Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫണ്ടില്ലാതെ നട്ടംതിരിഞ്ഞ് കോണ്‍ഗ്രസ്; ചെലവ് ചുരുക്കാന്‍ കര്‍ശന നിര്‍ദ്ദേശം... എംപിമാര്‍ക്ക് 50,000 'ലെവി'

ദില്ലി: അരനൂറ്റാണ്ടോളം ഇന്ത്യ ഭരിച്ച പാര്‍ട്ടിയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. ലോക്‌സഭയില്‍ ആകെയുള്ളത് 52 എംപിമാര്‍ ആണ്. രാജ്യസഭയില്‍ 34 പേരും. കോണ്‍ഗ്രസിന് മുഖ്യമന്ത്രിമാരുള്ളത് ആകെ മൂന്ന് സംസ്ഥാനങ്ങളിലും. മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ പങ്കാളികളാണെന്നും പറയാം.

പുതിയ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറ്റവും പ്രധാനം ഫണ്ടിനാണ്. എന്നാല്‍ കോണ്‍ഗ്രസ് ഇന്ന് ഏറ്റവും കഷ്ടപ്പെടുന്നതും ഫണ്ടിന് വേണ്ടിയാണ്. അധികാരം നഷ്ടമായതോടെ കോണ്‍ഗ്രസിന് സ്ഥിരമായി വന്നിരുന്ന പണത്തിന്റെ സ്രോതസ്സുകള്‍ എല്ലാം അടഞ്ഞു. എതിര്‍പക്ഷത്ത് ബിജെപിയിലേക്ക് എത്തുന്നത് കോണ്‍ഗ്രസിന് ലഭിക്കുന്നതിന്റെ പതിന്‍മടങ്ങുകളും ആണ്. ഈ ഘട്ടത്തില്‍ ചെലവ് ചുരുക്കലിന് കര്‍ശന നിര്‍ദ്ദേശങ്ങളാണ് പാര്‍ട്ടി മുന്നോട്ട് വച്ചിരിക്കുന്നത്.

1

ചെലവ് ചുരുക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല എന്ന അവസ്ഥയില്‍ ആണ് കോണ്‍ഗ്രസ് ഇപ്പോള്‍. മുമ്പെല്ലാം തിരഞ്ഞെടുപ്പുകള്‍ക്ക് ദേശീയ നേതൃത്വത്തില്‍ നിന്ന് വലിയ തുകകള്‍ സഹായമായി ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. സംസ്ഥാനങ്ങള്‍ സ്വയം ചെലവുകള്‍ കണ്ടെത്തേണ്ട അവസ്ഥയാണ്. അധികാരമില്ലാത്ത ഇടങ്ങളില്‍ അതും ദുഷ്‌കരമായി മാറിക്കൊണ്ടിരിക്കുന്നു. എതിരാളികളായ ബിജെപിയ്ക്ക് പണം ഒരു വിഷയമേ അല്ലാത്ത സ്ഥിതിയും ആണ്.

2

ചെലവുകള്‍ ഏറ്റവും ചുരുക്കി നടത്തുക എന്നതാണ് പദ്ധതി എന്നാണ് കോണ്‍ഗ്രസ് ട്രഷറല്‍ പവന്‍ ബന്‍സാല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒരോ രൂപയും സൂക്ഷിച്ച് ചെലവഴിക്കാനാണ് താന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയൊക്കെയാണ് ചെലവ് ചുരുക്കേണ്ടത് എന്നും ഫണ്ട് കണ്ടെത്തേണ്ടത് എന്നും വ്യക്തമാക്കുന്ന മെമ്മോ തയ്യാറാക്കപ്പെട്ടിട്ടുണ്ട് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

3

സെക്രട്ടറിമാര്‍ മുതല്‍ ജനറല്‍ സെക്രട്ടറിമാര്‍ വരെയുള്ള എല്ലാ ഭാരവാഹികള്‍ക്കും ആയാണ് ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. സെക്രട്ടറിമാര്‍ വിമാന യാത്ര പരമാവധി ഒഴിവാക്കണം. പകരം യാത്രയ്ക്കായി ട്രെയിന്‍ മാര്‍ഗ്ഗം ഉപയോഗിക്കണം. അല്ലാത്തപക്ഷം, ഏറ്റവും കുറഞ്ഞ നിരക്കില്‍ മാത്രം വിമാനയാത്ര നടത്തണം എന്നാണ് നിര്‍ദ്ദേശങ്ങളില്‍ ഒന്ന്. 1,400 കിലോമീറ്റര്‍ വരെ ട്രെയിന്‍ യാത്രാ നിരക്കാണ് നല്‍കുക. അതിന് മുകളിലുള്ള ദൂരമാണെങ്കില്‍ ഏറ്റവും കുറഞ്ഞ വിമാനനിരക്കും പാര്‍ട്ടി നല്‍കും. മാസത്തില്‍ രണ്ട് തവണ മാത്രമേ വിമാന നിരക്ക് പാര്‍ട്ടി നല്‍കുകയും ഉള്ളു.

4

ജനറല്‍ സെക്രട്ടറിമാര്‍ക്കും ഉണ്ട് ചെലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍. പാര്‍ലമെന്റ് അംഗങ്ങളായ ജനറല്‍ സെക്രട്ടറിമാര്‍ അവരുടെ യാത്രാ ആനുകൂല്യങ്ങള്‍ യാത്രകള്‍ക്കായി ഉപയോഗപ്പെടുത്തണം എന്നാണ് നിര്‍ദ്ദേശം. സംഘടനാ ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ മാത്രമാണ് ജനറല്‍ സെക്രട്ടറിമാരിലെ സിറ്റിങ് എംപി. മൂന്ന് മുന്‍ എംപിമാരും ഉണ്ട്. രണ്ട് പേര്‍ മുന്‍ മുഖ്യമന്ത്രിമാരും ആണ്. സെക്രട്ടറിമാര്‍ക്ക് 12,000 രൂപയും ജനറല്‍ സെക്രട്ടറിമാര്‍ക്ക് 15,000 രൂപയും പ്രതിമാസ അലവന്‍സ് ഉണ്ട്. അതും വെട്ടിക്കുറയ്ക്കാനാണ് പദ്ധതി.

5

ഭൂരിപക്ഷം സെക്രട്ടറിമാരും ജനറല്‍ സെക്രട്ടറിമാരും സാധാരണ ഗതിയില്‍ ഈ പ്രതിമാസ അലവന്‍സ് വാങ്ങിക്കാറില്ല എന്നതാണ് സത്യം. എന്നാല്‍, ചെലവ് ചുരുക്കാന്‍ എല്ലാ വഴികളും ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. എഐസിസി ഭാരവാഹികള്‍ കാന്റീന്‍, സ്‌റ്റേഷനറി, വൈദ്യുതി, ന്യൂസ് പേപ്പര്‍, ഇന്ധനം തുടങ്ങിയവയുടെ ചെലവുകളും പരമാവധി കുറക്കണം എന്നാണ് ട്രഷറര്‍ പവന്‍ ബന്‍സാല്‍ പറയുന്നത്. ഇതുകൊണ്ടെല്ലാം ചെലവില്‍ എത്ര കുറവ് വരും എന്നത് കണ്ടറിയുക തന്നെ വേണം.

6

കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അംഗങ്ങളും ജനപ്രതിനിധികളും പാര്‍ട്ടി ലെവി നല്‍കുന്നുണ്ട്. എന്തായാലും കോണ്‍ഗ്രസിലും അത്തരത്തിലൊരു നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. എംപിമാര്‍ ഓരോ വര്‍ഷവും അമ്പതിനായിരം രൂപ വീതം പാര്‍ട്ടി ഫണ്ടിലേക്ക് ഇനി മുതല്‍ നല്‍കണം. ഇത് കൂടാതെ രണ്ട് പാര്‍ട്ടി അനുഭാവികളില്‍ നിന്ന് നാലായിരം രൂപ വീതം സംഭാവന വാങ്ങുകയും വേണം.

7

ലോക്‌സഭയില്‍ അമ്പത്തി രണ്ടും രാജ്യസഭയില്‍ മുപ്പത്തിനാലും എംപിമാരാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളത്. രണ്ടും കൂടി ചേര്‍ത്താല്‍ എണ്‍പത്തിയാറ് പേര്‍. ഇത്രയും പേര്‍ അര ലക്ഷം രൂപ വീതം സംഭാവന നല്‍കിയാല്‍ ആകെ കിട്ടുക ഒരു വര്‍ഷം 43 ലക്ഷം രൂപയാണ്. രണ്ട് പാര്‍ട്ടി അനുഭാവികളില്‍ നിന്ന് നാലായിരം രൂപ വീതം സംഭാവന സ്വീകരിച്ചാല്‍ കിട്ടുക 6.8 ലക്ഷം രൂപയും. മൊത്തം അമ്പത് ലക്ഷം രൂപയില്‍ താഴെ മാത്രമാണ് പാര്‍ട്ടിയ്ക്ക് ഇത്തരത്തില്‍ സമാഹരിക്കാന്‍ കഴിയുക.

8

അധികാരം നഷ്ടപ്പെട്ടതോടെ കോണ്‍ഗ്രസിലേക്ക് ഫണ്ട് എത്തുന്നില്ല എന്നത് തന്നെയാണ് വലിയ പ്രതിസന്ധി. ഇലക്ടോറല്‍ ബോണ്ട് വഴി 2019-2020 വര്‍ഷം രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ ഫണ്ടിന്റെ 9 ശതമാനം മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്- 318 കോടി രൂപ. 2018-2019 വര്‍ഷത്തില്‍ ലഭിച്ചത് 383 കോടി രൂപയും. ഒറ്റ വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന് ലഭിച്ച ഫണ്ടില്‍ 17 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചത്. എന്നാല്‍ വര്‍ഷം തോറും ചെലവുകള്‍ കൂടിക്കൊണ്ടിരിക്കുകയും ആണ്.

9

അതേസമയം ബിജെപിയുടെ കാര്യം കൂടി പരിശോധിക്കണം. 2019-2020 വര്‍ഷത്തെ ഇലക്ടോറല്‍ ബോണ്ടുകളുടെ 76 ശതമാനവും ലഭിച്ചത് ബിജെപിക്കായിരുന്നു. 2,555 കോടിയാണ് അവര്‍ക്ക് ലഭിച്ചത്. മൊത്തം ഇലക്ടോറല്‍ ബോണ്ട് 3,355 കോടി രൂപയായിരുന്നു എന്നുകൂടി ഓര്‍ക്കണം. ഒറ്റ വര്‍ഷം കൊണ്ട് ബിജെപിയുടെ വരുമാനത്തില്‍ 75 ശതമാനത്തിന്റെ കുതിപ്പാണുണ്ടായത്. 2018-2019 വര്‍ഷം ബിജെപിയ്ക്ക് ലഭിച്ചത് 1,450 കോടി രൂപയായിരുന്നു.

10

കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെട്ടതിന് ശേഷം ആദ്യമായല്ല കോണ്‍ഗ്രസ് ഇത്തരത്തില്‍ ചെലവുകള്‍ ചുരുക്കുന്നത്. 2015-2016 വര്‍ഷത്തില്‍ കോണ്‍ഗ്രസ് യോഗങ്ങള്‍ക്കായി ചെലവഴിച്ചത് 17.45 കോടി രൂപയായിരുന്നു. 2016-2017 ആയപ്പോള്‍ ഇത് പാതിയായി കുറച്ചു- 8.31 കോടിയില്‍ ഒതുങ്ങി. ആഘോഷങ്ങള്‍ക്കായി 2015-2016 ല്‍ 4.9 കോടി ചെലവിട്ടപ്പോള്‍ 2016-2017 ല്‍ അത് വെറും 23.75 ലക്ഷമായി കുറഞ്ഞു. ഈ കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ കംപ്യൂട്ടര്‍ ചെലവുകളും മീഡിയ വിഭാഗത്തിന്റെ ചെലവുകളും കുത്തനെ കുറച്ചിരുന്നു. മാധ്യമ വിഭാഗത്തിന്റെ ചതെലവുകള്‍ കുറച്ചത് വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.

Recommended Video

cmsvideo
    Don't ask for RTPCR from vaccinated people | Oneindia Malayalam
    11

    മറ്റൊരു കണക്ക് കൂടി ഇതിനൊപ്പം പരിശോധിക്കാം. 2014- 2015 വര്‍ഷത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആകെ വരുമാനം 593.31 കോടി രൂപയായിരുന്നു. 2015-2016 ആയപ്പോള്‍ അത് 261.56 കോടിയായി കുറഞ്ഞു- അമ്പത് ശതമാനത്തിലേറെ. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിന്റെ തൊട്ടടുത്ത വര്‍ഷമായിരുന്നു ഇത്. 2016- 2017 വര്‍ഷം ആയപ്പോള്‍ വരുമാനത്തില്‍ പിന്നേയും കുറവ് വന്നു- 225.36 കോടി ആയി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+