കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്നിലേക്ക്: അടിയന്തര യോഗം വിളിച്ച് കോണ്‍ഗ്രസ്, കരുത്ത് കാണിക്കാന്‍ നീക്കം

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ പതിവിന് വിപരീതമായി പുതിയൊരു നീക്കം. അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടി ഭാരവാഹികളോടും എംപിമാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികളും യോഗത്തില്‍ ചര്‍ച്ചയാവും.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് വോട്ട് മറിയുമോ? 4 പേരുടെ വോട്ട് ഉറപ്പെന്ന് സ്വതന്ത്രന്‍, പിന്നില്‍ ബിജെപിരാജസ്ഥാനില്‍ കോണ്‍ഗ്രസ് വോട്ട് മറിയുമോ? 4 പേരുടെ വോട്ട് ഉറപ്പെന്ന് സ്വതന്ത്രന്‍, പിന്നില്‍ ബിജെപി

രാഹുല്‍ ഗാന്ധിയോട് ഈ മാസം പതിമൂന്നിന് ഇഡിക്ക് മുന്നില്‍ ഹാജരാവാനാണ് അറിയിച്ചിരിക്കുന്നത്. അന്ന് തന്നെ ഹാജരാവുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതിന് മുമ്പ് കോണ്‍ഗ്രസ് ശക്തി പ്രകടനത്തിന് ഒരുങ്ങുന്നത്. സ്വന്തം നേതാക്കള്‍ക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കാനാണ് തീരുമാനം.

1

ആരില്‍ നിന്നും ഒന്നും മറയ്ക്കാനില്ല. അതുകൊണ്ട് തന്നെ സോണിയയും രാഹുലും ഇഡിക്ക് മുന്നില്‍ ഹാജരാക്കും. ബിജെപി അതില്‍ നിന്ന് പാഠം പഠിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ബുധനാഴ്ച്ച ഹാജരാവാനായിരുന്നു ഇഡിയുടെ നിര്‍ദേശം. എന്നാല്‍ കൊവിഡില്‍ രോഗമുക്തി നേടി വരുന്നതേയുള്ളൂ. അതുകൊണ്ട് സോണിയ ഹാജരാവാന്‍ വൈകും. വ്യാഴാഴ്ച്ചയാണ് സോണിയക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ കൊവിഡ് രോഗമുക്തി നേടിയിട്ടില്ല. സോണിയയുടെ ഏറ്റവും പുതിയ കൊവിഡ് ടെസ്റ്റും നെഗറ്റീവായിട്ടില്ല. എന്നാല്‍ രാഹുല്‍ ഇതിന് മുമ്പ് തന്നെ ഇഡിക്ക് മുന്നില്‍ ഹാജരാവാന്‍ തീരുമാനിച്ചിരക്കുകയാണ്.

2

ബിജെപി കോണ്‍ഗ്രസ് നേതാക്കളെ രാഷ്ട്രീയ വിദ്വേഷം വെച്ച് ദ്രോഹിക്കുകയാണെന്ന വിലയിരുത്തലിലാണ് ഹൈക്കമാന്‍ഡ്. രാഹുല്‍ ഒരുപക്ഷേ ഈ മാസം പതിമൂന്നിന് മുമ്പ് തന്നെ ഹാജരായേക്കും. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് ഇഡി ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത്. ജൂണ്‍ രണ്ടിനായിരുന്നു നേരത്തെ ഇഡി രാഹുലിനെ വിളിച്ച് വരുത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിദേശത്തായിരുന്നതിനാല്‍ സമയം നീട്ടി ചോദിക്കുകയായിരുന്നു. കോണ്‍ഗ്രസ് നിയമം അനുസരിക്കുന്ന പാര്‍ട്ടിയാണ്. അവരോട് ഹ ാജരാവാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഹാജരാവുമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.

3

കോണ്‍ഗ്രസ് ഒരിക്കലും ബിജെപിയെ പോലെയല്ല. അമിത് ഷാ 2002 മുതല്‍ 2013 വരെ കേസ് വന്നപ്പോള്‍ ഓടിയൊളിക്കുകയായിരുന്നു. അക്കാര്യങ്ങളൊന്നും മറക്കുന്നില്ലെന്നും പവന്‍ ഖേര പറഞ്ഞു. അവര്‍ കോണ്‍ഗ്രസില്‍ നിന്ന് കുറച്ച് കാര്യങ്ങള്‍ പഠിക്കാനുണ്ട്. സത്യം പിന്തുടരുന്നത് കൊണ്ട് ഞങ്ങള്‍ക്ക് പേടിക്കാനില്ലെന്നും പവന്‍ ഖേര വ്യക്തമാക്കി. അതേസമയം രാഹുല്‍ രാജിവെക്കും മുമ്പ് വമ്പിച്ച പ്രതിഷേധ റാലിയുണ്ടാവും. ഇതിന്റെ ഒരുക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. എംപിമാര്‍, പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ലോക്‌സഭ, രാജ്യസഭ എംപിമാര്‍ എന്നിവരെല്ലാം മാര്‍ച്ചില്‍ അണിനിരക്കും. എല്ലാ നേതാക്കളോടും പന്ത്രണ്ടിന് തന്നെ ദില്ലിയിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

4

കള്ളപ്പണ നിരോധന നിയമത്തിലെ ക്രിമിനല്‍ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്താനായി ഹാജരാകണമെന്ന് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. 2012ല്‍ മുന്‍ എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇഡി തുടര്‍ നടപടി സ്വീകരിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ സോണിയ ഗാന്ദിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായ യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതില്‍ കള്ളപണ ഇടപാട് നടന്നുവെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്. രണ്ടായിരം കോടിയിലേറെ ആസ്തിയുള്ള കമ്പനി തട്ടിയെടുത്താണ് പരാതിയിലുള്ളത്.

5

കോണ്‍ഗ്രസ് സ്വന്തം കരുത്ത് കാണിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. അത് പാര്‍ട്ടിയെ ഒറ്റക്കെട്ടായി മാറ്റിയേക്കും എന്നും നേതൃത്വം കരുതുന്നുണ്ട്. ഇഡി ഓഫീസിലേക്കാണ് കോണ്‍ഗ്രസ് നേതൃത്വം മാര്‍ച്ച് നടത്തുന്നത്. രാഹുലിനുള്ള പിന്തുണ പ്രഖ്യാപിച്ചാണ് നീക്കം. ഇഡിക്കെതിരെ സംസ്ഥാന തലത്തില്‍ പ്രതിഷേധങ്ങളും നടത്താന്‍ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചിട്ടുണ്ട്. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. അത് ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. അതേസമയം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധി കുടുംബം നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്.

റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍

English summary
rahul gandhi will appear before ed, congress to put up show of strength to counter bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X