ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ പരാതി തള്ളി, എംഎൽഎമാരുടെ വോട്ട് റദ്ദാക്കില്ല!!

  • By: Akshay
Subscribe to Oneindia Malayalam

ഗാന്ധിനഗർ: ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാതി തള്ളി. രണ്ട് വിമത എംഎൽമാർ ബാലറ്റ് പേപ്പർ അമിത് ഷായെ കാണിച്ചെന്നായിരുന്നു പരാതി. അതേസമയം ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ വൈകുകയാണ്. രണ് രാഘവ്ജി പട്ടേല്‍, ഭോല ഗോഹില്‍ എന്നിവരാണ് ബാലറ്റ് പേപ്പർ ഉയർത്തി കാണിച്ചത്.ചട്ടം ലംഘിച്ചവരുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

എംഎല്‍എമാര്‍ കൂറുമാറിയതോടെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ സാധ്യതകള്‍ മങ്ങിയിരുന്നു. 7 എംഎല്‍എമാരാണ് കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്തത്. ഇതിനിടയിലാണ് ബാലറ്റ് പേപ്പര്‍ ബിജെപി പ്രതിധിയെ ഉയര്‍ത്തികാട്ടിയ വിമത എംഎല്‍എമാരുടെ വോട്ട് റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.നിലവിലെ മുന്നണി സംവിധാനങ്ങളം പാര്‍ട്ടിവിപ്പും ലംഘിച്ച് കോണ്‍ഗ്രസിന്റേയും എന്‍സിപിയുടേയും ജനതാദള്‍ യുണൈറ്റഡിന്റേയും എംഎല്‍എമാര്‍ വോട്ട് ചെയ്തതോടെ ആകെ കലങ്ങി മറിഞ്ഞ അവസ്ഥയിലാണ് രാജ്യസഭ സീറ്റിലേക്കുള്ള വോട്ടെടുപ്പ്.

തെളിവുകളുണ്ട്

തെളിവുകളുണ്ട്

ബിജെപി അധ്യക്ഷനും രാജ്യസഭാ സ്ഥാനാര്‍ഥിയുമായ അമിത് ഷായെ ബാലറ്റ് പേപ്പര്‍ കാണിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു.

പരാജയം ഉറപ്പ്

പരാജയം ഉറപ്പ്

പരാജയപ്പെടുമെന്ന് ഉറപ്പായ നിരാശയിലാണ് കോണ്‍ഗ്രസ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളതെന്ന് ബിജെപി ആരോപിച്ചു.

കടുത്ത ഭീഷണി

കടുത്ത ഭീഷണി

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി കടുത്ത ഭീഷണി നേരിടുന്നതിനിടെയാണ് അവര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളതെന്നും ബിജെപി ചൂണ്ടിക്കാട്ടി.

വിപ്പ് നൽകി..പക്ഷേ!

വിപ്പ് നൽകി..പക്ഷേ!

ജനതാദള്‍ യൂണൈറ്റഡിന്റെ ഒരേ ഒരു എംഎല്‍എ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് അവരുടെ കേന്ദ്രനേതൃത്വം വിപ്പ് നല്‍കിയതെങ്കിലും താന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തുവെന്ന് ഒരു എംഎൽഎ പറഞ്ഞിരുന്നു.

ബിജെപിക്കും കോൺഗ്രസിനും

ബിജെപിക്കും കോൺഗ്രസിനും

എന്‍സിപിയുടെ രണ്ട് എംഎല്‍എമാരോടും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്രനേതാവ് പ്രഫുല്‍ പട്ടേല്‍ നിര്‍ദേശിച്ചുവെന്ന് വാര്‍ത്തകളുണ്ട്. എന്നാൽ ഇവരുടെ വോട്ടുകൾ ബിജെപിക്കും കോൺഗ്രസിനും ലഭിച്ചുവെന്നാണ് സൂചന.

കാലുവാരൽ

കാലുവാരൽ

യുപിഎ ഘടകക്ഷിയായ എന്‍സിപിയില്‍ നിന്ന് അവസാനഘട്ടത്തിലുണ്ടായ ഈ കാലുവാരലില്‍ സോണിയഗാന്ധി തന്റെ രോക്ഷം ശരദ് പവാറിനെ അറിയിച്ചുവെന്നാണ് സൂചന.

വിജയം ഉറപ്പിച്ചു

വിജയം ഉറപ്പിച്ചു

മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികളായ അമിത്ഷായും സ്മൃതി ഇറാനിയും വിജയം ഉറപ്പിച്ചിട്ടുണ്ട്.

അഹമ്മദ് പട്ടേലിന് വേണ്ടത് 45 വോട്ടുകൾ

അഹമ്മദ് പട്ടേലിന് വേണ്ടത് 45 വോട്ടുകൾ

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് രാജ്പുട്ടാണ് മൂന്നാമത്തെ സീറ്റിലേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് മത്സരരംഗത്തിറക്കിയ അഹമ്മദ് പട്ടേലിന് രാജ്യസഭയിലെത്താന്‍ നാല്‍പ്പത്തിയഞ്ച് വോട്ടുകളാണ് ആവശ്യം.

English summary
Congress complaint in Gujarat Rajyasabha election rejected
Please Wait while comments are loading...