കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രത്തെ കുടഞ്ഞ് മുഖ്യമന്ത്രിമാര്‍; 'ഞങ്ങളാരും ശത്രുക്കളല്ല; സാമ്പത്തിക സഹായം എവിടെ'

  • By News Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കാനുള്ള ശക്തമായ ശ്രമത്തിലാണ് രാജ്യം. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1409 പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 21393 ആയി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ 28 ദിവസമായി രാജ്യത്തെ 12 ജില്ലകളില്‍ പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

എന്നാല്‍ കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കാനാവശ്യമായ സാമ്പത്തിക സഹായം കേന്ദ്രം നല്‍കുന്നില്ലായെന്ന ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍.

കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 8 പേര്‍ രോഗവിമുക്തരായികേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; 8 പേര്‍ രോഗവിമുക്തരായി

സാമ്പത്തിക സഹായം

സാമ്പത്തിക സഹായം

കൊറോണ വൈറസ് രോഗത്തിനെ പ്രതിരോധിക്കുന്നതിനാവശ്യമായ സഹായം കേന്ദ്രം നല്‍കുന്നില്ലയെന്ന ഗുരുതര ആരോപണമാണ് മുഖ്യമന്ത്രിമാര്‍ ഉയര്‍ത്തിയിരിക്കുന്നത്. ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാതെ രാജ്യം എങ്ങനെയാണ് ഇത്തരമൊരു പ്രതിസന്ധിയെ നേരിടുകയെന്നും മുഖ്യമന്ത്രിമാര്‍ ചോദിക്കുന്നു.

മുഖ്യമന്ത്രിമാര്‍

മുഖ്യമന്ത്രിമാര്‍

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി എന്നിവരാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

അശോക് ഗെഹ്ലോട്ട്

അശോക് ഗെഹ്ലോട്ട്

സംസ്ഥാനങ്ങള്‍ക്കുള്ള ധനസഹായം നല്‍കുന്നതില്‍ കേന്ദ്രം വീഴ്ച്ച വരുത്തിയാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നടക്കില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ഗെഹ്‌ലോട്ട് ഇക്കാര്യം പറഞ്ഞത്. റാപ്പിഡ് ടെസ്റ്റുകള്‍ക്കാണ് മുഖ്യമായും പ്രധാന്യം നല്‍കിയതെങ്കിലും അത് പരാജയപ്പെട്ടെന്നും ടെസ്റ്റ് കിറ്റുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.

വി നാരായണ സ്വാമി

വി നാരായണ സ്വാമി

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയും രംഗത്തെത്തി.'കേന്ദ്രസര്‍ക്കാര്‍ ഞങ്ങള്‍ക്ക് യാതൊരു സഹായവും നല്‍കിയിട്ടില്ല. ഈ പ്രതിസന്ധിയെ സംസ്ഥാനം എങ്ങനെ നേരിടുമെന്നാണ്? നമ്മള്‍ ശത്രുക്കളല്ല. ഒരുമിച്ച് നില്‍ക്കുകയും ഒരുമിച്ച് പോരാടുകയും വേണം.സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും 2000 രൂപ വീതം നല്‍കി. കര്‍ഷകര്‍ക്ക് 5000 രൂപ വീതം നല്‍കി. ഇത് കൂടാതെ നിര്‍മ്മാണ തൊഴിലാളികള്‍ക്ക് 2000 രൂപ വീതവും സ്ത്രീകളിലെ സ്വയം സംരംഭകര്‍ക്ക് 10000 രൂപ നല്‍കി. ജിഎസ്ടിയിലെ 600 കോടി രൂപയും ധനകാര്യ കമ്മീഷന്റെ വിഹിതമായ 2,200 കോടി രൂപയും സര്‍ക്കാര്‍ ഇതുവരേയും നല്‍കിയിട്ടില്ല.' വി നാരായണ സ്വാമി ട്വിറ്ററില്‍ കുറിച്ചു.

അമരീന്ദര്‍ സിംഗ്

അമരീന്ദര്‍ സിംഗ്

ഇതേ ആവശ്യം തന്നെയാണ് അമരീന്ദര്‍ സിംഗും മുന്നോട്ട് വെച്ചത്. 4400 കോടിയുടെ ജിഎസ്ടി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഇതുവരെയും അനുവദിച്ചിട്ടില്ലെന്നും ഒരു ലക്ഷം റാപ്പിഡ് കിറ്റുകള്‍ വേണ്ടിടത്ത് ചൈന അനുവദിച്ചത് 4000 റാപ്പിഡ് കിറ്റുകള്‍ മാത്രമാണ്. അതിന്റെ ആധികാരികത പരിശോധിക്കാന്‍ പോലും കേന്ദ്രത്തിനായില്ലെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

 ഭൂപേഷ് ബാഗല്‍

ഭൂപേഷ് ബാഗല്‍

അതേസമയം ആവശ്യമായ സാമ്പത്തിക പാക്കേജ് അനുവദിക്കാത്തതിനൊപ്പം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളേയും കുടിയേറ്റ തൊഴിലാളികളേയും കുറിച്ചും ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ ആശങ്ക പ്രകടിപ്പിച്ചു.
'കുടിയേറ്റ തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും തിരിച്ചെത്തിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കണം. നിര്‍ഭാഗ്യവശാല്‍, കേന്ദ്രം ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്' ഭൂപേഷ് ബാഗല്‍ കുറ്റപ്പെടുത്തി.

English summary
Congress CM Slams Centre For Not Giving Financial Support to Fight Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X