കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചെന്നാരോപിച്ച് ത്രിപുര മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി

  • By Desk
Google Oneindia Malayalam News

അഗര്‍ത്തല: സംസ്ഥാനത്ത് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ത്രിപുര ഘടകം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
ത്രിപുര പ്രദേശ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തപസ്സ് ദേയാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ശ്രീരാം തരണികാന്തിന് പരാതി നല്‍കിയത്. സംസ്ഥാനത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. മുഖ്യമന്ത്രിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ദേ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചതായി ചീഫ് ഇലക്ടറല്‍ ഓഫീസ് സ്ഥിരീകരിച്ചു.

യുപിയെ ഇളക്കിമറിച്ച് മഹാസഖ്യത്തിന്റെ ആദ്യ റാലി.....മുസ്ലീങ്ങളോട് മായാവതിക്കുള്ള അപേക്ഷ ഇങ്ങനെയുപിയെ ഇളക്കിമറിച്ച് മഹാസഖ്യത്തിന്റെ ആദ്യ റാലി.....മുസ്ലീങ്ങളോട് മായാവതിക്കുള്ള അപേക്ഷ ഇങ്ങനെ

മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ദേബിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കണമെന്നാവശ്യപ്പെട്ട് തങ്ങളുടെ പാര്‍ട്ടി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസിന്റെ മറ്റൊരു സംസ്ഥാന നേതാവും പ്രതികരിച്ചു. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാരെ പോളിംഗ് സ്‌റ്റേഷനുകളില്‍ പോകുന്നത് വിലക്കുന്ന തരത്തിലാണെന്നും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും സ്ഥാനാര്‍ഥികള്‍ക്കെതിരെയും ആക്രമണമുണ്ടായതായും ദേയ് പറയുന്നു. പൊലീസില്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

biplab-kumar-deb-1

അതേസമയം എഐസിസി അംഗവും ത്രിപുര പ്രദേശ് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റുമായ ദേബ് ബര്‍മന്‍ ഉപയോഗിച്ച മുദ്രാവാക്യത്തിലും പ്രശന്മുണ്ടെന്ന് ബിജെപി വക്താവ് നാബേന്ദു ഭട്ടാചാര്യ ആരോപിച്ചു. 'Poila Jati, Ulo Party' (ജാതി ഒന്നാമത്തേത് തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍) എന്ന കൊക്ബരാക്ക് ഭാഷയിലുള്ള മുദ്രാവാക്യം തദ്ദേശീയമായി വര്‍ഗീയസ്വഭാവമുള്ളതാണെന്ന് ബിജെപി വക്താവ് നാബേന്ദു ഭട്ടാചാര്യ പറയുന്നു.

'ദേബ് ബര്‍മന്‍ ഉപയോഗിച്ച ഈ മുദ്രാവാക്യത്തിലും വര്‍ഗീയ സൂചനകളുണ്ടായിരുന്നു. ഏതായാലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിച്ച് സത്യം പുറത്ത് വരട്ടെ അതോടെ ജനങ്ങള്‍ക്ക് എല്ലാം വ്യക്തമാകുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 23 ആദിവാസി വിഭാഗങ്ങളാണ് ത്രിപുരയിലുള്ളത്. സംസ്ഥാന ജനസംഖ്യയുടെ മൂന്നിലൊന്നായി വരും ഇത്.

English summary
congress complaint against tripura Chief minister Biplab Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X