കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാവ്; ബിജെപിക്ക് തങ്ങളെ പേടിയെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: തങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കാന്‍ ബി ജെ പിക്ക് പേടി എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ജനാധിപത്യ മര്യാദയില്ലാതെയാണ് ബി ജെ പി പെരുമാറുന്നത്. പേടിച്ചിട്ടാണ് ബി ജെ പി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം തരാത്തത്. കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി, മുന്‍ കേന്ദ്രമന്ത്രി കമല്‍നാഥ് തുടങ്ങിയ സീനിയര്‍ നേതാക്കളാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിന് വേണ്ടി കടുംപിടുത്തം പിടിക്കുന്നത്.

പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് വേണ്ടി കോടതിയില്‍ പോകാന്‍ വരെ തയ്യാറാണ് എന്നാണ് കമല്‍നാഥ് പറയുന്നത്. എന്നാല്‍ തങ്ങളല്ല, ജനങ്ങളാണ് കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം പോലും കൊടുക്കണ്ട എന്ന് തീരുമാനിച്ചത് എന്ന് ബി ജെ പി വക്താവ് രാജീവ് പ്രതാപ് റൂഡി പ്രതികരിച്ചു. കോണ്‍ഗ്രസിന് 55 സീറ്റുകളില്ല. പത്ത് ശതമാനം സീറ്റ് വേണം പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടാന്‍.

ഇപ്പോഴും വലിയ പാര്‍ട്ടി?

ഇപ്പോഴും വലിയ പാര്‍ട്ടി?

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറയുന്നത് നോക്കൂ- തങ്ങള്‍ ഏറ്റവും വലിയ പാര്‍ട്ടിയാണ്. തോറ്റു എന്നത് സമ്മതിക്കുന്നു. ഏറ്റവും വലിയ പാര്‍ട്ടിയായ ഞങ്ങള്‍ക്ക് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം കിട്ടണം. ഇല്ലെങ്കില്‍ നിയമപരമായ വഴികള്‍ നോക്കും.

കോടതിയില്‍ പോയാലോ

കോടതിയില്‍ പോയാലോ

സ്പീക്കര്‍ ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് കോടതിയില്‍ പോകാം - കമല്‍നാഥ് പറയുന്നു. ആകെ അംഗങ്ങളുടെ പത്ത് ശതമാനം ബലമുണ്ടെങ്കിലേ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അര്‍ഹതയുള്ളൂ. കോണ്‍ഗ്രസിന് ആകെയുള്ളത് 44 സീറ്റുകളാണ്. ഇതിന് കോടതിയില്‍ പോയിട്ടൊന്നും കാര്യമില്ല എന്നാണ് ബി ജെ പി പറയുന്നത്.

സ്പീക്കര്‍ക്ക് കത്തെഴുതിയോ

സ്പീക്കര്‍ക്ക് കത്തെഴുതിയോ

പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് പുറത്ത് അവകാശ വാദം ഉന്നയിക്കുമ്പോഴും, ഇക്കാര്യം ആവശ്യപ്പെട്ട് ലോക്‌സഭ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് ഒരു കത്ത് പോലും എഴുതിയിട്ടില്ല. സ്പീക്കര്‍ സുമിത്ര മഹാജന്‍ ഇത് സംബന്ധിച്ച് തീരുമാനം ഒന്നും പറഞ്ഞിട്ടില്ല.

ഭരണവുമില്ല, പ്രതിപക്ഷവുമില്ല

ഭരണവുമില്ല, പ്രതിപക്ഷവുമില്ല

ഭരണം നിലനിര്‍ത്താനായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷ നേതാവ് സ്ഥാനമെങ്കിലും കിട്ടാന്‍ വേണ്ടി കോടതിയില്‍ പോകേണ്ട സ്ഥിതിയിലാണ് ഇപ്പോള്‍. എന്നിട്ടും ജനവിധി മാനിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എന്നാണോ വിവാദങ്ങള്‍ തെളിയിക്കുന്നത്.

രാഹുല്‍ ഗാന്ധി എവിടെ

രാഹുല്‍ ഗാന്ധി എവിടെ

പ്രധാനമന്ത്രിയാകും എന്ന് കരുതപ്പെട്ട രാഹുല്‍ ഗാന്ധിയെ ഈ വിവാദങ്ങളില്‍ കാണാന്‍ പോലുമില്ല. തങ്ങളുടെ പാര്‍ട്ടി നേതാവായി മല്ലികാര്‍ജുനന്‍ ഖാര്‍ഗെയെ ആണ് കോണ്‍ഗ്രസ് തിരഞ്ഞെടുത്തത്.

ജയലളിതയ്‌ക്കെന്താ കുഴപ്പം

ജയലളിതയ്‌ക്കെന്താ കുഴപ്പം

കോണ്‍ഗ്രസിന് 44 സീറ്റുള്ളപ്പോള്‍ തൊട്ടടുത്ത വലിയ കക്ഷിയായ എ ഐ എ ഡി എം കെയ്ക്ക് 38 സീറ്റുകളുണ്ട്. ഇനി ജയലളിതയ്ക്ക് കിട്ടുമോ പ്രതിപക്ഷ നേതാവിന്റെ കസേര?

English summary
Congress continues its demand for Leader of Opposition post. But BJP is not ready to accept Congress' claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X