കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്പാല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.... യെഡ്ഡി ഡയറീസില്‍ പിടിവിടില്ല!!

Google Oneindia Malayalam News

Recommended Video

cmsvideo
യെഡ്ഡി ഡയറീസില്‍ കുടുങ്ങി BJP

ദില്ലി: യെദ്യൂരപ്പയ്‌ക്കെതിരായ ആരോപണത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. ലോക്പാല്‍ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. 1800 കോടി ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് നല്‍കിയെന്നാണ് ആരോപണം. ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്. സ്വന്തം അഴിമതി മൂടിവെക്കാതെ അന്വേഷണം പ്രഖ്യാപിക്കണം. പുതിയതായി നിയമിച്ച ലോക്പാല്‍ തന്നെ യെഡ്ഡി ഡയറീസില്‍ അന്വേഷണം നടത്തട്ടെയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

1

അതേസമയം കാരവന്‍ മാഗസിന്‍ പുറത്ത് കൊണ്ടുവന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയായിരുന്നു കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടത്. ബിജെപിയുടെ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, നിതിന്‍ ഗഡ്കരി എന്നിവര്‍ 150 കോടി രൂപ നല്‍കിയെന്നും, രാജ്‌നാഥ് സിംഗിന് 100 കോടി നല്‍കിയെന്നുമാണ് യെഡ്ഡി ഡയറീസില്‍ ഉള്ളത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലാണ് ഈ വിവരങ്ങളുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നയാളാണ് അദ്ദേഹം എന്നാണ് പറയുന്നത്. ഇക്കാര്യം അന്വേഷിക്കുമോ എന്ന് അദ്ദേഹം വ്യക്തമാക്കണം. പ്രഥമദൃഷ്ട്യാ ബിജെപിയുടെ എല്ലാ നേതാക്കള്‍ക്കെതിരെയും അന്വേഷണം നടത്താന്‍ തെളിവുണ്ട്. പ്രധാനമന്ത്രി മുതല്‍ താഴേ തട്ടിലുള്ള നേതാക്കള്‍ വരെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താം. അതിന് ലോക്പാല്‍ തന്നെ വേണമമെന്ന് സുര്‍ജേവാല പറഞ്ഞു.

ആദായ നികുതി വകുപ്പ് ഇക്കാര്യത്തില്‍ അന്വേഷണത്തിനായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ സമീപിച്ചതാണ്. എന്നാല്‍ ഒന്നും നടന്നില്ലെന്നും സുര്‍ജേവാല ആരോപിച്ചു. ഇക്കാര്യങ്ങളൊക്കെ ജനങ്ങള്‍ അറിയണം. യെദ്യൂരപ്പയുടെ ഡയറി 2017 മുതല്‍ ആദായ നികുതി വകുപ്പിന്റെ കൈയ്യിലുണ്ട്. എന്നാല്‍ ഇതുവരെ അന്വേഷണം ഉണ്ടാവാതിരുന്നതില്‍ ദുരൂഹതയുണ്ട്. തെറ്റൊന്നും ബിജെപി നേതാക്കള്‍ ചെയ്തിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ് അന്വേഷണം നടത്താതിരുന്നതെന്നും സുര്‍ജേവാല ചോദിച്ചു.

പത്തനംതിട്ടയില്‍ ബിജെപിയുടെ തുറുപ്പ് ചീട്ട് പിജെ കുര്യന്‍, സംസ്ഥാന നേതാക്കള്‍ക്ക് ആശങ്ക!!പത്തനംതിട്ടയില്‍ ബിജെപിയുടെ തുറുപ്പ് ചീട്ട് പിജെ കുര്യന്‍, സംസ്ഥാന നേതാക്കള്‍ക്ക് ആശങ്ക!!

English summary
congress dares government to order lokpal investigation into yeddy diaries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X