Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗിനെ കൂടെ ചേര്‍ക്കാതെ കോണ്‍ഗ്രസ്; കാരണം വിശദീകരിച്ച് സാദിഖലി തങ്ങള്‍, ഭയമാണോ?

ലഖ്‌നൗ: രാഷ്ട്രീയത്തില്‍ പതിവായ ശത്രുവോ മിത്രമോ ഇല്ല എന്നാണ് പൊതുവേ പറയാറുള്ളത്. ദേശീയതലത്തില്‍ അടുത്ത കാലത്തായി ഇത് കൂടുതല്‍ പ്രകടമാണ്. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി മാറുന്നവര്‍, ജയിച്ച ശേഷം പാര്‍ട്ടി മാറുന്നവര്‍ എന്നിവയെല്ലാം മറ്റു സംസ്ഥാങ്ങളില്‍ വ്യാപകമാണ്. ഏറ്റവും ഒടുവില്‍ മേഘാലയയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ സഖ്യത്തില്‍ ബിജെപിയും കോണ്‍ഗ്രസുമെല്ലാമുണ്ട് എന്ന വാര്‍ത്തയും പുറത്തുവന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ് തനിച്ചാണ് മല്‍സരിക്കുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ മുസ്ലിം ലീഗിനെ യുപിയില്‍ കോണ്‍ഗ്രസ് കൂടെ ചേര്‍ത്തില്ല. വോട്ടുകള്‍ ചോരുമെന്ന ഭയമാണ് കോണ്‍ഗ്രസിന് എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ലീഗ് രണ്ടു സറ്റിലാണ് യുപിയില്‍ മല്‍സരിക്കുന്നത്....

1

കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും കടുത്ത ശത്രുതയിലാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരില്‍ ഇരുപാര്‍ട്ടികളും ഒരു സഖ്യത്തിലാണ്. തമിഴ്‌നാട്, ബിഹാര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് വേളയിലും കോണ്‍ഗ്രസും സിപിഎമ്മും ഒരു സഖ്യത്തിലായിരുന്നു. തമിഴ്‌നാട്ടില്‍ ഈ സഖ്യത്തില്‍ മുസ്ലിം ലീഗുമുണ്ടായിരുന്നു. എന്നാല്‍ യുപിയില്‍ സ്ഥിതി മറിച്ചാണ്.

2

ഉത്തര്‍ പ്രദേശില്‍ സിപിഎം മല്‍സരിക്കാത്ത സീറ്റുകളില്‍ പാര്‍ട്ടിയുടെ പിന്തുണ അഖിലേഷ് യാദവിന്റെ എസ്പിക്കാണ്. കോണ്‍ഗ്രസിന് മല്‍സരിച്ച് ജയിക്കാനുള്ള ശേഷി യുപിയില്‍ ഇല്ലെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ അഖിലേഷിന് മാത്രമേ കഴിയൂ എന്നുമാണ് സിപിഎം വിലയിരുത്തല്‍. അതേസമയം, മുസ്ലിം ലീഗ് എസ്പി നേതൃത്വം നല്‍കുന്ന സഖ്യത്തിനൊപ്പവുമില്ല. കോണ്‍ഗ്രസിനൊപ്പവുമില്ല.

3

രാഷ്ട്രീയ പരിവര്‍ത്തന്‍ മോര്‍ച്ച എന്ന സഖ്യത്തിലാണ് യുപിയില്‍ മുസ്ലിം ലീഗ് മല്‍സരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ഒട്ടേറെ ചെറുപാര്‍ട്ടികളാണ് ഈ സഖ്യത്തിലുള്ളത്. മുസ്ലിം ലീഗ് രണ്ടു സീറ്റില്‍ യുപിയില്‍ ജനവിധി തേടുന്നു. ആഗ്ര സൗത്തിലും ഉന്നാവോ മണ്ഡലത്തിലും. പാര്‍ട്ടിക്ക് വലിയ ശക്തിയൊന്നും യുപിയില്‍ ഇല്ല. എങ്കിലും കഴിഞ്ഞ ദിവസം ആഗ്രയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രചാരണത്തില്‍ പങ്കെടുത്തു.

4

ബിജെപിയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചാണ് യുപിയില്‍ സിപിഎമ്മിന്റെ നീക്കം. അതുകൊണ്ടാണ് പ്രതിപക്ഷത്ത് ശക്തിയുള്ള കക്ഷിയെ പിന്തുണയ്ക്കാന്‍ അവര്‍ തീരുമാനിച്ചത്. എസ്പിക്ക് പിന്തുണ നല്‍കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് കൂടെ ചേര്‍ത്തതുമില്ല. തുടര്‍ന്നാണ് മുസ്ലിം ലീഗ് ചെറുപാര്‍ട്ടികളുടെ സഖ്യത്തില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചത്.

5

ആഗ്ര സൗത്തില്‍ മുഹമ്മദ് കാമില്‍ അബ്ദുല്ലയാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി. ഇദ്ദേഹത്തിന്റെ പ്രചാരണാര്‍ഥം കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ റാലി സംഘടിപ്പിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗങ്ങളായ അബ്ദുസമദ് സമദാനി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുല്‍ വഹാബ് എന്നിവരെല്ലാം റാലിയില്‍ പങ്കെടുത്തു. മുസ്ലിം ലീഗിന് ജയസാധ്യത കുറവുള്ള മണ്ഡലമാണിത്.

എന്ത് ക്യൂട്ടാണ് അര്‍ജുന്റെ ഭാര്യ; നിവേദിത ആരെന്ന് അറിയുമോ? ഐശ്വര്യ പങ്കുവച്ച ചിത്രങ്ങള്‍

6

കോണ്‍ഗ്രസിന്റെ താല്‍പ്പര്യക്കുറവാണ് മുസ്ലിം ലീഗിന് മറ്റൊരു മുന്നണിയില്‍ ചേരേണ്ടി വന്നതെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍. മുന്നണിയെ നയിക്കുന്ന പാര്‍ട്ടിയാണ് സഖ്യത്തില്‍ ആരൊക്കെ വേണം എന്ന് തീരുമാനിക്കേണ്ടത് എന്ന് അദ്ദേഹം പ്രതികരിച്ചു. മുസ്ലിം ലീഗിനെ കോണ്‍ഗ്രസ് അകറ്റുകയായിരുന്നു എന്ന ആക്ഷേപം നിലനില്‍ക്കവെയാണ് തങ്ങളുടെ മറുപടി.

Recommended Video

cmsvideo
    രാജ്യം ഉറ്റുനോക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ആര് ആർക്കൊപ്പം?
    7

    കേരളത്തില്‍ നിന്നു തികച്ചും വ്യത്യസ്തമാണ് യുപിയിലെ രാഷ്ട്രീയ സാഹചര്യം. ഇവിടെ മുസ്ലിം കക്ഷിയെ കൂടെ ചേര്‍ത്താല്‍ ഭൂരിപക്ഷ സമൂഹത്തിന്റെ വോട്ടുകള്‍ നഷ്ടമാകുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ഉവൈസിയുടെ പാര്‍ട്ടിയെ അഖിലേഷ് അകറ്റി നിര്‍ത്തിയതിന് പിന്നിലും ഇതേ കാരണമാണ്. ഉവൈസിയും മുസ്ലിം ലീഗും വ്യത്യസ്ത മുന്നണിയിലാണ് മല്‍സരിക്കുന്നത്. എസ്പിയുമായി സഖ്യം ചേരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് വ്യക്തമാക്കിയ അഖിലേഷ് യാദവ്, 2017ല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം പരാജയമായിരുന്നു എന്ന് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+