കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് 200 സീറ്റ് വരെ നേടും, 8 സംസ്ഥാനങ്ങളില്‍ കുതിച്ച് കയറും, ഇന്റേണല്‍ റിപ്പോര്‍ട്ട് ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസിന് വൻ പ്രതീക്ഷ, ഇന്റേണല്‍ റിപ്പോര്‍ട്ട് ഇങ്ങനെ

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ ഇന്റേണല്‍ റിപ്പോര്‍ട്ട് പുറത്ത്. പാര്‍ട്ടി ഓരോ സംസ്ഥാനങ്ങളിലും നേടാന്‍ സാധ്യതയുള്ള സീറ്റുകളില്‍ നടത്തിയ സൂക്ഷ പരിശോധനയിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 200 സീറ്റുകള്‍ വരെ പാര്‍ട്ടി നേടാന്‍ സാധ്യതയുണ്ട്. ഒന്നാം യുപിഎ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ പാര്‍ട്ടി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അതേസമയം കോണ്‍ഗ്രസിലെ നേതാക്കളും ഇക്കാര്യത്തില്‍ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ആറുമാസത്തിനിടെ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റമാണ് പാര്‍ട്ടിയുടെ വിലയിരുത്തലുകള്‍ക്ക് ആധാരമായത്. രാജ്യത്ത് മോദി തരംഗം ഇല്ല എന്നതും കോണ്‍ഗ്രസിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ 2004ല്‍ സംഭവിച്ചത് പോലെയുള്ള അദ്ഭുതം ആവര്‍ത്തിക്കാന്‍ സഹായിക്കുമെന്ന് കോണ്‍ഗ്രസ് പ്രവചിക്കുന്നു.

4 ഘട്ട തിരഞ്ഞെടുപ്പ്

4 ഘട്ട തിരഞ്ഞെടുപ്പ്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 4 ഘട്ടങ്ങളാണ് കഴിഞ്ഞിരിക്കുന്നത്. ഇതുവരെ കഴിഞ്ഞ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ കണക്കെടുത്താണ് കോണ്‍ഗ്രസ് അനുകൂല സാഹചര്യം ഉണ്ടെന്ന് പാര്‍ട്ടി വിലയിരുത്തിയത്. 200 സീറ്റുകള്‍ വരെ പാര്‍ട്ടിക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. 44 സീറ്റാണ് 2014ല്‍ കോണ്‍ഗ്രസിന് ലഭിച്ചത്. 156 സീറ്റുകള്‍ കൂടുതലായി ലഭിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ സുപ്രധാന സംസ്ഥാനങ്ങളില്‍ തേരോട്ടവും പ്രവചിക്കുന്നുണ്ട്.

2014ലെ സര്‍വകാല തകര്‍ച്ച

2014ലെ സര്‍വകാല തകര്‍ച്ച

2014ല്‍ കോണ്‍ഗ്രസിന് ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തകര്‍ച്ചയാണ് നേരിട്ടത്. 543 ലോക്‌സഭാ സീറ്റുകളില്‍ വെറും 44 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 1999ല്‍ 114 സീറ്റ് ലഭിച്ചതായിരുന്നു അതിന് മുമ്പ് കോണ്‍ഗ്രസിന്റെ ഏറ്റവും മോശം പ്രകടനം. 13 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റ് പോലും ലഭിച്ചിരുന്നില്ല. ഇത് ഏറ്റവും മോശം പ്രകടനമായിരുന്നു. ഇതോടെ കോണ്‍ഗ്രസിന് പാര്‍ലമെന്റിലെ പ്രതിപക്ഷ പദവിയും നഷ്ടമായി.

വമ്പന്‍ നഷ്ടം

വമ്പന്‍ നഷ്ടം

ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ദില്ലി, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലൊന്നും ഒറ്റ സീറ്റും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസിന് പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവുണ്ടായിരുന്നില്ല. മൊത്തം സീറ്റിന്റെ പത്ത് ശതമാനം നേടിയാല്‍ മാത്രമേ പ്രതിപക്ഷ പാര്‍ട്ടിയെന്ന നേട്ടം ലഭിക്കൂ. 30 വര്‍ഷത്തിനിടെ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടിയെന്ന നേട്ടവും ബിജെപിക്ക് ലഭിച്ചിരുന്നു. 282 സീറ്റാണ് ബിജെപി നേടിയത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചുവരവ്

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചുവരവ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളെല്ലാം കോണ്‍ഗ്രസ് തോറ്റിരുന്നു. പഞ്ചാബിലും കര്‍ണാടകത്തിലും സര്‍ക്കാര്‍ രൂപീകരിക്കാനായതായിരുന്നു പാര്‍ട്ടിയുടെ നേട്ടം. എന്നാല്‍ 2018 അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ കുതിപ്പാണ് നടത്തിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് തിരിച്ചുപിടിച്ചു. ഇതോടെ കോണ്‍ഗ്രസിനുള്ള സാധ്യത വര്‍ധിച്ചെന്നാണ് വിലയിരുത്തല്‍.

കുതിപ്പിന് കാരണം

കുതിപ്പിന് കാരണം

കോണ്‍ഗ്രസന് കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നാണ് ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ആന്ധ്രപ്രദേശ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ദില്ലി, നോര്‍ത്ത് ഈസ്റ്റ് മേഖലകളില്‍ കോണ്‍ഗ്രസിന് വലിയ നേട്ടം ഉണ്ടാവില്ലെന്നും ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ സംസ്ഥാനങ്ങളിലും ബിജെപി കോട്ടകളിലും കോണ്‍ഗ്രസ് കാര്യമായ നേട്ടമുണ്ടാക്കുമെന്നാണ് പ്രവചനം.

രാഹുലും പ്രിയങ്കയും

രാഹുലും പ്രിയങ്കയും

കോണ്‍ഗ്രസിന്റെ വിശ്വസ്ത മുഖങ്ങളായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാറിയെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ജനങ്ങള്‍ മാറ്റത്തിനായിട്ടാണ് വോട്ട് ചെയ്തതെന്നാണ് കോണ്‍ഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുപ്രകാരം കോണ്‍ഗ്രസ് പ്രധാന വോട്ടുബാങ്കായി 30 ശതമാനം പേര്‍ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മോദി തരംഗം നിലവില്ലെന്നും, അമിത് ഷാ, നരേന്ദ്ര മോദി കൂട്ടുകെട്ട് കാര്യമായ മാറ്റം കൊണ്ടുവന്നില്ലെന്നും അഭിപ്രായമുണ്ട്.

സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

കേരളം 18 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് നേടുമെന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ 25 മുതല്‍ 35 സീറ്റ് വരെ കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് ലഭിക്കും. ഗുജറാത്തില്‍ ഗ്രാമീണ മേഖലയിലെ 13 സീറ്റുകല്‍ കോണ്‍ഗ്രസ് നേടും. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യവും നേട്ടമുണ്ടാക്കും. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്‍, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. തൊഴിലില്ലായ്മ പ്രധാന പ്രശ്‌നമായി മാറിയിട്ടുണ്ടെന്നും, ബിജെപിയുടെ വീഴ്ച്ച ഇതിലൂടെയായിരിക്കുമെന്നും കോണ്‍ഗ്രസ് പറയുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ മോദിയെ കെട്ടിപ്പിടിച്ചതിന് പിന്നില്‍ രഹസ്യ അജണ്ട, ബിജെപിയും കോണ്‍ഗ്രസും ഒന്നെന്ന് മായാവതി!!രാഹുല്‍ മോദിയെ കെട്ടിപ്പിടിച്ചതിന് പിന്നില്‍ രഹസ്യ അജണ്ട, ബിജെപിയും കോണ്‍ഗ്രസും ഒന്നെന്ന് മായാവതി!!

English summary
congress confident of crossing 3 digit mark in ls polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X