാദവ്, അസറുദ്ദീന്‍, ജഗ്ഗ റെഡ്ഡി, ബി മഹേഷ് കുമാര്‍ ഗൗഡ എന്നിവര്‍ക്കാണ് ചുമതല. സെക്കന്തരാബാദിന്റെ ചുമതല ഗീത റെഡ്ഡിക്കാണ്. നല്‍ഗൊണ്ട, ഹൈദരാബാദ് മേഖല എന്നിവയും ഇവരായിരിക്കും നോക്കുക. അസ്ഹറുദ്ദീന്‍ ആദിലാബാദ് മണ്ഡലത്തിന്റെ ചുമതലയാണ് നല്‍കിയത്. ഒപ്പം സഹീറാബാദ്, മല്‍കജ്ഗിരി മണ്ഡലങ്ങലുടെ ചുമതലയുമുണ്ട്.

8

മുന്‍ എന്‍ഡിഎ കക്ഷിയും ഉപമുഖ്യമന്ത്രിയുമായിരുന്ന വിജയ് സര്‍ദേശായിയുമായി രാഹുല്‍ കൈകോര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഗോവയില്‍. ഇത്തവണ ഗോവ പിടിച്ചെടുക്കണമെന്നാണ് നിര്‍ദേശം. ഗോവ ഫോര്‍ഫേര്‍ഡ് പാര്‍ട്ടിയാണ് സര്‍ദേശായിക്കുള്ളത്. മനോഹര്‍ പരീക്കറുള്ളത് കൊണ്ടാണ് താന്‍ ബിജെപിക്കൊപ്പം നിന്നിരുന്നത്. ആ ബന്ധം ഇപ്പോഴില്ലെന്ന് സര്‍ദേശായ് പറയുന്നു. നേരത്തെ മഡ്ഗാവ് മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ജിഎഫ്പി കോണ്‍ഗ്രസിനൊപ്പം നിന്ന് മത്സരിച്ചിരുന്നു. അതില്‍ അധ്യക്ഷ സ്ഥാനവും ഉപാധ്യക്ഷ സ്ഥാനവും ഈ സഖ്യം വിജയിച്ചിരുന്നു. സര്‍ദേശായിയെ കൂടെ കൂട്ടാന്‍ കോണ്‍ഗ്രസിന് ചെറിയ പേടിയുമുണ്ട്. 2017ല്‍ ബിജെപിക്കെതിരെ നിന്ന പാര്‍ട്ടി അധികാരത്തിനായി ബിജെപിക്കൊപ്പം സഖ്യം ചേരുകയായിരുന്നു.

9

പ്രശാന്ത് കിഷോറിന്റെ തന്ത്രമാണ് കൃത്യമായ ഒരു ലക്ഷ്യം പ്രതിപക്ഷത്തിന് നല്‍കുന്നത്. എല്ലാവരും ശക്തിയുള്ള സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം. കോണ്‍ഗ്രസ് യെഡിയൂരപ്പ ഒഴിഞ്ഞതോടെ കര്‍ണാടകത്തില്‍ കൂടുതല്‍ സീറ്റുകളും പ്രതീക്ഷിക്കുന്നുണ്ട്. തെലങ്കാനയില്‍ മൂന്ന് സീറ്റ് നിലനിര്‍ത്താനും, അഞ്ച് സീറ്റെങ്കിലും ആന്ധ്രപ്രദേശില്‍ നേടാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ഹരിയാന എന്നിവയാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്ന സംസ്ഥാനങ്ങള്‍. മിഷന്‍ 200 എന്ന ലക്ഷ്യമാണ് രാഹുല്‍ ഗാന്ധി പ്രതിപക്ഷത്തെ ക്ഷണിച്ചതിലൂടെ വ്യക്തമാക്കി കൊടുത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+