കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ച ശേഷം തല്ലിക്കൊന്നു;ധൈര്യമുണ്ടെങ്കില്‍ വീഡിയോ കാണാം...

  • By: Afeef
Subscribe to Oneindia Malayalam
മുംബൈ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ അക്രമി സംഘം വെടിവെച്ച ശേഷം തല്ലിക്കൊന്നു. ഭിവാന്‍ഡി-നിസാംപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് നേതാവായ മനോജ് മാഹ്ത്രയാണ് കൊല്ലപ്പെട്ടത്. മനോജിനെ അക്രമികള്‍ വെടിവെയ്ക്കുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഫെബ്രുവരി 14 ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കാര്‍ പാര്‍ക്ക് ചെയ്തതിന് സമീപത്ത് കൂടെ നടന്നു വരികയായിരുന്ന മനോജിനെ ഒളിഞ്ഞിരുന്ന അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു. വെടിയേറ്റ മനോജ് നിലത്ത് വീണതിന് ശേഷം അക്രമി സംഘം ഇയാളെ ക്രൂരമായി അടിച്ചു കൊല്ലുകയായിരുന്നു. അക്രമത്തിന് ശേഷം സംഘം നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ രക്ഷപ്പെട്ടെന്നാണ് പോലീസ് പറഞ്ഞത്. മാരകമായി പരിക്കേറ്റ മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

murder

എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ പോലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന കൊലപാതകത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് അറിയിച്ചത്.

English summary
Congress corporator Manoj Mhatre shot dead in Bhiwandi.
Please Wait while comments are loading...