കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസില്‍ അടിമുടി മാറ്റം, ഗൗരവ് ഗൊഗോയ് ലോക്‌സഭാ ഉപനേതാവ്, വിപ്പ് രവനീത് സിംഗ് ബിട്ടു!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ 22 നേതാക്കള്‍ കത്തയച്ചതിന് പിന്നാലെ വന്‍ മാറ്റങ്ങള്‍. ഗൗരവ് ഗൊഗോയിയെ ലോക്‌സഭയിലെ ഉപനേതാവായി നിയമിച്ചിരിക്കുകയാണ്. വലിയ സ്ഥാനക്കയറ്റമാണ് ഗൗരവിന് ലഭിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ അടുപ്പക്കാരനാണ് അദ്ദേഹം. ലുധിയാന എംപി റവനീത് സിംഗ് ബിട്ടുവാണ് പുതിയ വിപ്പ്. അധീര്‍ രഞ്ജന്‍ ചൗധരിയാണ് പ്രതിപക്ഷത്തിന്റെ സഭാ നേതാവ്. ചീഫ് കെ സുരേഷാണ്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ വരാനിരിക്കെയാണ് പുതിയ നിയമനങ്ങള്‍ വന്നത്. സെപ്റ്റംബര്‍ 11നാണ് സമ്മേളനം.

1

കോണ്‍ഗ്രസിന് ഇത്രയും കാലം ഉപനേതാവില്ലാതെ പാര്‍ലമെന്റില്‍ പങ്കെടുത്തിരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് മൂന്ന് വട്ടം എംപിയായ നേതാവാണ് റവനീത് സിംഗ് ബിട്ടു. അതേസമയം മറ്റൊരു നേതാവ് മാണിക്കം ടാഗോറും ലോക്‌സഭയിലെ വിപ്പാണ്. തരുണ്‍ ഗൊഗോയിയുടെ നിയമനം അടുത്ത വര്‍ഷം വര്‍ഷം നടക്കുന്ന അസം തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ്. കാലിയാബോര്‍ മണ്ഡലത്തിലെ എംപിയാണ് അദ്ദേഹം. മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മകനാണ് അദ്ദേഹം. കഴിഞ്ഞ തവണ ലോക്‌സഭയില്‍ അമരീന്ദര്‍ സിംഗായിരുന്നു കോണ്‍ഗ്രസിന്റെ ഉപനേതാവ്.

അതേസമയം പാര്‍ലമെന്റിലെ മികച്ച രീതിയിലുള്ള ഏകോപനത്തിനും പ്രവര്‍ത്തനത്തിനും വേണ്ടിയും രാഹുലിന്റെ ടീമിലെ നേതാക്കളെയാണ് നിയമിച്ചത്. അഹമ്മദ് പട്ടേലും കെസി വേണുഗോപാലും നിയമിച്ചിട്ടുണ്ട്. കത്തയച്ച ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരെ മാറ്റിയിട്ടില്ല. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി ഗുലാം നബി ആസാദ് തുടരും. ആനന്ദ് ശര്‍മ ഉപനേതാവായും തുടരും. രാജ്യസഭയിലെ ചീഫ് വിപ്പായി ജയറാം രമേശും തുടരും. ഇതിന് പുറമേയാണ് പട്ടേലിനെയും വേണുഗോപാലിനെയും രാജ്യസഭാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും. കോണ്‍ഗ്രസ് നേതാക്കള്‍ അയച്ച കത്തിലെ ചില കാര്യങ്ങള്‍ ഗൗരവത്തോടെ തന്നെ നടപ്പാക്കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ നിയമനത്തിലും രാഹുല്‍ ഗാന്ധിയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഗൗരവ് ഗൊഗോയിക്കെതിരെ നേതാക്കള്‍ തന്നെ ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് രാഹുല്‍ തന്നെ അദ്ദേഹത്തെ സംരക്ഷിച്ച് നിര്‍ത്തുന്നത്. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സില്‍ പാര്‍ട്ടിയുടെ നിലപാട് തീരുമാനിക്കാന്‍ അഞ്ചംഗ കമ്മിറ്റിയെ വേറെയും നിയമിച്ചിട്ടുണ്ട്. ചിദംബരം, ദിഗ് വിജയ് സിംഗ്, ജയറാം രമേശ്, അമര്‍ സിംഗ്, ഗൗരവ് ഗൊഗോയ് എന്നിവരാണ് അംഗങ്ങള്‍.

English summary
congress appoints gaurav gogoi as lok sabha deputy leader big promotion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X