കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനേയും സോണിയേയും തൊട്ടു, അര്‍ണബിനെ പൂട്ടാനുറച്ച് കോണ്‍ഗ്രസ്, നിയമനടപടി തുടങ്ങി

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സന്യാസിമാരും ഡ്രൈവറും ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വലിയ തോതിലുള്ള വര്‍ഗ്ഗീയ പ്രചാരണമാണ് ഒരു വശത്ത് നടന്നു വരുന്നത്. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് 101 പേരെ അറസ്റ്റ് ചെയ്തെന്നും ഇതില്‍ ഒരൊറ്റ് മുസ്ലിമും ഇല്ലെന്നാണ് മഹരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കുന്നത്.

ഇത്തരം വ്യാജപ്രചരാണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതേ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരേയും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്നാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം.

പാല്‍ഘര്‍

പാല്‍ഘര്‍

പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതവുമായി ബന്ധപ്പെട്ട് നടത്തിയ ചാനല്‍ ചര്‍ച്ചക്കിടെ സോണിയാ ഗാന്ധിക്കെതിരെ അര്‍ണബ് ഗോസ്വാമിയുടെ ഭാഗത്ത് നിന്നും അധിക്ഷേപകരമായ പരാമര്‍ശം ഉണ്ടായതിന് പിന്നാലെയാണ് അര്‍ണബിനെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തിയത്. സാമൂഹ്യമാധ്യമങ്ങളിലടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ ആവശ്യം ശക്തമാക്കിയിരിക്കുകയാണ്.

മൗനം തുടരുമോ

മൗനം തുടരുമോ

മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഈ രാജ്യം മൗനം തുടരുമോയെന്നും ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) അപ്പോഴും നിശബ്ദയായിരിക്കുമോ എന്നാണ് തനിക്ക് അറിയേണ്ടതെന്നായിരുന്നു അര്‍ണബ് ഗോസ്വാമി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

ഇന്ത്യയല്ല ഇറ്റലിയാണ്

ഇന്ത്യയല്ല ഇറ്റലിയാണ്

കോണ്‍ഗ്രസുകാരുടെ രാജ്യം ഇന്ത്യയല്ല ഇറ്റലിയാണ്. ഹിന്ദു സന്യാസിമാരുടെ സ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികരായിരുന്നെങ്കില്‍ റോമില്‍ നിന്നു വന്ന സോണിയാ ഗാന്ധി ഇത്തരത്തില്‍ മൗനം തുടരില്ലായിരുന്നെന്നും. ഹിന്ദു സന്യാസിമാര്‍ കൊലചെയ്യപ്പെട്ടതില്‍ സോണിയാഗാന്ധി മനസുകൊണ്ട് സന്തോഷിക്കുന്നുണ്ടാകും അവരുടെ പാര്‍ട്ടിയാണല്ലോ ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നതെന്നും അര്‍ണബ് ഗോസ്വാമി ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

ഹിന്ദു സന്യാസിമാര്‍ കൊലചെയ്യപ്പെടുമ്പോള്‍

ഹിന്ദു സന്യാസിമാര്‍ കൊലചെയ്യപ്പെടുമ്പോള്‍

ഇന്ത്യയില്‍ ഹിന്ദു സന്യാസിമാര്‍ കൊലചെയ്യപ്പെടുമ്പോള്‍ അവര്‍ക്ക് ഇറ്റലിയില്‍ നിന്നും പ്രോത്സാഹനം ലഭിക്കുകയാണ്. ഹിന്ദു സന്യാസിമാരെ തുടച്ചുനീക്കുന്നതില്‍ താന്‍ വിജയിച്ചിരിക്കുന്നുവെന്ന് വ്യക്തമാക്കി സോണിയാ ഗാന്ധി ഇപ്പോള്‍ ഇറ്റലിയിലേക്ക് കത്തയയ്ക്കാന്‍ തയ്യാറെടുക്കുകയായിരിക്കുമെന്നും അര്‍ണബ് ചര്‍ച്ചിക്കിടെ പറഞ്ഞിരുന്നു.

നേതാക്കളും പ്രവര്‍ത്തകരും

നേതാക്കളും പ്രവര്‍ത്തകരും

ഇതോടെയാണ് അര്‍ണബിനെതിരെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തിയത്. അര്‍ണബിന്റെ പ്രസ്താവന എല്ലാ പരിധികളും ലംഘിക്കുകയാണെന്നും ഇന്ന് അപലപനീയമാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിച്ചതിനെ തുടര്‍ന്നാണ് അര്‍ണബിനെതിരെ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

രാഹുലിന്‍റെ വാക്ക്

രാഹുലിന്‍റെ വാക്ക്

കോവിഡിനെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ കൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായ പരിശോധനകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നടത്തേണ്ടതുണ്ടെന്നും രാഹുല്‍ പത്രസമ്മേളനത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ ലോക്ക് ഡൗണ്‍ കൊണ്ട് കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞെന്നായിരുന്നു അര്‍ണബ് റിപ്പോര്‍ട്ട് ചെയ്തത്.

പരാതിയില്‍

പരാതിയില്‍

രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയില്‍ നിന്നും ഒരു വാചകം മാത്രം അടര്‍ത്തുമാറ്റി ആളുകളെ തെറ്റിദ്ധരിക്കുന്ന രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു അര്‍ണബ് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചത്തീസ്ഗഢ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ദേശീയതലത്തിലടക്കം വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് നടത്തിയത്. അര്‍ണബിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കേരളത്തിലും യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു.

 അറസ്റ്റിലായ 101 പേരില്‍ ഒരൊറ്റ മുസ്ലിം ഇല്ല; സന്യാസിമാരുടെ കൊലപാതകം,വര്‍ഗ്ഗീയ പ്രചാരണം തള്ളി മന്ത്രി അറസ്റ്റിലായ 101 പേരില്‍ ഒരൊറ്റ മുസ്ലിം ഇല്ല; സന്യാസിമാരുടെ കൊലപാതകം,വര്‍ഗ്ഗീയ പ്രചാരണം തള്ളി മന്ത്രി

 തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസിന് മുന്നില്‍ ചൗഹാന് പൊറുതിമുട്ടി; ഒടുവില്‍ ആശ്വാസം ജനത്തിന്, മന്ത്രി വന്നു തുനിഞ്ഞിറങ്ങിയ കോണ്‍ഗ്രസിന് മുന്നില്‍ ചൗഹാന് പൊറുതിമുട്ടി; ഒടുവില്‍ ആശ്വാസം ജനത്തിന്, മന്ത്രി വന്നു

English summary
congress complaints against arnab goswami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X