കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗം ശനിയാഴ്ച്ച, സംഘടനാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചുണ്ടാവും
ദില്ലി: കോണ്‍ഗ്രസിന്റെ മാറ്റം ഇപ്പോള്‍ പാര്‍ട്ടിയിലെ എല്ലാവരുടെയും മാറ്റം എന്ന ആവശ്യമായി മാറിയിരിക്കുകയാണ്. ഹൈക്കമാന്‍ഡിന് മാറ്റം കൊണ്ടുവരാതിരിക്കാന്‍ പറ്റില്ലെന്ന് മനസ്സിലായിരിക്കുകയാണ്. ജി23 നേതാക്കള്‍ ഇതിനോടകം നേതൃത്വത്തെ സമീപിച്ച് കഴിഞ്ഞു. ഇവരെ അവഗണിക്കാനാവില്ലെന്ന് സോണിയക്ക് വ്യക്തമായിരിക്കുകയാണ്. ഇതിനോടകം നിര്‍ദേശങ്ങള്‍ പലതും ഹൈക്കമാന്‍ഡിന് മുന്നിലെത്തി. അതേസമയം കോണ്‍ഗ്രസ് നേതൃത്വം ഈ ശനിയാഴ്ച്ച പുതിയ അധ്യക്ഷനെ കണ്ടത്താനുള്ള ആദ്യ നീക്കം നടത്തും. പ്രധാനമായും സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാണ് ഇവര്‍ താല്‍പര്യപ്പെടുന്നത്. യോഗത്തില്‍ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്.

ജി23 കോണ്‍ഗ്രസിലെ മാറ്റങ്ങള്‍ക്കായി സമ്മര്‍ദം ചെലുത്തുന്നത് ഗാന്ധി കുടുംബത്തെ ആകെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നേരത്തെ സോണിയ ജി23യിലെ സുപ്രധാന നേതാക്കളെ കണ്ടിരുന്നു. ഇവരേല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത് രാഹുല്‍ ഗാന്ധിമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാവുന്നില്ലെന്നാണ്. സോണിയയുടെ നേതൃത്വത്തെ ഇവരാരും തള്ളുന്നുമില്ല. പക്ഷേ സീനിയേഴ്‌സിനെ കൈവിട്ടുള്ള അദ്ദേഹത്തിന്റെ നീക്കങ്ങള്‍ തല്‍ക്കാലത്തേക്ക് അവസാനിക്കുകയാണ്. സോണിയ ഇവരെ കൂടെ നിര്‍ത്താന്‍ തീരുമാനിച്ചതോടെ രാഹുലിനും ചുറ്റും ഉള്ള വലിയൊരു ഉപജാപ സംഘമാണ് ദുര്‍ബലമാകാന്‍ പോകുന്നത്.
അതേസമയം കോണ്‍ഗ്രസിന് മുന്നിലുള്ളത് നിയമസഭാ തിരഞ്ഞെടുപ്പാണ്. ഈ വര്‍ഷമാണെങ്കില്‍ ഇനി രണ്ട് സംസ്ഥാന തിരഞ്ഞെടുപ്പുകളാണ്. ഒപ്പം ഓഗസ്റ്റില്‍ നടക്കാന്‍ പോകുന്ന അധ്യക്ഷ തിരഞ്ഞെടുപ്പും പാര്‍ട്ടിക്ക് മുന്നിലുണ്ട്. ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തന്നെ വിജയിക്കുക എന്നതാണ് ലക്ഷ്യം. എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന മുന്‍തൂക്കം തമ്മിലടി കൊണ്ട് കോണ്ഗ്രസ് ഇല്ലാതാക്കുമെന്നാണ് ഭയം. നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ അടക്കം വിജയിച്ച് ബിജെപിയെ അമ്പരപ്പിച്ചിരുന്നു കോണ്‍ഗ്രസ്. കൈയ്യിലുള്ള സംസ്ഥാനങ്ങള്‍ ഓരോന്നായി കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാറ്റങ്ങള്‍ ചെറിയ തോതില്‍ സോണിയ തന്നെ പ്രഖ്യാപിച്ചേക്കും.












Click it and Unblock the Notifications