ഛത്തീസ്ഗഡ് നിലനിർത്തും; 2018 ആവർത്തിക്കാൻ കോൺഗ്രസ്.. താഴെ തട്ടിൽ പ്രത്യേക കമ്മിറ്റികൾ
ദില്ലി; 2018 ൽ കോൺഗ്രസിന് ദേശീയ തലത്തിൽ തന്നെ ഊർജം നൽകുന്നതായിരുന്നു ഛത്തീസ്ഗഢ് നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം. 2018 ഡിസംബറില്‍ നടന്ന നിമസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഇതിൽ മധ്യപ്രദേശിൽ ബിജെപി ഭരണം തിരിച്ച് പിടിച്ചിരുന്നു. കോൺഗ്രസിൽ നിന്നും 22 എംഎൽഎമാരെ രാജിവെപ്പിച്ച് മറുകണ്ടം ചാടിച്ചായിരുന്നു ഇത്. രാജസ്ഥാനിലും പല ഘട്ടങ്ങളിലായി ബിജെപി ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ പുറത്തെടുത്തിരുന്നു.
അതേസമയം ചത്തീസ്ഗഡില്‍ ബിജെപിയുടെ നീക്കങ്ങളൊന്നും വിലപ്പോയിരുന്നില്ല. ഇപ്പോഴിതാ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും അധികാരം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് കോൺഗ്രസ് ഇപ്പോൾ തന്നെ തുടക്കം കുറിച്ച് കഴിഞ്ഞു.
കസവ് സാരിയില്‍ അതിസുന്ദരിയായി നടി നവ്യ നായര്‍; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം

സംസ്ഥാനത്ത് ആകെയുള്ള 90 സീറ്റില്‍ 67 ഉം നേടിയാണ് 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2013 ല്‍ 49 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയ ബിജെപിയെ കേവലം 14 സീറ്റുകളിലേക്കാണ് കോൺഗ്രസ് ഒതുക്കിയത്. 15 വർഷത്തെ ഭരണത്തിൽ നിന്നായിരുന്നു കോൺഗ്രസ് ബിജെപിയെ പുറത്താക്കിയത്.

2023 ലെ നിയമസഭ തിരഞ്ഞെടുപ്പിലും സംസ്ഥാന ഭരണം കോൺഗ്രസ് തന്നെ പിടിക്കുമെന്നാണ് പാർട്ടി നേതാക്കൾ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ പാർട്ടി ശക്തമാക്കി കഴിഞ്ഞു. 90 നിയമസഭാ മണ്ഡലങ്ങളിലും മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിൽ മൈക്രോ ലെവൽ ബൂത്ത് മാനേജ്മെന്റിനായുള്ള പദ്ധതികൾ കോൺഗ്രസ് ആവിഷ്കരിച്ച് കഴിഞ്ഞു.

അടുത്ത നാല് മാസത്തിനുള്ളിൽ നിയമസഭാ നിയമസഭ മണ്ഡലങ്ങളിൽ ഉടനീളം 23000 ബൂത്ത് കമ്മിറ്റി രൂപീകരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഈ വർഷാം അവസാനത്തോടെ എല്ലാ നിയമസഭാ സെഗ്‌മെന്റുകളിലും ബൂത്ത് ലെവൽ കമ്മിറ്റികൾ രൂപീകരിക്കാൻ പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള പദ്ധതികളും തയ്യാറാക്കി കഴിഞ്ഞു. സംസ്ഥാന പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെ മേൽനോട്ടത്തിലായിരിക്കും നടപടി, മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.

പ്രദേശത്തെ എംഎൽഎയുമായി ചർച്ച നടത്തി ജില്ലാ-ബ്ലോക്ക് തലത്തിൽ സംഘടനയുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ബൂത്ത് തല സമിതികൾ രൂപീകരിക്കുക.സ്ത്രീകൾ ഉൾപ്പെടെ കമ്മിറ്റികളുടെ ഭാഗമാകും, കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 2018 ൽ താഴെ തട്ടിൽ തകർന്ന് കിടന്ന പാർട്ടി സംവിധാനത്തെ ശക്തിപ്പെടുത്തിയായിരുന്നു കോൺഗ്രസ് സംസ്ഥാന ഭരണം പിടിച്ചത്. അതേ തന്ത്രമാണ് ഇത്തവണയും നേതൃത്വം പയറ്റാൻ ഒരുങ്ങുന്നത്. അതേസമയം പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാവുന്നത് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.

ആരോഗ്യ മന്ത്രി ടിഎസ് സിംഗ് ഡിയോയും മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാഗലും തമ്മിലാണ് തർക്കം നിലനിൽക്കുന്നത്.2018 ൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ ബാഗലിനൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാവായിരുന്നു ഡിയോ. ഇപ്പോൾ സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പദം പങ്കുവെയ്ക്കണമെന്ന നിർദ്ദേശമാണ് ഡിയോ ഉയർത്തുന്നത്.

എന്നാൽ കേന്ദ്രനേതൃത്വം ഇക്കാര്യത്തിൽ തിരുമാനം കൈക്കൊള്ളട്ടേയെന്നാണ് ഭാഗലിന്റെ നിലപാട്. ഇരുവരും തമ്മിലുള്ള തർക്കം കടുത്തതോടെ പ്രശ്ന പരിഹാരത്തിനായി ദേശീയ നേതൃത്വം ഇരുവരേയും വിളിപ്പിച്ചിരിക്കുകയാണ്. നാളെ ഇരു നേതാക്കളും കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലുള്ള പിഎൽ പൂനിയ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധിയേയും ഇരുവരും കണ്ടേക്കുമെന്നാണ് സൂചന.

അതേസമയം ഭാഗലിന്റെ കേന്ദ്ര നേതൃത്വം ഇപ്പോൾ മാറ്റാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. നേരത്തേ ആസാം നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഭാഗൽ ദേശീയ നേതൃത്വത്തിന്റെ ഗുഡ് ബുക്കിൽ ഇടംപിടിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ഭാഗലിനായിരുന്നു സംസ്ഥാനത്തിന്റെ ചുമതല. ഉടൻ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും പ്രിയങ്കയ്ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തം നേതൃത്വം ബാഗലിന് നൽകിയിരുന്നു.












Click it and Unblock the Notifications