കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ രാഷ്ട്രീയവത്കരിച്ചു: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി,

  • By Desk
Google Oneindia Malayalam News

ദില്ലി: ഉറി ആക്രമണത്തിനു ശേഷം ഇന്ത്യ തിരിച്ചടിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ മോദി രാഷ്ട്രീയവത്കരിച്ചെന്ന് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദിക്കു നേരെ രാഹുലിന്‍റെ കടന്നാക്രമണം . മോദി ആര്‍മി, വിദേശകാര്യം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം തനിക്ക് അറിയാമെന്ന് നടിക്കുകയാണ്. വകുപ്പ് മന്ത്രിമാര്‍ നിലനില്‍ക്കെ മോദി തന്‍റെ രാഷ്ട്രീയക്കളികള്‍ക്ക് വേദിയാക്കുകയാണെന്ന് രാഹുല്‍ ആരോപിക്കുന്നു.

കലേഷിനോട് മാപ്പുമായി ശ്രീചിത്രനും! കവിത മോഷണത്തിൽ ദീപ നിശാന്തിനെ വെട്ടിലാക്കുന്ന വിശദീകരണം

 മൂന്ന് സര്‍ജിക്കല്‍ സ്ട്രൈക്ക്

മൂന്ന് സര്‍ജിക്കല്‍ സ്ട്രൈക്ക്



മന്‍മോഹന്‍ സിങിന്‍റെ കാലത്ത് മൂന് തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നിരുന്നു. എന്നാല്‍ അത് രഹസ്യമാക്കി വയ്ക്കാന്‍ സൈനിക വൃത്തങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി സൈനികര്‍ക്കിടയിലേക്ക് ചെന്ന് സര്‍ജിക്കല്‍ സ്ട്രൈക്കില്‍ ഇടപെടുകയായിരുന്നു.തികച്ചും സൈനികപരമായ തീരുമാനമായ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ മോദി രാഷ്ട്രീയവത്കരിച്ചു.

ഷായുടെ പ്രതികരണം

ഷായുടെ പ്രതികരണം


എന്നാല്‍ രാഹുലിന്‍രെ ആരോപണത്തോട് ബിജെപി പ്രസിഡന്റ് അമിത് ഷാ ശക്തമായി പ്രതികരിച്ചു.രാഹുല്‍ ഗാന്ധി രാജ്യത്തെ സൈനികരെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ പേരില്‍ അപമാനിക്കുകയാണ് എന്നാണ് അമിത് ഷാ രാഹുല്‍ ഗാന്ധിക്ക് മറുപടിയായി പറഞ്ഞത്.
2016 സെപ്റ്റംബര്‍ 29നാണ് ഇന്ത്യന്‍ ആര്‍മി ലൈന്‍ ഓഫ് കണ്‍ട്രോളിലെ ഏഴ് ഭീകരകേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്.ഉറി ആക്രമണത്തിന് തൊട്ടു പിന്നാലെ ഭീകരര്‍ ആക്രമണത്തിന് ലക്ഷ്യമിട്ട സാഹചര്യത്തിലാണ് ഇത്.

 കിട്ടാക്കടം കൂടുന്നു

കിട്ടാക്കടം കൂടുന്നു


ബാങ്കുകളുടെ നോണ്‍ പെര്‍ഫോര്‍മിങ് അസറ്റ് എന്‍പിഎ എന്ന കിട്ടാക്കടം യുപിഎ കാലത്ത് 2 ലക്ഷം കോടിയായിരുന്നത് മോദി സര്‍ക്കാറിന്റെ കാലത്ത് 12 ലക്ഷം കോടിയായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.അടുത്ത 15 വര്‍ഷം ഇന്ത്യയ്ക്ക് ശരിയായ ഗവണ്‍മെന്റാണെങ്കില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്നും രാഹുല്‍ പറയുന്നു.ഡിസംബര്‍ എഴിനാണ് രാജസ്ഥാനില്‍ വോട്ടെുടുപ്പ്.200 മണ്ഡലങ്ങളില്‍ 199 സീറ്റുകളിലായാണ് മത്സരം.

English summary
Congress chief Rahul Gandhi claims that Narendra Modi make 2016 surgical strike as his political victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X