• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ തുടരില്ല... 3 പേര്‍ക്ക് സാധ്യത, കേരളത്തില്‍ നിന്ന് ഒരു നേതാവ്

ദില്ലി: കോണ്‍ഗ്രസില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തകര്‍ച്ചയില്‍ പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരേണ്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആവശ്യം. എന്നാല്‍ ഇതിനെ അംഗീകരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറായിട്ടില്ല. എന്നാല്‍ അധ്യക്ഷ സ്ഥാനത്തിനായി ആഗ്രഹമുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നാണ് സൂചന. മൂന്ന് പേര്‍ അധ്യക്ഷ സ്ഥാനത്തേക്ക് താല്‍പര്യം ഉന്നയിച്ചിട്ടുണ്ട്.

രാഹുല്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. പ്രിയങ്ക ഗാന്ധി ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. ഇവര്‍ രണ്ട് പേരും കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ഉണ്ടാവില്ലെന്നാണ് സൂചിപ്പിക്കുന്നത്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് രാഹുലിന് താല്‍പര്യം. അതേസമയം പാര്‍ട്ടിയില്‍ ഉടന്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് മാറ്റമുണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങളും സൂചിപ്പിക്കുന്നത്.

രാഹുല്‍ പിടിവാശിയില്‍

രാഹുല്‍ പിടിവാശിയില്‍

പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരാനില്ലെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പാപഭാരം മുഴുവന്‍ തനിക്ക് മേല്‍ വരുന്നുവെന്നും, മറ്റ് നേതാക്കളൊന്നും അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്നും രാഹുല്‍ പറയുന്നു. അതേസമയം താന്‍ പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകനായി നില്‍ക്കുമെന്നും, നിര്‍ണായക കാര്യങ്ങളില്‍ മാത്രം അഭിപ്രായം പറയുമെന്നും രാഹുല്‍ പറഞ്ഞു. ഗാന്ധി കുടുംബത്തിന് പുറത്തുള്ള ആരെയെങ്കിലും സ്ഥാനത്തേക്ക് പരിഗണിക്കാനാണ് തീരുമാനം.

യുവാക്കളുടെ യോഗം

യുവാക്കളുടെ യോഗം

കോണ്‍ഗ്രസിലെ യുവാക്കളുടെ യോഗം ദില്ലിയില്‍ വേറെ ചേരുന്നുണ്ട്. പാര്‍ട്ടിയിലെ അധ്യക്ഷ പദവിക്ക് വേണ്ടി വാദം ഇവര്‍ ഉന്നയിച്ചേക്കും. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, ജിതിന്‍ പ്രസാദ, മുന്‍ ഗുണ എംപി ജോതിരാദിത്യ സിന്ധ്യ, ദീപേന്ദ്ര ഹൂഡ, ആര്‍പിഎന്‍ സിംഗ്, ഗൗരവ് ഗൊഗോയ് എന്നിവരാണ് ദില്ലിയില്‍ യോഗം ചേര്‍ന്നിരിക്കുന്നത്. രാഹുലിന്റെ അഭാവത്തില്‍ ഇവര്‍ക്ക് അധ്യക്ഷ സ്ഥാനത്തിനുള്ള പോരാട്ടമാണ് നടക്കുന്നത്.

മൂന്ന് പേര്‍ക്ക് സാധ്യത

മൂന്ന് പേര്‍ക്ക് സാധ്യത

മൂന്ന് പേര്‍ക്കാണ് അധ്യക്ഷ സ്ഥാനത്തേക്ക് സാധ്യത. സച്ചിന്‍ പൈലറ്റിനും എകെ ആന്റണിക്കുമാണ് ആദ്യം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. എന്നാല്‍ ഇരുവിഭാഗങ്ങളും രമ്യതയിലെത്താന്‍ സാധിച്ചില്ലെങ്കില്‍ എല്ലാവര്‍ക്കും താല്‍പര്യമുള്ള പൃഥ്വിരാജ് ചവാന്‍ അധ്യക്ഷ പദവിയിലെത്തും. ചവാനെ സമവായ സ്ഥാനാര്‍ത്ഥി എന്ന രീതിയിലാണ് പരിഗണിക്കുന്നത്. ഇത് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കുമോ?

കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കുമോ?

സച്ചിന്‍ പൈലറ്റിന് രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ സംസ്ഥാനത്ത് കടുത്ത അമര്‍ഷമുണ്ട്. ഒരുപക്ഷേ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയിരുന്നെങ്കില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയേനെ. അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ബിജെപിക്കാണ് വോട്ട് ചെയ്തത്. വന്‍ ഇടിവും കോണ്‍ഗ്രസിന്റെ വോട്ടുശതമാനത്തിലുണ്ടായി. അതുകൊണ്ട് അദ്ദേഹത്തിന് വന്‍ സാധ്യതയാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ളത്.

ആന്റണി സാധ്യതയുണ്ടോ?

ആന്റണി സാധ്യതയുണ്ടോ?

എകെ ആന്റണി യുപിഎ സര്‍ക്കാരില്‍ രണ്ടാമനായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് സാധ്യത വളരെ കുറവാണ്. ഒന്നാമത് കേരളത്തില്‍ അദ്ദേഹം ഒരു വിഭാഗത്തിന്റെ നേതാവാണ്. ഹിന്ദി ഹൃദയഭൂമിയില്‍ നിന്ന് തന്നെ അധ്യക്ഷന്‍ വേണമെന്ന് ഭൂരിഭാഗം നേതാക്കള്‍ക്കും ആഗ്രഹമുണ്ട്. ഈ സാഹചര്യത്തില്‍ ആന്റണിക്ക് സാധ്യത കുറവാണ്. ആന്റണിക്ക് സംഘടനയെ വേണ്ട രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന വികാരവും നിലവിലുണ്ട്.

മഹാസഖ്യം യുപിയില്‍ പൊളിയില്ല.... പോരാട്ടം ഉപതിരഞ്ഞെടുപ്പിലേക്ക്, 11 മണ്ഡലങ്ങളില്‍ വെല്ലുവിളി

English summary
congress big 3 challenge for presdient position
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X