
രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര, ട്വിസ്റ്റ് പേടിച്ച് കോണ്‍ഗ്രസ്, എംഎല്‍എമാര്‍ക്ക് പുറത്തിറങ്ങാനാവില്ല
ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീരുന്നില്ല. നേതാക്കളെല്ലാം പല സംസ്ഥാനങ്ങളിലായി റിസോര്‍ട്ടിലാണ്. ഏത് എംഎല്‍എയാണ് കൂറുമാറുക എന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്. രാജ്യസഭാ മത്സരത്തിനായുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ തന്നെ കോണ്‍ഗ്രസിന് ആകെ പിഴച്ചു.
രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്നിലേക്ക്: അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്, കരുത്ത് കാണിക്കാന്‍ നീക്കം
സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരെ മത്സരിച്ചപ്പോള്‍ തന്നെ എംഎല്‍എമാരെല്ലാം നിരാശയിലാണ്. ക്രോസ് വോട്ടിംഗ് വ്യാപകമായി നടക്കാമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പ് കരുതുന്നത്. സീനിയര്‍ നേതാക്കളെ വെച്ച് എംഎല്‍എമാര്‍ സന്തോഷിപ്പിച്ച് കൂടെ നിര്‍ത്തുന്നത് തന്നെ ഇത് തടയാനാണ്.

രാജസ്ഥാന്‍, കര്‍ണാടക, ഹരിയാന എന്നിവിടങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് ഇപ്പോഴും പ്രവചിക്കാനാവാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസുള്ളത്. ഈ മൂന്നിടത്ത് നിന്നായി മൂന്ന് സീറ്റുകള്‍ അധികമായി കോണ്‍ഗ്രസില്‍ നിന്ന് തട്ടിയെടുക്കാനാണ് ബിജെപിയുടെ ശ്രമം. രണ്ട് മാധ്യമ ഭീമന്മാരാണ് ഇത്തവണ മത്സരിക്കുന്നത്. അതാണ് കോണ്‍ഗ്രസിന്റെ ഭയം. രാജസ്ഥാനില്‍ സുഭാഷ് ചന്ദ്രയും ഹരിയാനയില്‍ കാര്‍ത്തികേയ ശര്‍മയുമാണ് മത്സരിക്കുന്നത്. ഇവര്‍ രണ്ട് പേരും സ്വതന്ത്രരാണ്. പക്ഷേ ബിജെപിയുടെ ശക്തമായ പിന്തുണയുമുണ്ട്. ഇതിനോടകം വന്‍ ഓഫറുകള്‍ പല എംഎല്‍എമാര്‍ക്കും പോയിട്ടുണ്ട്. ബിജെപിയാണ് ക്രോസ് വോട്ടിംഗിന് മുന്നില്‍ നില്‍ക്കുന്നത്.

കോണ്‍ഗ്രസ് സംസ്ഥാനത്തിന് പുറത്തുള്ളവരെ മത്സരിപ്പിക്കുന്നതാണ് മൂന്ന് പേര്‍ക്ക് ഇതുവരെയില്ലാത്ത വെല്ലുവിളിയുണ്ടാക്കുന്നത്. അശോക് ഗെലോട്ട്, ഭൂപീന്ദര്‍ ഹൂഡ, ഡികെ ശിവകുമാര്‍ എന്നിവര്‍ക്ക് സ്വന്തം സംസ്ഥാനത്തെ നേതാക്കളെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഇതുവരെ പറഞ്ഞ് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് മത്സരിപ്പിച്ച പലരും നേതാക്കള്‍ക്ക് താല്‍പര്യമില്ലാത്തവരാണ്. ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പുറമേ ആശങ്ക നിറഞ്ഞ മത്സരമുള്ളത് മഹാരാഷ്ട്രയിലാണ്. അധികമായി നാല് സീറ്റ് ലഭിക്കാന്‍ സ്വതന്ത്രരെയാണ് ബിജെപി ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിലെ തമ്മിലടി സ്വതന്ത്രര്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഹരിയാനയില്‍ കോണ്‍ഗ്രസിന് 31 എംഎല്‍എമാരുണ്ട്. ഒരു സ്വതന്ത്രന്റെ പിന്തുണയുമുണ്ട്. 31 വോട്ട് മതി അജയ് മാക്കനെ വിജയിപ്പിക്കാന്‍. പക്ഷേ കുല്‍ദീപ് ബിഷ്‌ണോയ്, കിരണ്‍ ചൗധരി, ചിരഞ്ജീവ് റാവു എന്നിവര്‍ ഇടഞ്ഞ് നില്‍ക്കുകയാണ്. ഇവര്‍ റായ്പൂരിലെ റിസോര്‍ട്ടിലുമെത്തിയിട്ടില്ല. അതുകൊണ്ട് വോട്ട് മറിയാന്‍ സാധ്യതയുണ്ട്. ബിജെപിക്ക് 41 എംഎല്‍എമാരുണ്ട്. ആദ്യ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചാലും ബാക്കി പത്ത് വോട്ടുകള്‍ ഉണ്ട്. ജെജെപിക്ക് 10 എംഎല്‍എമാരുണ്ട്. ആറ് സ്വതന്ത്രരും, ഒരു എച്ച്എല്‍പി എംഎല്‍എയും എന്‍ഡിഎയിലുണ്ട്. അതായത് 27 വോട്ടുകള്‍ കാര്‍ത്തിയേക്ക് ഉറപ്പാണ്. നാല് വോട്ട് കിട്ടിയാല്‍ കോണ്‍ഗ്രസിനെ വീഴ്ത്താം. കോണ്‍ഗ്രസില്‍ നിന്ന് രണ്ട് പേര്‍ ക്രോസ് വോട്ട് ചെയ്യുമെന്നാണ് വിലയിരുത്തല്‍. രണ്ടാം പ്രിഫറന്‍സ് വോട്ടില്‍ ഇയാള്‍ക്ക് ബിജെപിയിലൂടെ വിജയിക്കുകയും ചെയ്യാം.

കര്‍ണാടകത്തില്‍ പെട്ടെന്നാണ് ട്വിസ്റ്റുണ്ടായത്. മന്‍സൂര്‍ അലി ഖാനെ കോണ്‍ഗ്രസ് രണ്ടാം സ്ഥാനാര്‍ത്ഥിയാക്കി. ഇതോടെ മൂന്നാം സ്ഥാനാര്‍ത്ഥിയായി ലെഹര്‍ സിംഗ് ഷിരോയയെ ബിജെപി ഇറക്കി. സംസ്ഥാനത്ത് 45 വോട്ടുകളാണ് ജയിക്കാനായി വേണ്ടത്. മൂന്ന് പാര്‍ട്ടികളും മതിയായ വോട്ടില്ലാതെയാണ് നാലാമത്തെ സീറ്റിനായി മത്സരിക്കുന്നത്. കോണ്‍ഗ്രസിന് രണ്ട് സ്ഥാനാര്‍ത്ഥികളുണ്ട്. എന്നാല്‍ ആകെ 70 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. 20 വോട്ടുകള്‍ അധികമായി നേടിയാല്‍ മാത്രമേ മന്‍സൂര്‍ അലി ഖാനെ വിജയിപ്പിക്കാനാവൂ. ബിജെപിക്ക് 121 എംഎല്‍എമാരുണ്ട്. ശിരോയയെ അവര്‍ക്ക് ജയിപ്പിക്കണമെങ്കിലും 14 വോട്ടുകള്‍ ആവശ്യമാണ്. ജെഡിഎസ്സിന് വിജയിക്കണമെങ്കില്‍ 13 വോട്ടുകള്‍ അധികമായി വേണം. അവര്‍ക്ക് ആകെ 32 എംഎല്‍എമാരാണ് ഉള്ളത്.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് ജയിക്കണമെങ്കില്‍ ജെഡിഎസ്സിന്റെ വോട്ട് ആവശ്യമാണ്. എന്നാല്‍ അങ്ങോട്ട് വോട്ട് കിട്ടാത്ത സാഹചര്യത്തില്‍ അതുണ്ടാവുമോ എന്ന് സംശയമാണ്. അതേസമയം മഹാരാഷ്ട്രയിലും എംഎല്‍എമാര്‍ റിസോര്‍ട്ടിലാണ്. നഗ്മ അടക്കമുള്ളവര്‍ സീറ്റ് കിട്ടാത്തതില്‍ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇതില്‍ എവിടെയെങ്കിലും ട്വിസ്റ്റുണ്ടായാല്‍ അത് ഹൈക്കമാന്‍ഡിന് നേരിട്ടുള്ള തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. പ്രാദേശിക നേതാക്കളെ പോലും പരിഗണിക്കാതെയാണ് ഹൈക്കമാന്‍ഡ് ഒറ്റയ്ക്ക് തീരുമാനമെടുത്തത്. ഇത് സംസ്ഥാന നേതൃത്വത്തെ പോലെ സ്ഥാനാര്‍ത്ഥിയില്‍ നിന്ന് അകറ്റിയിരിക്കുകയാണ്.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് വോട്ട് മറിയുമോ? 4 പേരുടെ വോട്ട് ഉറപ്പെന്ന് സ്വതന്ത്രന്, പിന്നില്‍ ബിജെപി